Movie prime

ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും

ജപ്പാന് പ്രധാനമന്ത്രി ഷിന്സോ ആബേയുടെ ഇന്ത്യാ സന്ദര്ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്ട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായതിനെ തുടര്ന്നാണ് ഗോഹട്ടിയില് ഞായറാഴ്ച നടക്കേണ്ട ഇന്ത്യ-ജപ്പാന് ഉച്ചകോടി അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഉച്ചകോടി സംബന്ധിച്ച് കൂടുതല് വിവരങ്ങള് പങ്കുവയ്ക്കാനില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര് മാധ്യമങ്ങളോട് പറഞ്ഞു. പൗരത്വഭേദഗതി ബില് നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്ന്ന് ഞായറാഴ്ച മുതല് മൂന്നുദിവസം +ഗോഹട്ടിയില്നടക്കേണ്ടിയിരുന്ന ഇന്ത്യാ-ജപ്പാന് ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോര്ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്ട്ട് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര More
 
ഷിന്‍സോ ആബെയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കും

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്നാണ് ഗോഹട്ടിയില്‍ ഞായറാഴ്ച നടക്കേണ്ട ഇന്ത്യ-ജപ്പാന്‍ ഉച്ചകോടി അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഉച്ചകോടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വഭേദഗതി ബില്‍ നടപ്പാക്കുന്നതിനെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഞായറാഴ്ച മുതല്‍ മൂന്നുദിവസം +ഗോഹട്ടിയില്‍നടക്കേണ്ടിയിരുന്ന ഇന്ത്യാ-ജപ്പാന്‍ ഉച്ചകോടിയുടെ വേദി മാറ്റുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആബെയും സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആബെ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.

വേദി മാറ്റുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഇത് വെളിപ്പെടുത്താനാവില്ലെന്ന് മാധ്യമങ്ങളോട് രവീഷ് കുമാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആസാമിലെ രണ്ടിടങ്ങളില്‍ കര്‍ഫ്യൂവില്‍ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റദ്ദാക്കിയ വിമാന, ട്രെയിന്‍ സര്‍വീസുകള്‍ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. തലസ്ഥാനമായ ഗോഹട്ടിയിലടക്കം അനിശ്ചിത കാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. ആസാമിലെയും ത്രിപുരയിലെയും എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. മോദി-ആബെ കൂടിക്കാഴ്ച നടക്കേണ്ട വേദിക്ക് നേരെയും ആക്രമണമുണ്ടായി.