sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 
in , ,

അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് അഭിനന്ദന പ്രവാഹം

ഡെറാഡൂൺ: മതത്തിന്റെ പേരിലും മറ്റും മനുഷ്യർ പരസ്പരം തമ്മിൽത്തല്ലിയും കൊന്നും പക പോകുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ പലപ്പോഴും അധികാരികൾ മൗനം പാലിക്കുകയാണ് പതിവ്. എന്നാൽ അതിനെല്ലാം വിപരീതമായി അക്രമികളെ സധൈര്യം നേരിട്ട് ഒരു യുവാവിനെ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കുന്ന ഗഗൻദീപ് സിംഗ് എന്ന സിഖ് പോലീസുകാരൻ ( sikh police officer ) ഏവർക്കും മാതൃകയായി.

ഉത്തരാഖണ്ഡിലെ രാംനഗറിലെ സംഭവം നടന്നത്. പ്രധാന പട്ടണത്തിൽ നിന്നും 14-15 കിലോമീറ്റർ അകലെയുള്ള ഗിരിജ ക്ഷേത്രത്തിൽ ഒരു ഹിന്ദു യുവതിക്കൊപ്പം വന്നെത്തിയ യുവാവിന് നേർക്കാണ് ഒരു കൂട്ടം ആളുകൾ അക്രമം കാട്ടിയത്.

കാട്ടിനുള്ളിൽ ഒറ്റപ്പെട്ട നിലയിലുള്ള ഈ ക്ഷേത്രത്തിലേയ്ക്ക് സാധാരണയായി ദമ്പതികൾ ദർശനം നടത്താറുണ്ട്. ഹിന്ദു യുവതിക്കൊപ്പം വന്നെത്തിയ യുവാവ് മുസ്‌ലിം ആണെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ അയാളെ തടഞ്ഞത്.
sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 

യുവാവിന്റെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട ചിലർ അയാളുടെ മുഖത്തടിച്ചു. പ്രശ്‌നം വഷളായപ്പോൾ രക്ഷകനായി രംഗത്തെത്തിയ ഗഗൻദീപ് സിംഗ് സമയം കളയാതെ യുവാവിനെ അക്രമികളിൽ നിന്ന് സംരക്ഷിക്കുവാനായി മുന്നോട്ടു വരികയായിരുന്നു.

ആൾക്കൂട്ടം വീണ്ടും യുവാവിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഗഗൻദീപ് സിംഗ് യുവാവിനെ ചേർത്തണച്ച് സ്വന്തം ശരീരം പരിചയാക്കി അയാളെ സംരക്ഷിക്കുകയായിരുന്നു.

ചിലർ ഗഗൻദീപ് സിംഗിന് നേരെയും തട്ടിക്കയറിയെങ്കിലും സമചിത്തതയോടെ രംഗം കൈകാര്യം ചെയ്ത അദ്ദേഹം കൂടുതൽ അനിഷ്‌ട സംഭവങ്ങളെയാണ് ഒഴിവാക്കിയത്. വലിയൊരു ജനക്കൂട്ടത്തിന് മുന്നിലാണ് ഒരു ചെറിയ സംഘം സംഘർഷമുണ്ടാക്കിയത്.

സമചിത്തത കൈവിടാതെ സധൈര്യം ആക്രമണകാരികളിൽ നിന്ന് ആ യുവാവിനെ രക്ഷിച്ച പോലീസുകാരനെ പറ്റിയുള്ള വാർത്തകൾ ഇതിനോടകം ദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ചതോടെ ധാരാളം ആളുകൾ ഗഗൻദീപ് സിംഗിന്റെ മനോധൈര്യത്തെ വാനോളം പുകഴ്ത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

മിനിമം വേതനം: ജില്ലാ ലേബർ ഓഫീസർ വിളിച്ച ചർച്ച പരാജയം; നഴ്സുമാർ സമരത്തിലേക്ക്

World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 

ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം