ജസരി സംസാരിക്കുന്ന ‘സിന്‍ജാര്‍’ ചലച്ചിത്ര മേളയിൽ 

തിരുവനന്തപുരം: ലക്ഷദ്വീപിലെ ലിപിയില്ലാത്ത ‘ജസരി’ ഭാഷയില്‍  നിര്‍മ്മിച്ച ആദ്യ  ചലച്ചിത്രം ‘സിന്‍ജാര്‍’  [ Sinjar ] കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ‘പോട്ട്പുരി ഇന്ത്യ’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

സംവിധായകൻ പാമ്പള്ളി ഒരുക്കിയ ചിത്രം 2017 ലെ  മികച്ച നവാഗത സംവിധായകന്‍,  മികച്ച ജസരി ചിത്രത്തിനുള്ള ദേശീയ  പുരസ്‌കാരങ്ങള്‍ നേടിയിരുന്നു.

2014ല്‍  ഇറാഖിലെ സിന്‍ജാര്‍ പ്രവിശ്യയില്‍ നടന്ന കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെടുന്ന രണ്ടു യുവതികളുടെ സംഭവകഥയാണ് ചിത്രത്തിനാധാരം.

നിരവധി വിദേശ-ദേശീയ ചലച്ചിത്രമേളകളില്‍  മികച്ച പ്രതികരണം നേടിയ സിന്‍ജാറില്‍ സ്രിന്‍ഡാ അര്‍ഹാന്‍, മൈഥിലി, മുസ്തഫ, സേതുലക്ഷ്മി തുടങ്ങയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അതിജീവനത്തിന്റെ മുറിപ്പാടുകളുമായി മൂന്നാമത്തെ സൂചി

സ്ത്രീകളെ വേട്ടയാടിയ കായികതാരത്തിന്റെ ജീവിതവുമായി ‘മിഡ്നൈറ്റ് റണ്ണര്‍’