in ,

കണ്ണിൽ നക്ഷത്രത്തിളക്കവുമായി അവൾ തെരുവിലിരുന്ന് പാടും

വീട്ടിൽ, തൊഴിലിടങ്ങളിൽ, ആരാധനാലയങ്ങളിൽ, തെരുവിൽ, യാത്രയിൽ, ചിന്തയിൽ എല്ലാം അവൾ ഇനി കയറിവരും. നാം പുരുഷന്മാർ നമുക്കു മാത്രമായി പണിതിട്ട സിംഹാസനങ്ങളിൽ അവളും കയറിയിരിക്കും. വെകിളി പിടിച്ചിട്ട് കാര്യമില്ല. കാലഗതിയിൽ അത് സംഭവിച്ചേ മതിയാകൂ.

അവിടെ സംഭവിച്ചത് ഇവിടെ സംഭവിക്കില്ല എന്നാരും കരുതേണ്ട. അത് എവിടെയും സംഭവിക്കും. ഇന്ന് ഇവിടെയെങ്കിൽ നാളെ അവിടെ അതുറപ്പാണ്. നമ്മളോരോരുത്തരുടെയും വീട്ടുമുറ്റത്തേക്ക് ആ കാറ്റ് വീശി വരും. മാറുന്ന ലോകത്തെ കുറിച്ച്  ചിന്തകനും  സഞ്ചാരിയും എഴുത്തുകാരനുമായ  ഷൗക്കത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.


അകത്തും പുറത്തും കളി ഇനി അധികനാൾ വാഴില്ല. അകത്തിരുന്നവരും അകത്തിരുത്തിയവരും മാറ്റത്തിന്റെ കാറ്റിൽ ഒന്നുലഞ്ഞ് പുറത്തേക്ക് വലിച്ചെറിയപ്പെടും. പെട്ടെന്നുള്ള വെളിച്ചം കണ്ണഞ്ചിപ്പിക്കുമെങ്കിലും ഒന്നു രണ്ടു പ്രാവശ്യം കണ്ണടച്ചു തുറന്നാൽ കാഴ്ച ശാന്തമാകും. മങ്ങിയ കാഴ്ച തെളിഞ്ഞുവരും.

സ്ത്രീകളെ വ്യക്തികളായി അംഗീകരിച്ച സാമൂഹിക ചിന്താപദ്ധതികൾ ആധുനികമാണ്. പഴയ വേദപുരാണേതിഹാസങ്ങളിലോ ഖുർആൻ ബൈബിൾ പോലുള്ള മതഗ്രന്ഥങ്ങളിലോ ‘അവൾ’ സാമൂഹിക സമത്വമനുഭവിക്കുന്ന, അനുഭവിക്കേണ്ട വ്യക്തിത്വമല്ല. പുരുഷൻ (ദൈവം ) കനിഞ്ഞു നല്കുന്ന കാരുണ്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കഥകളാണ് അധികവും. 

ചില വ്യക്തിചിന്തകളിൽ, ജീവിതങ്ങളിൽ സമത്വത്തിന്റെ വീചികൾ കണ്ടേക്കാമെങ്കിലും സാമൂഹികതയിൽ അവൾ അവന്റെ വിരലറ്റത്തു തൂങ്ങിക്കിടക്കേണ്ടവൾ തന്നെയായിരുന്നു. ചരിത്രം അതാണ് നമ്മോട് പറയുന്നത്. ഇന്നുപോലും അതങ്ങനെയെങ്കിൽ അന്നത്തെ കഥ ചർച്ച ചെയ്ത് സമയം കളയേണ്ടതില്ലല്ലോ.

വീട്ടിൽ, തൊഴിലിടങ്ങളിൽ, ആരാധനാലയങ്ങളിൽ, തെരുവിൽ, യാത്രയിൽ, ചിന്തയിൽ എല്ലാം അവൾ ഇനി കയറിവരും. നാം പുരുഷന്മാർ നമുക്കു മാത്രമായി പണിതിട്ട സിംഹാസനങ്ങളിൽ അവളും കയറിയിരിക്കും. വെകിളി പിടിച്ചിട്ട് കാര്യമില്ല. കാലഗതിയിൽ അത് സംഭവിച്ചേ മതിയാകൂ.

അവിടെ സംഭവിച്ചത് ഇവിടെ സംഭവിക്കില്ല എന്നാരും കരുതേണ്ട. അത് എവിടെയും സംഭവിക്കും. ഇന്ന് ഇവിടെയെങ്കിൽ നാളെ അവിടെ അതുറപ്പാണ്. നമ്മളോരോരുത്തരുടെയും വീട്ടുമുറ്റത്തേക്ക് ആ കാറ്റ് വീശി വരും.

പുരുഷാധിപത്യമെന്നത് ജാതിമത ലോകങ്ങളിലെ ഇരുളായാണ് പൊതുവെ പറഞ്ഞു പോരാറ്. എന്നാൽ അതങ്ങനെയേയല്ല. ഏതു സംഘബോധവും പുരുഷാധിപത്യപരമാണ്. സ്ത്രീപുരുഷ പാരസ്പര്യത്തിന്റെ വിശാലത സാമൂഹികമായി എവിടെയും സംഭവിച്ചിട്ടില്ല. അത് നാളെ സംഭവിക്കേണ്ടതാണ്. സമരം, അതുകൊണ്ടുതന്നെ അവരവരോടും ഇതുവരെയുണ്ടായ എല്ലാ സിസ്റ്റത്തോടുമായിരിക്കേണ്ടതുണ്ട്.

ഒന്നില്ലാതാക്കലല്ല മറിച്ച് മൂല്യനവീകരണം മാത്രമാണ് വഴി. ഒന്നും ഇല്ലാതാകില്ല. സംയമനം ചെയ്ത് ഏറ്റവും നവീനമായതിലേക്ക് ഉണർന്നു വരികയാണ് നാം ചെയ്യേണ്ടത്. അപ്പുറത്തിരിക്കുന്നത് തെറ്റ്, ഞാൻ ശരി എന്നു പറയുന്ന അന്ധതയിൽ നിന്നാണ് ആദ്യം മുക്തി വേണ്ടത്. കൊള്ളേണ്ടതിനെ കൊള്ളണം. തള്ളേണ്ടതിനെ തള്ളണം. അതാണ് യഥാർത്ഥത്തിൽ നവീനത. ഒപ്പം മുന്നോട്ട് നടക്കുകയും വേണം. പിന്നിലല്ല, മുന്നിലാണ് ജീവിതം നമ്മെ സ്വാഗതം ചെയ്തു നില്ക്കുന്നത്.

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

വിപ്ലവകരമായ ഏത് പ്രവാഹത്തെയും മതവും ജാതിയും രാഷ്ട്രീയവും ചൂഷണോപാധിയാക്കിയിട്ടുണ്ട്. അതിനിയും തുടരും. പണത്തിനും അധികാരത്തിനുംവേണ്ടി അവർ ഏതറ്റംവരെയും പോകും. ഇടതെന്നോ വലതെന്നോ അവിടെയില്ല.

എന്നാൽ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടിയുള്ള കാറ്റിൽ അതെല്ലാം കടപുഴകി വീഴും. ഞങ്ങൾ വെറും ശരീരമല്ലെന്നും വ്യക്തിത്വമാണെന്നും തെളിഞ്ഞ് കണ്ണിൽ നക്ഷത്രത്തിളക്കവുമായി അവൾ തെരുവിലിരുന്ന് പാട്ടു പാടും.. ആ നാദത്തിലേക്ക് പ്രവഹിക്കുന്ന ഏതു ശബ്ദവീചിയും ആശ്വാസമാണ്. അഭിമാനമാണ്.

കാലത്തിന് ഏറ്റിറക്കങ്ങളോടെ മുന്നോട്ടൊഴുകാതെ മറ്റു വഴിയില്ല. ഇടയ്ക്കത് ഇരുട്ടിലേക്ക് വഴുതി വീണാലും ഉണർണെഴുന്നേല്ക്കുക പുതുവെളിച്ചത്തിലേക്കു തന്നെയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സിനിമയും രാഷ്ട്രീയവും കൂട്ടിക്കുഴയ്ക്കില്ല: കമൽഹാസൻ 

ഹരിതായനം യാത്രയ്ക്ക് തുടക്കമായി