in ,

ഷെഫിന്‍ ജഹാനെതിരെ കനകമല കേസിലെ ഐഎസ് പ്രതികളുടെ മൊഴി

കൊച്ചി: ഹാദിയ കേസിലെ ( Hadiya case ) ഷെഫിന്‍ ജഹാനെതിരെ ( Shefin Jahan ) കനകമല കേസിലെ ഐഎസ് പ്രതികളായ മന്‍സീദും ഷഫ്വാനും എന്‍ഐഎയ്ക്ക് ( NIA ) മൊഴി നല്‍കി. ഷെഫിന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നും ഷെഫിനെ അടുത്തറിയാമെന്നുമാണ് ഇവര്‍ എന്‍ഐഎയ്ക്ക് നല്‍കിയ മൊഴി.

പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ഷെഫിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. കനകമലക്കേസ് പ്രതികള്‍ക്ക് ഷെഫിന്‍ ജഹാനുമായി ബന്ധമുണ്ടായിരുന്നെന്ന് എന്‍ഐഎ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

കനകമലക്കേസ് പ്രതി മന്‍സീത് തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പില്‍ ഷെഫിന്‍ ജഹാന്‍ അംഗമായിരുന്നു. ഷഫ്വാനുമായി ഷെഫിന് മുന്‍പരിചയമുണ്ടായിരുന്നുവെന്നുമായിരുന്നു എന്‍ഐഎ കണ്ടെത്തിയിരുന്നു.

എന്നാൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം മാത്രമെന്നായിരുന്നു ഷെഫിന്റെ മൊഴി. രാജ്യാന്തര ഭീകരസംഘടനയുമായി ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം കൂടിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി എട്ടു പ്രതികള്‍ക്കെതിരെ രണ്ടു കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട സംഘത്തില്‍ ഉള്‍പ്പെട്ട വര്‍ക്കെതിരെയാണു എന്‍ഐഎയുടെ കുറ്റപത്രം. രഹസ്യവിവരത്തെ തുടര്‍ന്നു 2016 ഒക്ടോബറിലാണ് കനകമലയില്‍ ഒത്തുകൂടിയ സംഘം എന്‍ഐഎയുടെ പിടിയിലായത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിനു പുറമെ ഹൈക്കോടതി ജഡ്ജിമാര്‍, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ എന്നിവരെയും ഇവര്‍ ലക്ഷ്യമിട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

malappuram, lorry, accident, students, killed, lorry,school children, die, lorry, rams, bus waiting shed, Nilambur, Malappuram, killed, injury, passengers, Vazhikadavu, driver, autorickshaw, bus, hit, hospital, 

മലപ്പുറത്ത് ലോറി ഇടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരണമടഞ്ഞു

തീയേറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമല്ല: സുപ്രീം കോടതി