ശുഹൈബ് വധം: മുഖ്യമന്ത്രി ചര്‍ച്ച നടത്തി; വിഎസിന് ഡീനിന്റെ പരാതിക്കത്ത്

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ ( Shuhaib ) ക്രൂരമായി വധിച്ചതിനെ സംബന്ധിച്ചുണ്ടായ ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രി ( CM ) പിണറായി വിജയന്‍ സിപിഎം ( CPM ) നേതാക്കളുമായി ചര്‍ച്ച നടത്തി. സിപിഎം സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും പ്രത്യേകം ചര്‍ച്ചയിൽ പങ്കെടുത്തു. അതീവ ഗൗരവമായ രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് രാജ്യത്തിന് നിലനില്‍ക്കുന്നതെന്ന് സി.പി.എം നേതാവും ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.

ഇടതുപക്ഷ സര്‍ക്കാരിനെ തര്‍ക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ശ്രമങ്ങള്‍ നടക്കുന്നുവെന്ന് വി.എസ് ആരോപിച്ചു. തൃശൂരില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തിയതിനു ശേഷം സംസാരിക്കവെയാണ് വി.എസ് ഇക്കാര്യങ്ങൾ ആരോപിച്ചത്.

നവ ലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്ന് മുതിര്‍ന്ന വി.എസ് അഭിപ്രായപ്പെട്ടു. ഇത്തരം ശക്തികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഇടതുപക്ഷ-മതേനിരപേക്ഷ പ്രസ്ഥാനങ്ങള്‍ വിപുലവും വ്യാപകവുമായ രീതിയില്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകണമെന്നും വി.എസ് വ്യക്തമാക്കി.

കഴിഞ്ഞ നാലു വര്‍ഷക്കാലമായി രാജ്യത്ത് അസാധാരണസാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നും രാജ്യവും ജനങ്ങളുടെ ക്ഷേമവുമെല്ലാം ശക്തമായ വെല്ലിവിളികള്‍ നേരിടുകയാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു.

രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണം തകര്‍ക്കുകയാണെന്നും ഭരണകൂടത്തിന്റെ അടിസ്ഥാനസ്വഭാവം മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ആരോപിച്ചു.

തൃശൂരില്‍ നടക്കുന്ന സിപിഐഎം സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.

അതേസമയം, മട്ടന്നൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകം സി പി എം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കത്തയച്ചു.

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സി പി എം അക്രമം അവസാനിപ്പിക്കണമെന്നും കത്തിലൂടെ ഡീൻ ആവശ്യപ്പെട്ടു. ഈ വിഷയങ്ങൾ സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാന്‍ വി എസ് തയ്യാറാകണമെന്നും കത്തിൽ പറയുന്നു.

ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം ആലപ്പുഴ സമ്മേളനത്തിലേതു പോലെ സംസ്ഥാന സമ്മേളനവും വി എസ് ബഹിഷ്കരിക്കണമെന്ന് ഡീന്‍  കുര്യാക്കോസ് കത്തിലൂടെ ആവശ്യപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കേരളാ ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുവാൻ നാളെ പ്രിയയും ജയസൂര്യയും എത്തുന്നു

stairs , health, Climbing, benefits ,Postmenopausal women , reduce ,hypertension, build, leg ,strength, aerobic ,resistance exercise, resistance-training exercises , high blood pressure problems, leg strength, new research, estrogen, deficiencies, vascular , muscle problems, cardio-respiratory fitness, muscle strength,house , lowering blood pressure, arterial stiffness ,arterial wall ,fat loss, improved, lipid profiles, osteoporosis,

പടിക്കെട്ടുകൾ കയറിയിറങ്ങാം; അങ്ങനെ നേടാം മികച്ച ആരോഗ്യം