Sindoor,unsafe, lead
in ,

സിന്ദൂരം ആരോഗ്യത്തിന് ഹാനികരമോ?

ന്യൂ ജേഴ്സി: ഹൈന്ദവ സ്ത്രീയുടെ ധാർമികതയുടെയും സംസ്കാരത്തിന്റെയും അവശ്യ ഘടകമായി വിശേഷിപ്പിക്കപ്പെടുന്ന കുങ്കുമം അഥവാ സിന്ദൂരം(sindoor) വില്ലനെന്ന് പുതിയ പഠനം. സൗന്ദര്യ വർദ്ധക ഉത്പന്നമായി കരുതിയും സ്ത്രീകൾ നെറുകയിൽ തൊടുന്ന സിന്ദൂരത്തിൽ അപായകരമായ അളവിൽ ഈയം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

മതപരമായ വേളകളിൽ പുരുഷന്മാരും കുട്ടികളും സിന്ദൂരം ഉപയോഗപ്പെടുത്തിവരുന്നു. ചില ഉത്പാദകർ ഇവയ്ക്ക് സവിശേഷമായ ചുവപ്പ് നിറം ലഭിക്കുന്നതിനായി ‘ലെഡ് ടെട്രോക്സൈഡ്’ ഉപയോഗിക്കുന്നതും ഇതിനു ദോഷകരമായി ഭവിക്കാറുണ്ടത്രെ.

ന്യൂ ജേഴ്സിയിലെ സൗത്ത് ഏഷ്യൻ സ്റ്റോറുകളിൽ നിന്നുമുള്ള 95 സാമ്പിളുകൾ, മുംബൈ ഡൽഹി എന്നിവിടങ്ങളിലെ സ്റ്റോറുകളിൽ നിന്നായി 23 സാമ്പിളുകൾ എന്നിങ്ങനെ മൊത്തം 118 തരം സിന്ദൂരത്തിന്റെ സാമ്പിളുകൾ പരിശോധിക്കുകയുണ്ടായി. പരിശോധന ഫലത്തിൽ 80 ശതമാനത്തിൽ കൂടുതൽ സാമ്പിളുകളിൽ ഈയത്തിന്റെ സാനിധ്യം തിരിച്ചറിഞ്ഞു.

Sindoor,unsafe, leadചിലയിനങ്ങളിൽ അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നിശ്ചയിച്ചതിലും കൂടുതൽ അളവും അടങ്ങിയിരുന്നു. ഇത്തരത്തിൽ ഈയം അടങ്ങി രോഗമലീമസമാക്കപ്പെട്ട സിന്ദൂരം പൊതു ജനാരോഗ്യം കണക്കിലെടുത്ത് തടയേണ്ടതാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഗവേഷകർ പറയുന്നു. അമേരിക്കയിലെ 83 ശതമാനവും ഇന്ത്യയിലെ 78 ശതമാനവും സാമ്പിളുകളിലെ ഒരു ഗ്രാം കുങ്കുമത്തിൽ ഒരു മൈക്രോഗ്രാം ഈയം എന്ന തോതിൽ അടങ്ങിയിട്ടുണ്ടെന്ന് ഷെൻഡെല്ലിന്റെ പഠന സംഘം കണ്ടെത്തി.

ശരീരത്തിൽ ഈയത്തിന് സുരക്ഷിതമായൊരളവ്‌ എന്നൊന്നില്ലെന്നും അത് പൂർണ്ണമായും ഒഴിവാക്കേണ്ടതാണെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഇത് കൂടുതൽ ദോഷകരമാണ്. ചെറിയ അളവിൽ പോലും ഇത് രക്തത്തിൽ കലരുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള തലച്ചോറിന്റെ കഴിവിനെ ദോഷകരമായി ബാധിക്കുന്നുവെന്നും പഠനത്തിൽ പറയുന്നുണ്ട്.

സൗന്ദര്യ വർദ്ധക വസ്തുക്കളിൽ ചേർക്കാവുന്ന ഈയത്തിന്റെ അളവ് ഒരു ഗ്രാമിൽ 20 മൈക്രോഗ്രാമം എന്നാണ് FDA തിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയിൽ നിർമ്മിച്ചവയിൽ 43 ശതമാനവും ഈ പരിധി ലംഘിച്ചിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2007-ൽ ഇല്ലിനോയിസ് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിൽ ഇതിന്റെ തോത് അപകടമാംവിധം ഉയർന്നതായി കണ്ടതിനെത്തുടർന്ന് FDA മുന്നറിയിപ്പ് നൽകിയിരുന്നു.Sindoor-unsafe- lead-study-blivenews.com

രക്ഷിതാക്കളും ശിശുരോഗവിദഗ്ദ്ധരും കുട്ടികൾ ഇത്തരം പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തണമെന്ന് സ്കോറ്റ്സടൈലിലെ പീഡിയാട്രിസ് മെഡിക്കൽ ഗ്രൂപ്പ് മേധാവി ഡോക്ടർ ക്രിസ്റ്റീനാ ലൈൻ അഭിപ്രായപ്പെട്ടു. കൂടാതെ കമ്പനികളും ഇത്തരം വിഷയങ്ങളുടെ പ്രസക്തി മനസ്സിലാക്കി നിർമ്മാണ പ്രവർത്തനങ്ങളിൽ സത്യസന്ധത പുലർത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ബാറുകളുടെ ദൂരപരിധി കുറച്ചത് ടൂറിസത്തിന്: മന്ത്രി

Messi, kid, securitymen, photo,

താരങ്ങൾ ആരാധകർക്കരിലെത്തിയ അസുലഭ നിമിഷങ്ങൾ