Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
in ,

ഷുഹൈബ് വധം: ആരോപണങ്ങളും പ്രതിഷേധങ്ങളും തുടരുന്നു

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ ( Shuhaib murder case ) കൊലയാളികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി നടത്തിയ 24 മണിക്കൂര്‍ ഉപവാസം ഇന്ന് രാവിലെ പത്ത് മണിയോടെ അവസാനിപ്പിച്ചു. തുടര്‍ന്നു യൂത്ത് കോണ്‍ഗ്രസ് ലോകസഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തില്‍ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചു.

ഷുഹൈബ് വധത്തിൽ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ശക്തമായി പ്രതികരിച്ചു. സ്വന്തം ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഒരു കൂട്ടം ഗുണ്ടകള്‍ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയിട്ടും മുഖ്യമന്ത്രിക്ക് എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നതെന്ന് കുമ്മനം ആരാഞ്ഞു.

ഹരിയാനയിലെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച മുഖ്യമന്ത്രി മട്ടന്നൂരിലെ സംഭവം അറിഞ്ഞ മട്ടില്ലെന്നും കണ്ണൂര്‍ ജില്ലയില്‍ സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കള്‍ക്ക് ഇതില്‍ വ്യക്തമായ പങ്കുണ്ടെന്നും കുമ്മനം രാജശേഖരന്‍ കുറ്റപ്പെടുത്തി.

ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇ.പി.ജയരാജൻ എംഎൽഎയുടെ പിഎയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നും അതിനാൽ പിഎയെ ചോദ്യം ചെയ്യണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.

ഷുഹൈബിനെതിരേ കൊലവിളി നടത്തിയത് നേതാക്കന്മാരുടെ അറിവോടെ തന്നെയാണെന്നും ഇത് വ്യക്തമായിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഡീന്‍ കുറ്റപ്പെടുത്തി.

ഷുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ ആവശ്യപ്പെട്ടു. പ്രതികൾക്ക് രക്ഷപ്പെടാനായി പോലീസ് അന്വേഷണം വൈകിപ്പിച്ച്‌ ഒത്താശ ചെയ്തെന്ന് കെ സുധാകരൻ ആരോപിച്ചു.

ഷുഹൈബിനെ അക്രമികൾ അതിക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ അറിയിച്ചു. നിലത്ത് ഇരുന്ന് ഇറച്ചി വെട്ടുന്നതു പോലെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിയതെന്നും ഇന്റർനെറ്റ് കോളിലൂടെ ഷുഹൈബിനു ഭീഷണി സന്ദേശം ലഭിച്ചിരുന്നതായും വെട്ടേറ്റു ചികിൽസയിൽ കഴിയുന്ന ഷുഹൈബിന്റെ സുഹൃത്ത് ഇ. നൗഷാദ് വെളിപ്പെടുത്തി.

അതേസമയം, ഷുഹൈബിന്റെ ഘാതകര്‍ ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് സൂചന ലഭിച്ചതായി റിപ്പോർട്ടുണ്ട്. സിപിഎം-ലീഗ് സംഘര്‍ഷത്തെ തുടര്‍ന്ന് ജയിലിലായ സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.

ഷുഹൈബിനെ വധിക്കുന്നത് സംബന്ധിച്ച് നേരത്തെ ജയിലിൽ വച്ച് ഗൂഢാലോചന നടന്നതായും അന്ന് ഷുഹൈബിനെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

സംഭവം നടന്ന ദിവസം രാത്രി 10.30-ഓടെയാണ് ബോംബേറും ആക്രമണവും നടന്നന്നെങ്കിലും പോലീസ് ഇത് ഗുരുതരമായി എടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

കേസുമായി ബന്ധപ്പെട്ട് ചാലോടുള്ള സിഐടിയു പ്രവര്‍ത്തകനും സിപിഎം നേതാവുമായ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മൂന്നു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Popular Friend, ban, Kerala, Pinarayi, Chief minister, PFI, Kiren Rijiju, not asked, demanded,Popular Front of India , Muslim organisation , State, Minister of State , Home Affairs , RSS, Centre govt, complaints, Loknath Behra, police, cases, 

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി