ശ്യാമമാധവപഠനങ്ങള്‍ പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രശസ്ത  കവി പ്രഭാവര്‍മയുടെ ശ്യാമമാധവത്തെക്കുറിച്ച്  പ്രമുഖചിന്തകനും എഴുത്തുകാരനുമായ സി.അശോകന്‍ സമ്പാദനവും പഠനവും നടത്തി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ശ്യാമമാധവപഠനങ്ങള്‍ എന്ന പുസ്തകം തിരുവനന്തപുരം പ്രസ്‌ക്ലബില്‍ പ്രൊഫ.എം.കെ.സാനു പ്രകാശനം ചെയ്തു.

ശ്യാമമാധവകൃതിയുടെ രചയിതാവ് കവി പ്രഭാവര്‍മയുടെ സാന്നിധ്യത്തില്‍ സ്വാമി സന്ദീപാനന്ദഗിരി പുസ്തകം ഏറ്റുവാങ്ങി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.

സി.അശോകന്‍  പുസ്തകപരിചയം നടത്തി. പി.എസ്.സി അംഗം ആര്‍.പാര്‍വതീദേവി, കവി ഡോ.ബിജു ബാലകൃഷ്ണന്‍, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ഓഫീസര്‍ റാഫി പൂക്കോം എന്നിവര്‍ സംസാരിച്ചു.  250 രൂപയാണ് പുസ്തകത്തിന്റെ വില.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; കാറുകള്‍ കത്തിച്ചു

ആളില്ലാ കുഞ്ഞന്‍ വിമാനങ്ങള്‍ കേരളത്തിലുമുണ്ടാക്കാം