in ,

ഷുഹൈബ് വധം: സഭയിൽ ഇന്നും ബഹളം; വിമർശനവുമായി സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും ബഹളം. ചോദ്യോത്തരവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷ ബഹളം രൂക്ഷമായതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഷുഹൈബ് വധക്കേസിൽ ( Shuhaib murder case ) സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നും നിയസഭയിൽ പ്രതിഷേധിച്ചത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസില്‍ എത്തിയപ്പോൾ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി. പ്രതിപക്ഷത്തേയും പ്രതിപക്ഷ നേതാവിനെയും സ്പീക്കർ രൂക്ഷമായി വിമർശിച്ചതിനെ തുടർന്ന് പ്രതിപക്ഷം ഇന്നും സഭ ബഹിഷ്‌ക്കരിച്ചു.

പ്രതിപക്ഷം തുടര്‍ച്ച‍യായി നിയമസഭാ നടപടികള്‍ തടസപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സഭാ ചരിത്രത്തില്‍ ചരിത്രത്തിലുണ്ടാകാത്ത രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷം നടത്തുന്നതെന്നും സ്പീക്കര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

ജനങ്ങളുടെ പ്രതിഷേധം ഏത് തരത്തില്‍ രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷത്തിന് തീരുമാനിക്കാമെന്നും എന്നാല്‍ സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം തെറ്റാണെന്ന് പ്രതിപക്ഷ നേതാവിനെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

അടിയന്തര പ്രമേയം അടക്കമുള്ള കാര്യങ്ങള്‍ വീണ്ടും പ്രതിപക്ഷത്തിന് ഉന്നയിക്കാമെന്നും നാളെ ഇക്കാര്യം ഉന്നയിച്ചാല്‍ അനുമതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭയിലെ കയ്യാങ്കളിക്കേസിനെ കുറിച്ച്‌ പ്രതികരിക്കുന്നില്ലെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, നിയമസഭയില്‍ അടിയന്തിരപ്രമേയം അനുവദിക്കാത്തത് അവകാശലംഘനമാണെന്നും അടിയന്തിര പ്രമേയം അനുവദിക്കാന്‍ എന്തിന് മടിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സര്‍ക്കാരും പോലീസും നിഷ്ക്രിയമായി നോക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മണ്ണാര്‍ക്കാട് സഫീറിന്റെ വധത്തില്‍ അപലപിക്കുവാന്‍ പോലും സര്‍ക്കാര്‍ അപലപിക്കുവാന്‍ തയ്യാറായില്ലെന്നും സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ അനുശോചിക്കാന്‍ പോലും തയ്യാറാകാത്തത് ഖേദകരമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള സമരം ഇനിയും തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇന്നലെയും സഭ ആരംഭിച്ച് പത്തു മിനിട്ടുകൾക്കകം ബഹളം കാരണം സഭ നിര്‍ത്തി വച്ചിരുന്നു. ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ഇല്ലെന്നും പ്രതികളെ ഒരാഴ്ചയ്ക്കകം പിടികൂടുമെന്നും മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽ അറിയിച്ചിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-Feb-27-2018

കൊലപാതകങ്ങൾ പെരുകുന്ന കേരളം

Sridevi , head injury, post-mortem , drowning, report, forensic report, blood clot, brain, bathtub, Dubai cops, Boney accidentally drowned, details, husband, lady superstar, 

ശ്രീദേവിയുടെ അസ്വാഭാവിക മരണം; പുതിയ വെളിപ്പെടുത്തലിൽ കൂടുതൽ ദുരൂഹത