Mahi CPM leader Babu , Mahi , murder, Babu, CPM, RSS, arrest, police, Mahi, Kannur, political murder, Behra, Puducherry DGP, investigation, special team, joint investigation, Kerala police, CPM, RSS, BJP, political murders , Kannur, Mahi, Thosas Issac, CPM, RSS,  kerala, Behra, DGP, facebook post, leaders, hartal, Shuhaib murder, CBI, petition, political murder, Supreme court, police , investigation, charge sheet, parents, congress leader, photos, case, political murder , Kannur, Pinarayi, Shuhaib , case, CBI, police, kerala assembly, Chief minister, radio jockey , Rajesh, murder, kerala, Alibhai, police custody, Special Investigation Team ,SIT,probe, Abdul Sathar, Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,
in

ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്റ്റേ; സര്‍ക്കാര്‍ അപ്പീലിനെതിരെ എംഎം ഹസന്‍

തിരുവനന്തപുരം: കേരളം രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഷുഹൈബ് ( Shuhaib ) വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ അപ്പീലിന് പോയതെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ ആരോപിച്ചു.

എന്നാൽ കേസിലെ അന്തിമവിധി ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് താത്കാലിക സ്റ്റേ അനുവദിച്ച സാഹചര്യത്തിലാണ് സർക്കാരിനെതിരെ ആരോപണവുമായി ഹസൻ രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ ചെലവില്‍ സുപ്രീം കോടതിയിലെ അഭിഭാഷകനെ കൊണ്ടുവന്നത് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനാണെന്നും കൊലയാളികളെ സംരക്ഷിക്കുന്ന സര്‍ക്കാരാണ് ഇതെന്നും ഹസൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഈ നടപടി 41 വെട്ടേറ്റ ഷുഹൈബിന് ലഭിച്ച 42-ാമത്തെ വെട്ടാണെന്നും ഹസന്‍ വിമർശിച്ചു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് താത്കാലികമായി സ്റ്റേ ചെയ്തത്. അപ്പീലില്‍ മാര്‍ച്ച്‌ 23 ന് വിശദമായ വാദം കേള്‍ക്കും.

സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ്  ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.  സിബിഐ അന്വേഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

എന്നാൽ സിബിഐ അന്വേഷണം ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തത് തിരിച്ചടിയല്ലെന്നും വാദം കേള്‍ക്കുന്നതോടെ ഡിവിഷന്‍ ബെഞ്ച് തന്നെ സ്റ്റേ നീക്കുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ പ്രത്യാശിച്ചു.

എസ്പി കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിലെ അഞ്ച് പേരെ പിരിച്ചുവിട്ട സാഹചര്യത്തില്‍ സിബിഐ അന്വേഷണം അനിവാര്യമാണെന്നും കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെ പറ്റിയും അന്വേഷിക്കണമെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കീഴാറ്റൂരിലെ വയൽ നികത്തൽ: ആത്മഹത്യാഭീഷണിയുമായി വയല്‍ക്കിളികൾ

barrel, skeleton, woman, Kochi, Kumbala, secret, police, Sujith, Sakunthala

വീപ്പയ്ക്കുള്ളിൽ വീട്ടമ്മയുടെ മൃതദേഹം; ഒടുവിൽ ദുരൂഹത നീങ്ങി