സൈൻസ് 2018 ലെ പുരസ്കാര ചിത്രങ്ങൾ തൃശൂർ പ്രസ്ക്ലബിൽ പ്രദർശിപ്പിക്കും 

തൃശൂർ: ഫെഡറേഷൻ ഒാഫ് ഫിലിം സൊസൈറ്റീസ് ഒാഫ് ഇന്ത്യ തൃശൂരിൽ സംഘടിപ്പിച്ച ദേശീയ ഹ്രസ്വ ചലചിത്രമേള ‘സൈൻസ് 2018’ൽ വിവിധ പുരസ്കാരങ്ങൾ നേടിയ ഹ്രസ്വചിത്രങ്ങൾ തൃശൂർ പ്രസ്ക്ലബിൽ പ്രദർശിപ്പിക്കും. തൃശൂർ ചലച്ചിത്രകേന്ദ്രത്തിെൻറ സഹകരണത്തോടെ ഞായറാഴ്ച രാവിലെ രാവിലെ 11ന് പ്രസ്ക്ലബ് എം.ആർ നായർ ഹാളിലാണ് പ്രദർശനം.

ടി.സി.വി കാമറമാൻ ശിബി പോട്ടാർ സംവിധാനം ചെയ്ത  ‘ഇവൾ ആണോ’ഹ്രസ്വചിത്രത്തിെൻറ പ്രദർശനവും ഇതോടനുബന്ധിച്ച് നടക്കും. മാധ്യമപ്രവർത്തകരുടെ ദൃശ്യമേഖലയിലെ സൃഷ്ടികൾക്ക് വേദിയൊരുക്കുന്നതിെൻറ ഭാഗമായാണ്  ‘ഇവൾ ആണോ’ പ്രദർശിപ്പിക്കുന്നത്. ഏഴ് മിനിട്ടാണ് ദൈർഘ്യം. ചങ്ക്സ് മീഡിയറുടെ ബാനറിൽ നിർമിച്ച ചിത്രത്തിെൻറ കഥയും തിരക്കഥയും നിർവഹിച്ചത് ശിബി തന്നെയാണ്.

സൈൻസ് മേളയിൽ ജോൺ എബ്രഹാം അവാർഡ് ലഭിച്ച മെഹ്ന്ദി ജഹാൻ സംവിധാനം ചെയ്ത ‘ജോതി ആര് ജോയ്മോതി’ (അസമീസ്), പ്രത്യേക പരാമർശത്തിനർഹമായ സാർഥക് ഭാസിെൻറ ഏകാന്ത് ( ഹിന്ദി), മികച്ച മലയാളം ഹ്രസ്വചിത്രത്തിനർഹമായ മിഥുൻ ചിന്ദ്രൻ സംവിധാനം ചെയ്ത ഭൂമി എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.

മേളയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ രാജസ്ഥാനി ഹ്രസ്വചിത്രം ഗാഥോ, ജാസ്മിൻ (ബംഗാളി), ലല്ലബി (മറാത്തി) രമ്യരാജ് സംവിധാനം ചെയ്ത് ദിലീപ് പോത്തൻ പ്രധാന കഥാപാത്രമായി വരുന്ന മിഡ്നൈറ്റ് റൺ (മലയാളം) എന്നിവയും നാളെ പ്രദർശിപ്പിക്കുന്നുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

നിപ വൈറസ് ഉന്മൂലനം ആരോഗ്യ മേഖലയുടെ ശക്തി തെളിയിച്ചു: ഗവര്‍ണര്‍

We the PEOPLE  മഹാപൗരസംഗമം നവംബർ 13 ന്