ഷുഹൈബ് വധം: വിമർശനവുമായി ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് ( Shuhaib murder case ) കൊല്ലപ്പെട്ട കേസ് സിബിഐ ( CBI ) അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ സിബിഐ ആസ്ഥാനത്ത് സമര്‍പ്പിക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടു.

ഷുഹൈബ് കൊല്ലപ്പെട്ടിട്ട് ഒരു മാസം പോലും തികയാത്ത സാഹചര്യത്തില്‍ സിബിഐക്ക് ഇതൊരു പുതിയ കേസായി അന്വേഷിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഷുഹൈബ് വധക്കേസില്‍ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഉടൻ അന്വേഷണം ഏറ്റെടുക്കുമെന്നും സിബിഐ ( CBI ) അഭിഭാഷകന്‍ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

കേസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്നും അറിയില്ലെന്നും കേസ് ഡയറി അടക്കമുള്ള കാര്യങ്ങള്‍ സിബിഐക്ക് ഇപ്പോള്‍ പരിശോധിക്കാന്‍ കഴിയില്ലെന്നും സിബിഐ അറിയിച്ചു.

കേസ് സിബിഐക്ക് വിടണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള ഹര്‍ജി പരിഗണിക്കവെയാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്.

അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്തരം കൊലപാതകങ്ങള്‍ എല്ലാ പാര്‍ട്ടികളും ഒഴിവാക്കണമെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ വ്യക്തമാക്കി.

ഷുഹൈബ് വധകേസില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സാധിക്കുമോ എന്നാണ് കോടതി വീക്ഷിക്കുന്നതെന്നും ജസ്റ്റിസ് കമാല്‍പാഷ വ്യക്തമാക്കി
.
തുടര്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും എന്നാൽ ഈ വിഷയത്തില്‍ പലരും കൈകഴുകി പോവുകയാണെന്നും കോടതി കുറ്റപ്പെടുത്തി. നീതിപൂര്‍വമായ അന്വേഷണം ഷുഹൈബ് വധത്തില്‍ നടത്താന്‍ കഴിയുമോ എന്നും കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ആരാഞ്ഞു.

പ്രതിയിൽ നിന്നും ഒന്നും ചോദിച്ചറിയാനോ ആയുധം കണ്ടെത്താനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് സിബിഐക്ക് വിടുന്ന കാര്യത്തില്‍ സിംഗിള്‍ബെഞ്ചിന് തീരുമാനമെടുക്കാന്‍ കഴിയുമോ എന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യം കോടതിയുടെ നീരസത്തിന് ഇടയാക്കി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അഭയ കേസ്: പുതൃക്കയില്‍ കുറ്റവിമുക്തന്‍; കോട്ടൂരും സെഫിയും വിചാരണ നേരിടണം

Sanjay Dutt , fan, gift, rejects, Nishi , bank savings, valuables, refused,   Bollywood star  ,   Nishi Harishchandra Tripathi,  Mumbai-based woman , Dutt's films, died ,January,bank ,informed ,Dutt ,Tripathi , money

ആരാധിക നൽകിയ കോടികൾ മൂല്യമുള്ള സ്വത്ത് സഞ്ജയ് ദത്ത് നിരസിച്ചു