Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing
in ,

ഷുഹൈബ്​ വധം:​ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ( Shuhaib ) വധക്കേസില്‍ ഹൈക്കോടതിയുടെ ( High Court ) രൂക്ഷ വിമര്‍ശനം. കൊലപാതകം നടത്തിയ ആയുധം ഇതുവരെ കണ്ടെത്താന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

പോലീസില്‍ ചാരന്‍മാരുണ്ടെന്ന കണ്ണൂര്‍ എസ്പിയുടെ പരാമര്‍ശവും കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പ്രതികള്‍ക്കൊപ്പം നിന്ന് എടുത്ത ചിത്രത്തെ കുറിച്ചും കോടതി പരാമർശിച്ചു.

ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരേതന്റെ പിതാവ് മുഹമ്മദും മാതാവ് എസ്.പി റസിയയും നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.

കണ്ണൂര്‍ ലോബി സ്പോണ്‍സര്‍ ചെയ്ത കൊലപാതകമാണ് ഇതെന്ന് ഹർജിക്കാര്‍ വാദിച്ചു. സമാധാന യോഗത്തില്‍ മന്ത്രി എ.കെ ബാലന്‍ സിബിഐ അന്വേഷണത്തിന് തയ്യാറെന്ന് അറിയിച്ചതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

അതേ സമയം, പ്രതിഭാഗം അഭിഭാഷകര്‍ രാഷ്ട്രീയ പ്രസംഗം നടത്തുകയാണെന്നും അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന അറ്റോണി കെ.വി സോഹന്‍ സര്‍ക്കാറിന് വേണ്ടി വാദിച്ചു. കേസില്‍ നിലപാട് വ്യക്തമാക്കാന്‍ ഒരാഴ്ചത്തെ സമയം വേണമെന്ന് സി.ബി.ഐ അഭിഭാഷകൻ വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന കേസന്വേഷണം തൃപ്തികരമല്ലെന്ന് മുഹമ്മദ്ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ലെന്നും കേസില്‍ സിപിഐഎം ജില്ലാ നേതാക്കള്‍ക്കുളള പങ്ക് അന്വേഷിക്കണമെന്നും മുഹമ്മദ് ആവശ്യപ്പെടുന്നു.

ഷുഹൈബ് വധത്തില്‍ പോലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അതിനാൽ സിബിഐ അന്വേഷണമില്ലെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.

ഈ തീരുമാനത്തെ തുടർന്ന് സിബിഐ അന്വേഷണം പ്രഖ്യാപിക്കും വരെ നിരാഹാര സമരം നടത്തുമെന്ന് ഷുഹെെബിന്റെ കുടുംബം അറിയിച്ചിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹെെക്കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് നേതൃത്വവും അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സെക്രട്ടേറിയറ്റിനു മുന്നിൽ നഴ്സുമാരുടെ ഏകദിന ഉപവാസ സമരം

Attukal Pongala , Green protocol, Corporation, Attukal Pongala, Green protocol, meeting, ,review,preparations ,Devaswom Minister  , Pongala festival, , Attukal Pongala festival,Devaswom Minister Kadakampally Surendran  festival,Arrangements ,conduct , festivities , Pongala ,plastic items, disposable cup,steel plates,steel cups ,utilised ,devotees,water, supplied,

സമ്പൂര്‍ണ്ണ ഹരിത പൊങ്കാലയ്ക്കായി നഗരസഭയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു