Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
in

ഷുഹൈബ് വധം: സിബിഐ അന്വേഷിക്കണമെന്ന് പരേതന്റെ പിതാവ്

കണ്ണൂര്‍: അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തെ കുറിച്ച്‌ സിബിഐ അന്വേഷിക്കണമെന്ന് പരേതന്റെ പിതാവായ മുഹമ്മദ് ആവശ്യപ്പെട്ടു. കൊലപാതകം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതികളിലൊരാളെപ്പോലും പിടികൂടാനാവാത്തതിൽ അദ്ദേഹം അമർഷം രേഖപ്പെടുത്തി.

പോലീസിന്റെ നിലവിലെ അന്വേഷണത്തിൽ മുഹമ്മദ് അസന്തുഷ്‌ടി പ്രകടിപ്പിച്ചു. പോലീസന്വേഷണം തൃപ്തികരമല്ലെന്നും അതിനാൽ കേസ് ഉടൻതന്നെ സിബിഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ വിശ്വാസ്യയോഗ്യമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് മുഹമ്മദ് ആരോപിച്ചു. കൂടാതെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് താനടക്കമുള്ള ആരുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

കൊലപാതകം നടന്നതറിഞ്ഞ് പ്രാഥമിക വിവരം മാത്രമാണ് പോലീസ് തേടിയതെന്നും അതിനാല്‍ പോലീസിന്റെ നടപടികളില്‍ വിശ്വാസമില്ലെന്നും മുഹമ്മദ് വ്യക്തമാക്കി.

അതേസമയം, ഷുഹൈബിനെതിരെ എംഎസ്‌എഫ് നേതാവിന്റെ കൊലവിളി വീഡിയോ പുറത്ത്. ‘നേതാക്കന്മാര്‍ ഒന്നു കണ്ണടച്ചാല്‍ മതി എടയന്നൂരിലെ ഈ ക്രിമിനലിനെ ഞങ്ങള്‍ നിലം പരിശാക്കും’ എന്നാണ് എംഎസ്‌എഫ് നേതാവിന്റെ പ്രസംഗം.

നേരത്തെ ഷുഹൈബിനെതിരെ സിപിഐഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഷുഹൈബിന്റെ നാളുകള്‍ എണ്ണപ്പെട്ട് കഴിഞ്ഞെന്നായിരുന്നു പ്രകടനത്തിനിടയില്‍ സിപിഐഎം പ്രവര്‍ത്തര്‍ മുദ്രാവാക്യം വിളിച്ചത്.

ഈ വീഡിയോയുടെ അടിസ്ഥാനത്തില്‍ ഷുഹൈബിനെ കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചതിനു പിന്നാലെയാണ് ഇപ്പോള്‍ എംഎസ്‌എഫ് നേതാവിന്റെ വീഡിയോയും പുറത്തു വന്നിരിക്കുന്നത്.

കൊലപാതകത്തെ കുറിച്ച് ഇടതുപക്ഷ സാംസ്കാരിക നായകന്‍മാര്‍ ആരും തന്നെ ഇതുവരെ ഒരു പ്രസ്താവന പോലും നടത്താത്തതിനെതിരെ അഡ്വ ജയശങ്കര്‍ ആഞ്ഞടിച്ചു. ‘കേരളത്തിലെ സാംസ്കാരിക നായികാ നായകന്മാർ ഇന്നോ നാളെയോ പ്രസിദ്ധീകരിക്കാൻ ഇടയുള്ള പ്രസ്താവന’ എന്ന തലക്കെട്ടോട് കൂടിയാണ് ജയശങ്കര്‍ വിമര്‍ശിച്ചത്.

കണ്ണൂർ ജില്ലയിലെ എടയന്നൂരിൽ ഷുഹൈബ് എന്നയാളിന്‍റെ ദുർമരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ദുഷ്പ്രചരണം ഉടനടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം പരിഹസിച്ചു.

ഷുഹൈബിന്‍റേത് അപകട മരണമോ ആത്മഹത്യയോ ആകാനുള്ള സാധ്യത പരിശോധിക്കണമെന്നും കൊലപാതകമാണെങ്കിൽ പ്രതികളെ വിചാരണ നടത്തി വെറുതെ വിടണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടേയ്ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂടാതെ ഏതു നിലയ്ക്കും ഇതുമായി ബന്ധപ്പെടുത്തി ഇടതുപക്ഷ പ്രസ്ഥാനത്തെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമത്തെ ചെറുത്തു തോല്പിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.

ഷുഹൈബിന്‍റെ മരണവുമായി പാവങ്ങളുടെ പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മുസ്ലീങ്ങടക്കമുളള ന്യൂനപക്ഷങ്ങളെ ഉടലോടെ സ്വർഗത്തിൽ കൊണ്ടുപോകാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും ജയശങ്കര്‍ പരിഹസിച്ചു.

ജനകീയ ചൈനയ്ക്കും ക്യൂബയ്ക്കും ഉത്തര കൊറിയക്കുമെതിരെ ആഗോള തലത്തിൽ സാമ്രാജ്യത്വ ശക്തികൾ നടത്തുന്ന ദുഷ്പ്രചരണത്തിന്‍റെ തുടർച്ചയാണ് ഷുഹൈബിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന കോലാഹലമെന്നും പുരോഗമന, മതേതര ജനാധിപത്യ വിശ്വാസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പോസ്റ്റിലൂടെ പരിഹസിച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തിയിരുന്നു. കേസില്‍ ഡമ്മി പ്രതികളെ കിട്ടാത്തതിനാലാണ് അറസ്റ്റ് വൈകുന്നതെന്ന് ചെന്നിത്തല പരിഹസിച്ചിരുന്നു. കൂടാതെ ടിപി കൊലക്കേസിലെ പ്രതികൾ ഉൾപ്പെടെയുള്ള 19 പേർക്ക് ഒരുമിച്ച് ജാമ്യം നൽകിയതിന്റെ തെളിവും അദ്ദേഹം ഇന്നലെ മാധ്യമങ്ങൾക്ക് നൽകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കേരളത്തിൽ വൻ ലഹരി മരുന്ന് വേട്ട; പിടിച്ചെടുത്തത് 30 കോടി രൂപയുടെ എംഡിഎംഎ

prithviraj ,aadujeevitham ,amala, Blessy ,AR Rahman, Rasool Pookutty , Amala Paul,Prithviraj, Academy Award winner , film, cinema, facebook, novelist ,Benyamin,

പൃഥ്വിയുടെ ആടുജീവിതത്തിൽ നജീബിന്‍റെ സൈനുവായി അമല പോള്‍