Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
in ,

ഷുഹൈബ് വധം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ്

കണ്ണൂര്‍: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ ( Shuhaib ) കൊലപ്പെടുത്തിയത് അഞ്ചംഗ സംഘമാണെന്ന് പോലീസ് വെളിപ്പെടുത്തി. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച്ച കീഴടങ്ങിയ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി. കീഴടങ്ങിയവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു.

അഞ്ചുപേരും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും പോലീസ് വെളിപ്പെടുത്തി. കേസില്‍ ഇനിയും പിടിയിലാകാനുള്ളവര്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവിലാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.

ഷുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാല് വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പിടിയിലായവര്‍ മൊഴി നല്‍കി. അക്രമത്തെ സംബന്ധിച്ച് പ്രാദേശിക സിപിഎം നേതൃത്വത്തിന് അറിവുണ്ടായിരുന്നതായും സൂചനയുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇനി പിടികൂടാനുള്ളവരില്‍ രണ്ടു പേര്‍ ഡി വൈ എഫ് ഐയുടെ പ്രാദേശിക നേതാക്കന്മാരാണെന്നും സൂചനയുണ്ട്.

ഇന്നലെ കീഴടങ്ങിയ എം.വി. ആകാശ് എന്ന ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവർക്ക് പുറമെ ഇവരുടെ സുഹൃത്തു കൂടിയായ ശ്രീജിത്തും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

ഇവരുടെ അറസ്റ്റ് ഞായറാഴ്ച രാത്രി രേഖപ്പെടുത്തിയിരുന്നു. മൂവരും ആര്‍എസ്‌എസ് പ്രവര്‍ത്തകനായിരുന്ന വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്.

ജില്ലാ പോലീസ് ആസ്ഥാനത്ത് മണിക്കൂറുകളോളം ആകാശിനെയും റിജിനെയും ചോദ്യം ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

ഇപ്പോള്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെങ്കിലും ആരോപണം പോലീസ് തള്ളിക്കളഞ്ഞു.

അതേസമയം, ഷുഹൈബിന്റെ കൊലപാതകത്തെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ അപലപിച്ചു. ഒരു കൊലപാതകവും മനഃസാക്ഷിയുള്ളവര്‍ അംഗീകരിക്കില്ലെന്ന് വിഎസ് അഭിപ്രായപ്പെട്ടു.

ഷുഹൈബിന്റെ കൊലപാതകം അന്വേഷിക്കുവാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. കണ്ണൂര്‍ റേഞ്ച് ഐജി മഹിപാല്‍ യാദവിനാണ് അന്വേഷണ ചുമതല.

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ കണ്ണൂരില്‍ നിരാഹാര സമരം ആരംഭിച്ചു. ഇപ്പോള്‍ പിടിയിലായത് യഥാര്‍ത്ഥ പ്രതികളാണോ എന്ന കാര്യത്തില്‍ കെ സുധാകരന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ്‌ സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമരം ഉദ്ഘാടനം ചെയ്തു.

മട്ടന്നൂര്‍ യൂത്ത്കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബ് ഫെബ്രുവരി 12-ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ഷുഹൈബിനെ കൊലപാതകത്തില്‍ പങ്കില്ലെന്നായിരുന്നു സിപിഎം നേതാക്കള്‍ നേരത്തെ പ്രതികരിച്ചത്.

എന്നാൽ അറസ്റ്റിലായ രണ്ടുപേരും സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം നേതാക്കള്‍ക്കൊപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. കൂടാതെ പി ജയരാജൻ ഉൾപ്പെടെയുള്ളവരുമൊത്തുള്ള പ്രതികളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. തുടർന്ന് സിപിഎമ്മിനെതിരെയുള്ള ആരോപണം കൂടുതൽ രൂക്ഷമായി.

ഷുഹൈബ് കൊല്ലപ്പെട്ട് ആറ് ദിവസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തെ പറ്റി പ്രതികരിച്ചിരുന്നു. കൊലപാതകം അത്യന്തം അപലപനീയമാണ് എന്നാണ് പിണറായി പ്രതികരിച്ചത്. പോലീസ് നിഷ്പക്ഷമായ അന്വേഷണമാണ് നടത്തുന്നതെന്നും പ്രതികളുടെ ബന്ധങ്ങള്‍ അന്വേഷണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഷുഹൈബിൻ്റെ മരണവുമായി മാർക്സിസ്റ്റ് പാർട്ടിയ്ക്ക് ഒരു ബന്ധവുമില്ലെന്ന കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ വീണ്ടും രംഗത്തെത്തി.

“വെറുതെ വിട്ടാൽ പൂമാലയിടും, ശിക്ഷിച്ചാൽ കുടുംബത്തെ സംരക്ഷിക്കും. അപ്പോഴും പാർട്ടി കൊലപാതകത്തിൽ പങ്കില്ല, പങ്കില്ല, പങ്കില്ലെന്ന് ആവർത്തിക്കും. നിങ്ങൾക്കൊന്നും ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല. മുട്ടിനു താഴെ 37, മുഖമാണെങ്കിൽ 51. എണ്ണാമെങ്കിൽ എണ്ണിക്കോ, പിന്നെ കളളം പറയരുത്” എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ അഡ്വ.ജയശങ്കറിന്റെ പരിഹാസം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

bank frauds , RBI, loan, Reserve Bank, RTI, query, Over 23,000 cases , Rs 1 lakh crore , 5 years,fraud , various banks, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, Bank Fraud , Prime minister, Supreme court, PNB, Oriental bank, CBI, Narendra Modi, rotomac, Vikram Kothari,CBI, arrest, bank, loans, Rs 800 crore, fraud, pen owner, accused,raid, FIR, wife, son, banks,

ബാങ്ക് തട്ടിപ്പ്: റോട്ടോമാക് ഉടമ കോത്താരിയെ സിബിഐ അറസ്റ്റ് ചെയ്തു