ഷുഹൈബ് വധം: ശക്തമായ തെളിവുമായി ചെന്നിത്തല; രൂക്ഷ വിമർശനവുമായി ജോയ് മാത്യു

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തിന് മുൻപ് ടി. പി വധക്കേസ് പ്രതി കൊടി സുനി, അനൂപ്, പി.കെ രജീഷ് എന്നിവർ ഉൾപ്പെടെയുള്ള 19 തടവ് പുള്ളികള്‍ക്ക് പരോള്‍ നല്‍കിയെന്ന രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇതു സംബന്ധിച്ച രേഖകൾ ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.

ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നില്‍ ജയിലില്‍ നിന്നിറങ്ങിയ സംഘമെന്ന് കഴിഞ്ഞ ദിവസം സൂചനകളുണ്ടായിരുന്നു. കൊലയാളി സംഘങ്ങളെ ഉപയോഗിച്ച്‌ സി.പി.എം നേരത്തെ നടത്തിയ കൊലപാതകങ്ങളുടെ അതേ ശൈലിയിലാണ് ഷുഹൈബിനെയും കൊലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മൗനം കൊലയാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണെന്നും ഡമ്മി പ്രതികള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊലയാളികളെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും കൊലപാതകത്തില്‍ സി.പി.എമ്മിന്റെ പ്രാദേശിക നേതൃത്വത്തെ ചോദ്യം ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘ഒരു അഡാറ് ലവി’ലെ ഗാനത്തിന് പിന്തുണയുമായെത്തിയ മുഖ്യമന്ത്രിയെ മട്ടന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിൽ നടനും സംവി‌ധായകനുമായ ജോയ് മാത്യു
രൂക്ഷമായി വിമര്‍ശിച്ചു.

‘നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യക്കുരുതിയോ’ എന്ന് ചോദിച്ചു കൊണ്ടാണ് ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്കിലൂടെയുള്ള വിമര്‍ശനം. കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് മുഖ്യമന്ത്രി സമ്മതിക്കുകയാണോ എന്നാണ് ജോയ് മാത്യു ആരാഞ്ഞത്.

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതയെ എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി കണ്ണൂരിലെ ഷുഹൈബ് എന്ന ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ എന്ന് ജോയ് മാത്യു ചോദിച്ചു.

അതേസമയം, ഷുഹൈബിന്‍റെ കൊലപാതകത്തില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് കണ്ണൂര്‍ എസ് പി ശിവ വിക്രം അറിയിച്ചു. കൊലപാതകം ആയതിനാൽ അന്വേഷണത്തിന് കൂടുതല്‍ സമയമെടുക്കുമെന്നും അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദം ഇല്ലെന്നും കണ്ണൂര്‍ എസ് പി വ്യക്തമാക്കി.

പ്രതികളെ കണ്ടെത്തുന്നതിനായി മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എ.വി.ജോണിന്‍റെ നേതൃത്വത്തില്‍ 12 അംഗത്തെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു.

മട്ടന്നൂര്‍ പോലീസ് സ്റ്റേഷനിലെ നാലു പോലീസുകാരെയും എസ് പി, ഡിവൈ എസ് പി സ്ക്വാഡിലെ അംഗങ്ങളെയും അന്വേഷണസംഘത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കണ്ണൂര്‍ എസ് പി വെളിപ്പെടുത്തി.

തിങ്കളാഴ്ച രാത്രി തെരൂരിലെ തട്ടുകടയ്ക്ക് സമീപം സുഹൃത്തുക്കൾക്കൊപ്പം നിൽക്കുകയായിരുന്ന ഷുഹൈബിനെ കാറിലെത്തിയ നാലംഗ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാവേരി നദീജലം: വിധി കർണാടകയ്ക്ക് അനുകൂലം; തമിഴ്നാടിനും കേരളത്തിനും തിരിച്ചടി

sanitary pad vending machine, Akshay, Padman, Mumbai, Twinkle Khanna, Mumbai Central ST Bus Depot ,menstrual issue , hygiene, hiv Sena leader Aaditya Thackeray ,inaugurated, installed, tax, social media, challenge,

പാഡ് വെൻഡിങ് മെഷീനുമായി അക്ഷയ്; പാഡ് മാന്റെ സാമൂഹ്യ പ്രതിബദ്ധത തുടരുന്നു