PV Sindhu, twitter, Indigo, employee, rude
in , ,

ഗ്രൗണ്ട് സ്റ്റാഫിന്റെ മോശം പെരുമാറ്റം പി വി സിന്ധു വെളിപ്പെടുത്തി

മുംബൈ: വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ മോശം അനുഭവം ഇന്ത്യയുടെ ബാഡ്മിന്റന്‍ (badminton) താരം പി വി സിന്ധു (PV Sindhu) വെളിപ്പെടുത്തി. നവംബര്‍ നാലിന് ഇന്‍ഡിഗോ 6ഇ 608 വിമാനത്തില്‍ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും ഗ്രൗണ്ട് സ്റ്റാഫിന്റെ പേര് അജീതേഷ് എന്നാണെന്നും സിന്ധു തന്റെ ട്വിറ്ററില്‍ കുറിച്ചു.

മുംബൈയിലേക്കുള്ള യാത്രയിൽ ഗ്രൗണ്ട് സ്റ്റാഫ് തന്നോട് മോശമായി പെരുമാറുന്നത് കണ്ട് അഷിമ എന്നു പേരുള്ള എയർഹോസ്റ്റസ് ഇടപെട്ടതായും പി വി സിന്ധു വെളിപ്പെടുത്തി. ഇത് പ്രശസ്തയായ ബാഡ്മിന്റൺ താരമാണെന്നും അവരോട് മോശമായി പെരുമാറരുതെന്നും എയർഹോസ്റ്റസ് ഗ്രൗണ്ട് സ്റ്റാഫിനോട് ഉപദേശിച്ചെങ്കിലും ഗ്രൗണ്ട് സ്റ്റാഫ് എയർഹോസ്റ്റസിനോടും മോശമായാണ് പ്രതികരിച്ചതെന്ന് പി വി സിന്ധു അറിയിച്ചു.

ഇത്തരത്തിൽ മോശമായി പെരുമാറുന്ന സ്റ്റാഫ്‌ ഇൻഡിഗോ പോലുള്ള പ്രശസ്തമായ കമ്പനിയിൽ ജോലി ചെയ്യുകയാണെങ്കിൽ കമ്പനിയുടെ പെരുമ നഷ്ടമാകുമെന്നും പി വി സിന്ധു മുന്നറിയിപ്പ് നൽകി. ഇതിനെ കുറിച്ച് അഷിമ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് സിന്ധു പിന്നീട് ട്വീറ്റ് ചെയ്തു.

സംഭവം വെളിപ്പെടുത്തിയതിനെ തുടർന്ന് നിരവധി ആളുകൾ സിന്ധുവിന് പിന്തുണയുമായെത്തി. പ്രശസ്ത താരങ്ങള്‍ക്കു പോലും ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചിലര്‍ ട്വിറ്ററിലൂടെ ആരാഞ്ഞു. #MeToo ക്യാംപെയ്ന്റെ ഭാഗമായും ചിലർ ഈ സംഭവത്തെ ഏറ്റെടുത്തു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Deemed Universities, SC, engineering courses

കല്പിത സര്‍വ്വകലാശാല: വിദൂര എഞ്ചി. വിദ്യാഭ്യാസത്തിന് വിലക്ക്

Ranji Trophy, quarter finals, Kerala, Kerala cricket team, Chaudhry Bansi Lal Cricket Stadium, Lahli, Haryana, 1 innings, runs, tournament, Sanju, Sasil Thampi Sachin Baby, Jalaj Saxsena, matches, win, night watchman, victory, Ranji trophy, kerala,won, Saurashtra, defeated, Thiruvananthapuram, Kerala bowlers,Saurashtra openers ,Robin Uthappa ,Joseph ,Barot, Jivrajani , Akshay, not out, Thampi,second innings ,closed ,wickets, runs, Sanju Samson, Ranji trophy, Kerala, won, J&K, Jamu Kashmir, ranji trophy, kerala, gujarat

രഞ്ജി ട്രോഫി: കേരളത്തിന് മൂന്നാം വിജയം