മുനമ്പത്തിന് സമീപം ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം

കൊച്ചി: മുനമ്പത്തു നിന്നും പുറം കടലില്‍ മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്നു പേര്‍ മരിച്ചു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുന്നു. മുനമ്പത്തു നിന്നും 45 കിലോമീറ്റര്‍ അകലെ അന്താരാഷ്ട്ര കപ്പല്‍ചാലിലാണ് അപകടം.

കുളച്ചൽ സ്വദേശികളായ 15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം നടന്നത്. ബോട്ട് നിശ്ശേഷം തകര്‍ന്നു. ഏത് കപ്പലാണ് ബോട്ടില്‍ ഇടിച്ചത് എന്ന കാര്യം വ്യക്തമല്ല.

ഇന്നലെ വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഇത്. കോസ്റ്റ്ഗാര്‍ഡും മര്‍ച്ചന്റ് നേവിയും ഉള്‍പ്പെടെയുള്ളവര്‍ തിരച്ചില്‍ നടത്തുന്നു

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പാറശ്ശാല കേരളത്തിലെ ആദ്യ സമ്പൂർണ തരിശ് രഹിത മണ്ഡലം 

കൊച്ചിയുടെ കഥ പറയുന്ന യുവകലാകാരന്മാരെ പരിശീലിപ്പിക്കാന്‍ ഒരിജിത് സെന്‍