Movie prime

എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

തിരുവനന്തപുരം: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷിക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്തപുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹോട്ടലുകൾ, വിമാനക്കമ്പനികൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, ക്രൂയിസുകൾ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്ഹോൾഡർമാർ റോഡ് ഷോകളുടെ ഭാഗമാണ്. വർഷാരംഭം മുതലേ എസ് ടി ബി ആവിഷ്കരിച്ചുപോരുന്ന ആകർഷകമായ ടൂറിസം More
 
എട്ട് നഗരങ്ങളിൽ സിംഗപ്പൂർ ടൂറിസം ബോർഡിന്റെ പ്രചാരണ പരിപാടികൾ

തിരുവനന്തപുരം: മെട്രോപൊളിറ്റൻ, രണ്ടാം നിര നഗരങ്ങളിലെ ടൂറിസ്റ്റുകളെ സിംഗപ്പൂരിലേക്ക് ആകർഷിക്കാൻ പ്രചാരണ പരിപാടികളുമായി സിങ്കപ്പൂർ ടൂറിസം ബോർഡ് (എസ് ടി ബി). തിരുവനന്തപുരം, ഹൈദരാബാദ്, മധുര, കൊൽക്കത്ത, രാജ്കോട്ട്, ഗുവാഹത്തി, നാഗ്പൂർ, ജലന്ധർ എന്നീ എട്ട് നഗരങ്ങളെയാണ് എസ് ടി ബി ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

ഹോട്ടലുകൾ, വിമാനക്കമ്പനികൾ, റിസോർട്ടുകൾ, ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്പനികൾ, ക്രൂയിസുകൾ തുടങ്ങി ഈ രംഗത്തെ നാല്പത്തഞ്ചോളം സ്റ്റെയ്ക്ഹോൾഡർമാർ റോഡ് ഷോകളുടെ ഭാഗമാണ്. വർഷാരംഭം മുതലേ എസ് ടി ബി ആവിഷ്കരിച്ചുപോരുന്ന ആകർഷകമായ ടൂറിസം പ്രൊമോഷൻ പദ്ധതികളുടെ തുടർച്ചയാണ് രാജ്യത്തെ എട്ട് വൻകിട, ഇടത്തരം നഗരങ്ങളിലൂടെയുള്ള ട്രാവൽ ട്രേഡും. ഡെലിഗേഷനെ നയിക്കുന്നത് ജി ബി ശ്രീധർ (എസ് ടി ബി റീജ്യണൽ ഡയറക്ടർ-ഇന്ത്യ, മിഡിൽ ഈസ്റ്റ്&സൗത്ത് ഏഷ്യ); അഡ്രിയാൻ കോങ്ങ് (ഏരിയ ഡയറക്ടർ-ഇന്ത്യ&സൗത്ത് ഏഷ്യ-മുംബൈ) എന്നിവരാണ്.

‘വളരുന്ന ബന്ധങ്ങൾ, ഒരുമയുടെ നേട്ടങ്ങൾ ‘എന്നതാണ് റോഡ് ഷോയുടെ പ്രമേയം. നിലവിലുള്ള സ്റ്റെയ്ക്ഹോൾഡർമാരുമായി ബന്ധം ശക്തമാക്കും. പ്രാദേശികതലത്തിൽ പുതിയ കൂട്ടുകെട്ടുകൾ രൂപപ്പെടുത്തും. ടൂറിസം രംഗത്ത് സിംഗപ്പൂരിന്റെ പുതിയ ആകർഷണീയതകൾ, ട്രേഡ് പ്രൊമോഷൻ ഓഫറുകൾ എന്നിവയെപ്പറ്റി വിശദീകരിക്കും. പാഷൻ ടൂറുകൾ, ജ്യുവൽ ചാങ്കി എയർപോർട്ട്, റെയിൻ ഫോറസ്റ്റ് ലൂമിന തുടങ്ങി നിരവധി പുതിയ ആകർഷണങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രസിദ്ധമായ സിംഗപ്പൂർ ഭക്ഷ്യമേള, ജൂലായ് മാസത്തെ ഗ്രേറ്റ് സിംഗപ്പൂർ സെയിൽ, സെപ്റ്റംബറിലെ പ്രശസ്തമായ ഗ്രാൻഡ് പ്രി സീസൺ, നവംബറിലെ ശ്രദ്ധേയമായ ദീപാവലി ആഘോഷങ്ങൾ എന്നിവയുംട്രാവൽ ട്രേഡിൽ അവതരിപ്പിക്കും.

പോയ വർഷം 1.44 ദശലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളാണ് സിംഗപ്പൂർ സന്ദർശിച്ചത്. തുടർച്ചയായി നാലാമത് വർഷമാണ് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണം ദശലക്ഷം മാർക്ക് മറികടക്കുന്നത്. കൂടാതെ ക്രൂയിസ് ടൂറിസ്റ്റുകളുടെ എണ്ണത്തിൽ നിലവിലുള്ള ഒന്നാം സ്ഥാനത്തും വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തും ഇന്ത്യ തുടരുകയാണ്.
സിംഗപ്പൂരിന്റെ ടൂറിസം ഭൂപടത്തിൽ ഇന്ത്യക്ക് സുപ്രധാനമായ സ്ഥാനമാണുള്ളതെന്ന് ജി ബി ശ്രീധർ അഭിപ്രായപ്പെട്ടു. “ട്രാവൽ ട്രേഡും മാധ്യമ പങ്കാളിത്തവും മറ്റ് മാർക്കറ്റിംഗ് ഉപാധികളും ഉപയോഗപ്പെടുത്തി ഊർജ്ജിതമായ പ്രചാരണം നടത്തിവരുന്നു. സന്ദർശകരുടെ എണ്ണത്തിൽ മൂന്നാമത്തെ വലിയ വിപണി എന്ന സ്ഥാനം പോയ വർഷവും ഇന്ത്യ നിലനിർത്തി. ഇന്ത്യയിലെയും സിംഗപ്പൂരിലെയും വ്യവസായ പങ്കാളികളുമായി കൂടുതൽ മെച്ചപ്പെട്ട ബന്ധം വളർത്തിയെടുക്കാനാണ് ഞങ്ങളുടെ ശ്രമം. വളർച്ചയുടെ ഗതിവേഗം കൂട്ടണം. ഒപ്പം വ്യത്യസ്ത അഭിരുചികളുമായി എത്തുന്ന ടൂറിസ്റ്റുകളെയെല്ലാം തൃപ്തിപ്പെടുത്തുന്ന സിംഗപ്പൂർ എക്സ്പീരിയൻസ് കൂടുതൽപേർക്ക് അനുഭവവേദ്യമാകണം” – അദ്ദേഹം വ്യക്തമാക്കി.

എസ് ടി ബി യെ സംബന്ധിച്ച് സംഭവബഹുലമായ വർഷമായിരുന്നു 2018. “പാഷൻ മെയ്ഡ് പോസിബ്ൾ” എന്ന പ്രമേയത്തിലൂടെ ഇന്ത്യയിലുടനീളം സിംഗപ്പൂരിന്റെ വൈവിധ്യമാർന്ന ആകർഷണീയതകൾ പ്രചരിപ്പിച്ചു. വി എച്ച് വണ്ണുമായി സഹകരിച്ച് ആദ്യമായി ഒരു ഇംഗ്ലീഷ് മ്യൂസിക് വീഡിയോ പുറത്തിറക്കി. പേ ടി എം, ഒല എന്നീ ജനപ്രിയ ബ്രാൻഡുകളുമായി മാർക്കറ്റിംഗ് പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ദക്ഷിണേന്ത്യൻ വിപണി ലക്ഷ്യമിട്ട് സംഗീത കുലപതി ഇളയരാജയുമായി യോജിച്ചുള്ള സംഗീതപരിപാടി ആവിഷ്കരിച്ചു. ഇത്തരത്തിൽ ക്രിയാത്മകമായ നിരവധി പരിപാടികളാണ് പോയവർഷം നടന്നത്. സിംഗപ്പൂർ ഹോളിഡേയ്‌സിന്റെ പ്രചരണാർഥം ട്രാവൽ ഇടനിലക്കാരെ കണ്ണിചേർത്ത് 21 നഗരങ്ങളിലൂടെ നടത്തിയ ട്രാവൽ ട്രേഡും വിജയമായി.

ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള ഇൻഫ്ളുവൻസേഴ്സ്, ജനപ്രിയ ബ്രാൻഡുകൾ എന്നിവ മുൻനിർത്തിയുള്ള പദ്ധതികളാണ് ഈ വർഷം ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡൽഹിയിൽ ആരംഭിച്ച സിംഗപ്പൂർ വീക്കൻഡർ ആർട്ട് ഫെസ്റ്റിവലിന്റെ ഇത്തവണത്തെ എഡിഷനിലും സ്റ്റാർട്ട് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണമുണ്ട്. സോഷ്യൽ ട്രാവൽ പ്ലാറ്റ്‌ഫോമായ ട്രിപോട്ടോയുമായി സഹകരിച്ച് ഏഴുഭാഗങ്ങളുള്ള വെബിസോഡ് സീരീസും പൂർത്തിയാക്കി.

ഇന്ത്യൻ ടൂറിസ്റ്റുകൾക്കായി സ്കൂട്ടും സിൽക്ക് എയറും സിംഗപ്പൂർ എയർലൈൻസും വാഗ്ദാനം ചെയ്യുന്ന പ്രത്യേക നിരക്കുകൾ റോഡ് ഷോയിൽ അവതരിപ്പിക്കും. ജൂലൈ 8 മുതൽ 31 വരെയാണ് നിരക്കുകൾ ബാധകമാവുന്നത്. എയർ ലൈനുകളുടെ വെബ്‌സൈറ്റുകൾ വഴി നേരിട്ടോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.