ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായമോ നിയമമാക്കേണ്ടത്?

ബി ജെ പി ക്കും കോൺഗ്രസ്സിനും പിറകേ  ചില ഇടതുപക്ഷ നേതാക്കളും പുനഃപരിശോധനാ ഹർജിയെപ്പറ്റി പറഞ്ഞുതുടങ്ങുന്നതിന്റെ അപകടങ്ങളെപ്പറ്റി ഓർമിപ്പിക്കുകയാണ് പ്രസന്നകുമാർ ടി എൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.

റിവ്യു ഹര്‍ജി കൊടുക്കാനും അതു പരിഗണിച്ചില്ലെങ്കില്‍ ഓഡിനന്‍സിറക്കാനും രാഷ്ട്രീയകക്ഷികള്‍ പരസ്പരം വെല്ലുവിളിക്കുമ്പോള്‍, ലിംഗസമത്വവും തുല്യതയും ഉറപ്പു നല്‍കുന്ന ഭരണഘടന തത്ത്വങ്ങള്‍ക്കുതന്നെയാണ് എതിരുനില്‍ക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നുണ്ടോ?

പ്രസന്നകുമാർ ടി എൻ

ആര്‍ത്തവത്തിന്റെ പേരിലുള്ള പ്രാകൃത വിശ്വാസം സംരക്ഷിക്കാനായി നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്നവര്‍, ബി.ജെ.പി. ഇനിയൊരിക്കല്‍കൂടി അധികാരത്തിലെത്തി ഭരണഘടന മാറ്റിയാല്‍ പോലും എതിര്‍ക്കാനുള്ള ധാര്‍മ്മികത സ്വയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നറിയുന്നുണ്ടോ?

അവസാനം, എല്ലാ രാഷ്ട്രീയ കക്ഷികളും പുനപരിശോധനാ ഹര്‍ജി കൊടുത്തോ, നിയമനിര്‍മ്മാണം നടത്തിയോ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി മറികടക്കണമെന്ന നിഗമനത്തിലെത്തിയ മട്ടാണ്. ലിംഗതുല്യതയ്ക്കും ഭരണഘടന ഉറപ്പുനല്‍കുന്ന ആരാധനാസ്വാതന്ത്ര്യത്തിനുമൊപ്പമാണ് തങ്ങളെന്ന് വ്യക്തമായി പറയേണ്ടിടത്ത്, വിധി നടപ്പിലാക്കേണ്ടതിന്റെ ഗതികേടിനെക്കുറിച്ചും വിധിക്കു പിന്നിലെ ആര്‍.എസ്.എസിന്റെ ഗൂഡാലോചന പറഞ്ഞുമാണ് ഭരണകക്ഷിയുടെ പോലും പ്രതിരോധങ്ങള്‍. അപ്പോള്‍, ഹിന്ദുത്വരാഷ്ട്രീയത്തിന്റെ തീവ്രവക്താക്കളുടെയും കോണ്‍ഗ്രസ്സിന്റെയും കാര്യം പറയേണ്ടതില്ലല്ലോ.

അവശേഷിക്കുന്ന തര്‍ക്കം നിയമനിര്‍മ്മാണം നടത്താനുള്ള ചുമതല സംസ്ഥാനത്തിനോ കേന്ദ്രത്തിനോ എന്ന കാര്യത്തിലാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുകൊടുക്കണമെന്ന കോടതിവിധിയ്‌ക്കെതിരെ ഒറ്റകെട്ടായി നിന്നപോലെ എല്ലാവരും ഭാവിയില്‍ ഈ കാര്യത്തിലും ഒന്നിച്ചുനിന്നേക്കാം. എതിര്‍പ്പുയര്‍ത്തേണ്ട സ്ത്രീകളില്‍ വലിയൊരു ശതമാനം അവര്‍ പിന്നിട്ട വിവേചനങ്ങളുടെ ചരിത്രത്തിലേക്കുള്ള കൂട്ട മടക്കയാത്രയിലുമാണ്. ഫെമിനിസ്റ്റുകളാകട്ടെ തുല്യതയുടെ രാഷ്ട്രീയം പറയേണ്ടിടത്ത് പരിസ്ഥിതിയെ പകരം വെച്ചും, സ്ത്രീകളുടെ അന്തസ്സിനേക്കാള്‍ പാര്‍ട്ടിയോടുള്ള കൂറ് പ്രകടിപ്പിച്ചും, ‘പക്വത’യില്ലാതെ പെരുമാറുന്ന ആക്ടിവിസ്റ്റുകളെ പഴിച്ചും വിശ്വാസപ്രശ്‌നമായി ഇതിനെ ചുരുക്കുന്നു.

പക്ഷേ, റിവ്യു ഹര്‍ജി കൊടുക്കാനും അതു പരിഗണിച്ചില്ലെങ്കില്‍ ഓഡിനന്‍സിറക്കാനും രാഷ്ട്രീയകക്ഷികള്‍ പരസ്പരം വെല്ലുവിളിക്കുമ്പോള്‍, ലിംഗസമത്വവും തുല്യതയും ഉറപ്പു നല്‍കുന്ന ഭരണഘടന തത്ത്വങ്ങള്‍ക്കുതന്നെയാണ് എതിരുനില്‍ക്കുന്നത് എന്നവര്‍ മനസ്സിലാക്കുന്നുണ്ടോ? ആര്‍ത്തവത്തിന്റെ പേരിലുള്ള പ്രാകൃത വിശ്വാസം സംരക്ഷിക്കാനായി നിയമനിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെടുന്നവര്‍, ബി.ജെ.പി. ഇനിയൊരിക്കല്‍കൂടി അധികാരത്തിലെത്തി ഭരണഘടന മാറ്റിയാല്‍ പോലും എതിര്‍ക്കാനുള്ള ധാര്‍മ്മികത സ്വയം ഇല്ലാതാക്കുകയാണ് ചെയ്യുന്നത് എന്നറിയുന്നുണ്ടോ?

ഹിസ്റ്റീരിയ ബാധിച്ച ആള്‍ക്കൂട്ടത്തിന്റെ അഭിപ്രായമാണ് നിയമമാക്കേണ്ടത് എന്ന് വാദിച്ചാല്‍ പിന്നെ നിയമവാഴ്ചയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും കൂടുതല്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എച്ച് 1 എൻ 1 പനി: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ

കടലിലെ ഓളവും, കരയിലെ മോഹവും, അടങ്ങുകില്ലോമനേ…