Shikhar Dhawan , India, record, Afghanistan, record, 
in , ,

ഇന്ത്യയ്ക്ക് അഭിമാനം; ശിഖര്‍ ധവാൻ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി

ബംഗളൂരു: ആരാധകരെ ആഹ്ളാദത്തിൽ ആറാടിച്ച് ശിഖര്‍ ധവാൻ ( Shikhar Dhawan ). ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റത്തിനെത്തിയ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ മിന്നൽ സെഞ്ചുറി നേടി.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ശിഖര്‍ ധവാന്‍ മാറി. 91 പന്തില്‍ നിന്ന് 104 റണ്‍സ് നേടിയ ധവാന്‍ അതിവേഗത്തിലാണ് സെഞ്ചുറി സ്വന്തമാക്കിയത്.

ടെസ്റ്റിൽ ധവാന്റെ ഏഴാം സെഞ്ചുറിയാണിത്. 19 ബൗണ്ടറിയും 3 സിക്സും ഉൾപ്പെടെ 104 റണ്‍സ് നേടിയ ധവാൻ ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം നേടിയ ആറാമത്തെ ബാറ്റ്സ്മാനാണ്.

ഡേവിഡ് വാര്‍ണര്‍, ഡോണ്‍ ബ്രാഡ്മാന്‍, മജീദ് ഖാന്‍, വിക്ടര്‍ ട്രംപര്‍, ചാര്‍ലി മകാര്‍ട്ടനി എന്നിവര്‍ നേടിയ നേട്ടമാണ് ഇപ്പോൾ ശിഖര്‍ ധവാനും കരസ്ഥമാക്കിയത്. അഫ്ഗാനിസ്ഥാനെതിരെ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ധവാൻ സ്വന്തമാക്കി.

ടെസ്റ്റിന്റെ ആദ്യ മണിക്കൂറില്‍ ഒരു അപ്പീല്‍ അഫ്ഗാനിസ്ഥാന്‍ റിവ്യൂ ചെയ്യാതിരുന്നത് ധവാന്റെ രക്ഷയായി. അതിനു ശേഷം തന്റെ പതിവു വെടിക്കെട്ട് ശൈലി പുറത്തെടുത്ത ശിഖര്‍ ധവാന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

Shikhar Dhawan , India, record, Afghanistan, record, അഫ്ഗാന്‍ സ്പിന്നര്‍ റഷീദ് ഖാൻ ധവാന്റെ ബാറ്റിംഗ് ആക്രമണത്തിൽ വലഞ്ഞു. താരതമ്യേന മന്ദഗതിയിൽ ബാറ്റുവീശുന്ന മുരളി വിജയ് 72 പന്തിൽ ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 30 റൺസോടെ ധവാന് പിന്തുണയേകി.

ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിശ്രമം നൽകിയതിനാൽ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത്. കോലിക്കു പുറമെ, പേസ് ബോളർമാരായ ഭുവനേശ്വർ കുമാർ, ബുംറ എന്നിവരും ഇന്ത്യൻ ടീമിൽ ഉൾപ്പെട്ടിട്ടില്ല.

മേയിൽ നടന്ന ഹൈദരാബാദ്-ചെന്നൈ മത്സരത്തിൽ ഐ പി എൽ ചരിത്രത്തിൽ നാലായിരം റൺസ് നേടുന്ന താരം എന്ന റെക്കോർഡ് ശിഖർ ധവാന് രണ്ട് റൺസ് അകലെ വച്ച് നഷ്ടമായിരുന്നു. ഗോൾഡൻ ഡക്കിലാണ് അന്ന് താരം പുറത്തായത്.

2010-ൽ ആസ്ട്രേലിയക്കെതിരെ ആദ്യ ഏകദിനം കളിച്ച ശിഖർ 2013 മാർച്ച് 14-ന് ആസ്ട്രേലിയക്കെതിരെ മൊഹാലിയിൽ ടെസ്റ്റ്‌ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു.

കളിയുടെ മൂന്നാം ദിവസം ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ 85 പന്തിൽ 100 റൺസ് കടന്ന ശിഖർ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിൽ ഏറ്റവുംവേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി കരസ്ഥമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala trawling ban, fish, chemicals, formalin ,ammonia, other states, Karnataka, Gujarat, Andra Pradesh, lobby, coastal area, Tamil Nadu, boats, net, health issues, fishermen,

കേരളത്തിലെ ട്രോളിംഗ്​ നിരോധനം; മുതലെടുപ്പുമായി അന്യ സംസ്ഥാന മത്സ്യ ലോബി

Monsoon, heavy rain, havoc, Kerala, govt, death, land slide, 

കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ