in ,

ഷീറോസ് സമ്മിറ്റ് തിരുവനന്തപുരം യു എസ് ടി ഗ്ലോബൽ കാമ്പസ്സിൽ 

തിരുവനന്തപുരം: ലോകത്തെ പ്രമുഖ  ഓൺലൈൻ വനിതാ  കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം ആയ ഷീറോസിന്റെ  വാർഷിക സമ്മിറ്റ് ആദ്യമായി  തിരുവനന്തപുരത്ത് നടക്കുന്നു.  ഈ വർഷത്തെ കഴിഞ്ഞ മൂന്ന് ചാപ്റ്ററുകൾ നടന്നത് ബെംഗളൂരു, ചെന്നൈ, മുംബൈ എന്നീ മഹാ  നഗരങ്ങളിലാണ്. തിരുവനന്തപുരത്ത് ആദ്യമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 8 ന് യു എസ്  ടി ഗ്ലോബൽ ക്യാമ്പസ് പരിപാടിയ്ക്ക് ആതിഥേയത്വമരുളും. അഞ്ചു നഗരങ്ങളിൽ നടക്കുന്ന ഈ വർഷത്തെ ഷീറോസ് സമിറ്റിന്റെ സമാപനം ഡൽഹിയിലാണ്.

കരിയർ, ലവ്, റിലേഷൻഷിപ്പ്, ഹെൽത്ത്, ബസാർ, കുക്കിങ്, ആർട്സ് & ക്രാഫ്റ്റ്‌സ് ഉൾപ്പെടെ വിവിധ മേഖലകളിലുള്ള ഷീറോസിന്റെ  പ്രധാന ഓൺലൈൻ കമ്മ്യൂണിറ്റികളെല്ലാം പങ്കുചേരുന്ന നഗരത്തിലെ ആദ്യത്തെ കൂടിക്കാഴ്ചയാണിത്.

ഷീറോസിൽ അംഗങ്ങളായ വീട്ടമ്മമാരും കലാകാരികളും തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും. ഷീറോസ് ആപ്പിനെ തുടക്കം മുതലേ പ്രയോജനപ്പെടുത്തി രംഗത്തെത്തിയവർ അതുവഴി തങ്ങൾക്കുണ്ടായ വളർച്ചയുടെ കഥകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കും.

മുഖ്യ പ്രഭാഷണം നടത്തുന്നത് സിലിക്കോൺ വാലിയിലെ ഏയ്ഞ്ചൽ നിക്ഷേപകയും ‘വിമൺ ഗെറ്റ് ഫണ്ടഡ് ‘ പദ്ധതിയുടെ സ്ഥാപകയുമായ   അലീഷ്യ കാസ്റ്റില്ലോ ഹോളിയാണ്. ഷീറോസ് സ്ഥാപകയും സി ഇ ഒ യുമായ സൈറീ ചാഹൽ; യു എസ് ടി ഗ്ലോബൽ  ഡെലിവറി വിഭാഗം വൈസ് പ്രസിഡന്റ്റ് രമ്യ കണ്ണൻ; ക്ലേ പ്രെപ് സ്‌കൂൾസ് & ഡേ കെയറിലെ സ്ട്രാറ്റജിക് പ്ലാനിങ് മേധാവി പൂജ ഗോയൽ  എന്നിവർ പങ്കെടുക്കുന്ന ടെക് ടോക് എന്ന പേരിലുള്ള ഫയർ സൈഡ്  ചാറ്റും ഇതോടൊപ്പം നടക്കുന്നുണ്ട്.

നെക്സ്റ്റ് ജനറേഷൻ ലീഡറും ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ഗുർമേഹർ കൗർ; യു എസ് ടി ഗ്ലോബൽ ഇൻഷുറൻസ് പ്രാക്ടീസ് മേധാവിയും സീനിയർ ഡയറക്ടറുമായ ഷെഫാലി സോൻപർ; ബോളിവുഡ് സംവിധായിക രാഖീ സാൻഡില്യ എന്നിവർ അതാത് മേഖലകളിലെ  നേതൃതല അനുഭവങ്ങൾ പങ്കുവയ്ക്കും.

പരിപാടിയിലെ ഏറ്റവും ശ്രദ്ധേയമായ ഒരിനം ഷീറോസ് കമ്മ്യൂണിറ്റിയിലൂടെ കൈവരിച്ച  നേട്ടങ്ങളെ ഒരു പാനൽ ചർച്ചയിൽ അവതരിപ്പിക്കുന്നതാണ്. പ്രാദേശിക തലത്തിൽ പ്രശസ്തരായ നമിത നായർ (ഷി ഡ്രൈവ്സ് ഡാറ്റ);  അർച്ചന ഗോപിനാഥ് (വെയർ ഇൻ ട്രിവാൻഡ്രം, റീഡിങ് റൂം); അപർണ ഗോപൻ (എലഫന്റ്റ്‌ ഇൻ ദി റൂം) എന്നിവർ പങ്കെടുക്കും.

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി ഗ്ലോബൽ, രാജ്യത്തെ ഡേ കെയർ സെന്ററുകളുടെ ഏറ്റവും വലിയ ശൃംഖലയായ ക്ലേ പ്രെപ് സ്‌കൂൾസ് & ഡേ കെയർ എന്നിവയുമായി യോജിച്ചാണ്  തിരുവന്തപുരത്തെ പരിപാടിയുടെ  സംഘാടനം.

“പ്രതിഭകളെ തിരഞ്ഞും മാറ്റങ്ങളെ ഉൾക്കൊണ്ടും വൈവിധ്യങ്ങൾ അംഗീകരിച്ചുമുള്ള യു എസ് ടി യുടെ യാത്രയിൽ,  ഷീറോസിന്റെ പഞ്ചനഗര ഉച്ചകോടിയുടെ ഒരു സുപ്രധാന പ്രയോജകരാകാൻ കഴിഞ്ഞത് അഭിമാനകരമായി കരുതുന്നതായി,” യു എസ് ടി ഗ്ലോബൽ ചീഫ് പീപ്പിൾ ഓഫീസർ മനു ഗോപിനാഥ് പറഞ്ഞു.  “ഷീറോസുമായുള്ള ഈ പങ്കാളിത്തം നമ്മുടെ  രാജ്യത്തെ സ്ത്രീ ശാക്തീകരണ ശ്രമങ്ങൾക്ക് കരുത്തുപകരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ലിംഗ വൈവിധ്യം സുപ്രധാനമാണ് എന്ന കാഴ്ചപ്പാടാണ് ഞങ്ങൾക്കുള്ളത്. ഉപയോക്താക്കളുടെ വൈവിധ്യപൂർണമായ  ഡിജിറ്റൽ ഭൂപടത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള അന്വേഷണങ്ങളിൽ അത് ഞങ്ങൾക്ക് ഊർജം പകരും. വ്യത്യസ്ത വീക്ഷണങ്ങൾക്കും തീരുമാനങ്ങൾക്കും  ഇടം കൊടുക്കുകയും ക്യൂബിക്കിൾ മുതൽ ബോർഡ് റൂം വരെ അത് ഉറപ്പാക്കുകയും ചെയ്യുക എന്ന യു എസ് ടി ഗ്ലോബലിന്റെ അജണ്ടയിൽ ഷീറോസുമായുള്ള പങ്കാളിത്തം ഗുണം ചെയ്യുമെന്നതിൽ  ഞങ്ങൾ സന്തുഷ്ടരാണ്,” അദ്ദേഹം വ്യക്തമാക്കി.

ഷീറോസ് കമ്മ്യൂണിറ്റിയിൽ അംഗങ്ങളായ വനിതകൾക്ക്  യു എസ് ടി ഗ്ലോബലിലെ  സാങ്കേതിക വിദഗ്ദ്ധരുമായി വൺ -ഓൺ -വൺ മെന്റർഷിപ് സെഷൻ നടത്താനുള്ള അവസരവും ഇതോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്. സാങ്കേതിക രംഗത്ത് വനിതകളെ കൂടുതലായി റിക്രൂട്ട് ചെയ്യുന്ന സമീപനമാണ് യു എസ് ടി ഗ്ലോബൽ കൈക്കൊള്ളുന്നത്.

ജെനിൽ ധോലാകിയയുടെ സിങ്ങിങ് ബൗൾസോടെ ആരംഭിക്കുന്ന ഏകദിന പരിപാടി  സോനം കാൽറയും സൂഫി ഗോസ്പൽ പ്രൊജക്റ്റും സംയുക്തമായി അവതരിപ്പിക്കുന്ന സ്പിരിച്വൽ സംഗീതത്തോടെ സമാപിക്കും.

സ്വന്തമായി  ക്രെഷ് സ്റ്റാർട്ട് അപ്പുകൾ  ആരംഭിക്കാൻ ആഗ്രഹിക്കുന്ന കമ്മ്യൂണിറ്റിയിലെ  അംഗങ്ങൾക്ക്‌  വേണ്ട ക്രെഷ് – ഇൻ-എ-ബോക്സ് പരിശീലനം ക്ലേ പ്രെപ് സ്‌കൂൾസ് & ഡേ കെയർ നൽകും. മാറ്റേണിറ്റി ആക്റ്റിൽ അടുത്തിടെ കൊണ്ടുവന്ന ഭേദഗതികൾക്കു ശേഷം ക്രെഷുകൾക്കുള്ള വർധിച്ച  ആവശ്യങ്ങളെ നേരിടാൻ ഇത് സഹായകമാകും. ഒരു ഓൺസൈറ്റ് ക്രെഷും ക്ലേ തത്സമയം ഒരുക്കുന്നുമുണ്ട്. അന്നേ ദിവസം ഷീറോസ് കമ്മ്യൂണിറ്റിയിലെ അമ്മമാർ ചർച്ചകളിലും മറ്റു പ്രവർത്തനങ്ങളിലും മുഴുകുമ്പോൾ  കുട്ടികൾക്ക് അവരുടേതായ സ്വതന്ത്രവും  അർഥപൂർണവുമായ ലോകം ഒരുക്കുകയാണ് ഉദ്ദേശ്യം.

സി എൻ ബി സി ടി വി 18 നാണ് പരിപാടിയുടെ ടി വി പ്രായോജകർ. ജസ്റ്റ് ഹെർബ്സ് ഗിഫ്റ്റിംഗ് പാർട്ണറും , റെഡ് എഫ് എം റേഡിയോ പാർട്ണറുമാണ്. കൂടാതെ ഹൈകുജാം, കേരള സ്റ്റാർട്ട് അപ്പ് മിഷൻ, വിമൻസ് ബിസിനസ് ഇൻക്യൂബേഷൻ പ്രോഗ്രാം, ഷി  ഡ്രൈവ്സ് ഡാറ്റ എന്നിവയും പരിപാടിയിൽ പങ്കാളികളാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഉൾനാടൻ ജല ഗതാഗത വികസനത്തിനായി 80.37 കോടി രൂപയുടെ പദ്ധതികൾക്ക് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി

ട്രിവാൻഡ്രം സെൻട്രൽ സെപ്റ്റംബർ 7ന്