സൈന നെഹ്‌വാളായി ശ്രദ്ധ: ഫസ്റ്റ് ലുക്ക്  ശ്രദ്ധേയം 

ബാഡ്മിന്റൺ താരം സൈന നെഹ്‌വാളായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ തയ്യാറായിക്കഴിഞ്ഞു ബോളിവുഡ് താരം ശ്രദ്ധ കപൂർ. കായിക താരത്തെ കളിക്കളത്തിലെ മുഴുവൻ ഊർജ്ജത്തോടെയും അവതരിപ്പിക്കാൻ ശ്രദ്ധയ്ക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. നടി തന്നെയാണ് തന്റെ #സൈന എന്ന അടിക്കുറുപ്പോടെ തന്റെ  ഇൻസ്റ്റാഗ്രാമിൽ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തിയത്.

കഥാപാത്രത്തിനായി മാസങ്ങൾ നീണ്ട പരിശീലനമാണ് നടത്തുകയാണ് താരം. ജീവചരിത്ര സംബന്ധിയായ ചിത്രത്തിനായി താൻ ഇതിനോടകം 40 ബാഡ്മിന്റൺ ക്ലാസുകൾ പൂർത്തിയാക്കിയതായും വളരെ കഠിനമായ വിനോദമാണെങ്കിലും താൻ ഏറെ ആസ്വദിക്കുന്നുണ്ടെന്നും ശ്രദ്ധ പറയുന്നു. പരിക്കുകളും വിജയങ്ങളുമെല്ലാമുള്ള സൈനയുടെ യാത്ര തനിക്ക് പെട്ടെന്ന് ഉൾക്കൊള്ളുവാൻ സാധിക്കുന്നുണ്ടെന്നും സമാനമായ അനുഭവങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ടെന്നും ബോളിവുഡിന്റെ പ്രിയ നായികാ പറയുന്നു. എല്ലാ പ്രതിസന്ധികളിലും ശ്രദ്ധ വ്യതിചലികാതിരിക്കുവാൻ സൈന ശ്രദ്ധിച്ചിരുന്നത് പ്രചോദനം നൽകുന്നുവെന്നും നടി പറയുന്നു.

പ്രശസ്ത ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപീചന്ദന്റെ കീഴിൽ അഭ്യസിക്കുകയായിരുന്ന ശ്രദ്ധ കപൂറിന്  സമ്പൂർണതയോടെ കഥാപാത്രമായി അവതരിക്കുവാൻ കഴിയുമെന്ന് സൈന നെഹ്‌വാൾ അഭിപ്രായപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമ്പോൾ താൻ തീർച്ചയായും ശ്രദ്ധയുടെ പ്രകടനങ്ങൾ; വീക്ഷിക്കുമെന്ന് വ്യക്തമാക്കിയ താരം  കായികതാരത്തെക്കുറിച്ച് ചിത്രമെടുക്കുന്നത് ഏറെ പ്രയാസകരമായ കാര്യമാണെന്നും കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 22നാണ് അമോൽ ഗുപ്തേ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. സ്‌നിഫ്, ഹവാ ഹവായ്, സ്റ്റാൻലി ക ഡബ്ബ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഗു പ്തേ. ചിത്രത്തിന്റെ പേരോ മാറ്റ് വിവരങ്ങളോ ഒന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കെടിഡിസിയും ഇന്‍റര്‍സൈറ്റും സംയുക്തമായി കേരള ഓണ്‍ വീല്‍സ് ആരംഭിച്ചു

കെടിഎം: വിദേശ ബയര്‍മാരില്‍ ഭൂരിഭാഗവും അമേരിക്ക, ഇംഗ്ലണ്ടിൽ നിന്ന്