ശില്പ ഷെട്ടി വീണ്ടും അഭിനയരംഗത്തേക്ക് 

വിവാഹത്തോടെ അഭിനയരംഗത്തു നിന്ന് വിട്ടുനിന്നിരുന്ന ശില്പ ഷെട്ടി ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. യാമി ഗൗതം, ദിൽജിത് എന്നിവർ സഹതാരങ്ങളാകുന്ന പേരിടാത്ത ചിത്രത്തിലും ദോസ്താനയുടെ രണ്ടാം ഭാഗത്തിലും ശില്പ അഭിനയിച്ചേക്കും എന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ. ദോസ്താനയിൽ സ്‌പെഷ്യൽ അപ്പിയറൻസിനാണ് സാധ്യത. അടുത്തിടെ ഒരു ഫിലിം മാഗസിന് നൽകിയ അഭിമുഖത്തിൽ താൻ അഭിനയ ജീവിതത്തിലേക്കു മടങ്ങിവരുമെന്ന സൂചനകൾ താരം നൽകിയിരുന്നു.

അഞ്ച് പ്രോജക്ടുകളാണ് കൈയിലുള്ളത്. അഞ്ചും മികച്ച ഓഫറുകളാണ്. എന്നാൽ എല്ലാ ഓഫറുകളും സ്വീകരിക്കണോ അതോ ഏതെങ്കിലും ഒന്നോ രണ്ടോ ചിത്രങ്ങൾ ചെയ്താൽ മതിയോ എന്നൊന്നും തീരുമാനം എടുത്തിട്ടില്ല. സിനിമയിൽ സജീവമല്ലെങ്കിലും വളരേ തിരക്കുള്ള ജീവിതമാണ് നയിക്കുന്നത് – അഭിമുഖത്തിൽ ശില്പ പറയുന്നു. പതിനൊന്നു കൊല്ലം മുൻപ് പുറത്തിറങ്ങിയ ദോസ്താനയിൽ ഷട്ട് അപ്പ് ആൻഡ് ബൗൺസ്, 2014 ഇൽ വന്ന ഡിഷ്കിയാവൂനിലെ മേരെ ടൈപ്പ് കാ നഹി എന്നീ ഗാനരംഗങ്ങളിലാണ് ശില്പ അവസാനമായി പ്രത്യക്ഷപ്പെടുന്നത്.

1993 ഇൽ അബ്ബാസ് മസ്താൻ സംവിധാനം ചെയ്ത ബാസിഗർ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെ അരങ്ങേറ്റം. ധട്കൻ, ജാൻവർ, ദസ്, ഓട്ടോ ശങ്കർ, അപ്നേ, ലൈഫ് ഇൻ എ മെട്രോ തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി ആഗോള ശ്രദ്ധ നേടുന്നത് ബ്രിട്ടീഷ് റിയാലിറ്റി ടെലിവിഷൻ പരമ്പരയായ സെലിബ്രിറ്റി ബിഗ് ബ്രദർ സീസൺ ഫൈവിലൂടെയാണ്. ഫിർ മിലെങ്ക എന്ന ചിത്രത്തിലെ അഭിനയത്തിനുൾപ്പെടെ ഫിലിം ഫെയർ നോമിനേഷനുകൾ ലഭിച്ചിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നോർക്ക റൂട്ട്സ് സാന്ത്വനം: ഇടനിലക്കാരാൽ വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണം 

വെടിവെച്ചയാളെ കൽബുർഗിയുടെ ഭാര്യ തിരിച്ചറിഞ്ഞു