Movie prime

സ്ഥിതിഗതികൾ ഗുരുതരമെന്നും സൈന്യത്തെ വിളിക്കുമെന്നും കെജ്രിവാൾ

ഡൽഹിയിലെ സ്ഥിതിഗതികൾ അതീവഗുരുതരമെന്നും കേന്ദ്രസഹായം തേടുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്നലെ രാത്രി മുഴുവൻ ഒട്ടേറെ പേരുമായി ബന്ധപ്പെട്ടെന്നും ആശങ്കാജനകമാണ് ഡൽഹിയിലെ സ്ഥിതിവിശേഷമെന്നും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു. മുസ്ലിംകളെയും അവരുടെ വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും തിരഞ്ഞു പിടിച്ച് അക്രമിക്കുന്ന സംഘപരിവാർ അക്രമികൾക്ക് എല്ലാ ഒത്താശയും ചെയ്ത് നിഷ്ക്രിയരായി നോക്കി നിൽക്കുകയാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസ് എന്ന ആരോപണങ്ങൾക്കിടയിലാണ് “പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്തവിധം” കാര്യങ്ങൾ കൈവിട്ടുപോയി എന്ന് ഡൽഹി More
 
സ്ഥിതിഗതികൾ ഗുരുതരമെന്നും സൈന്യത്തെ വിളിക്കുമെന്നും കെജ്രിവാൾ

ഡൽഹിയിലെ സ്ഥിതിഗതികൾ അതീവഗുരുതരമെന്നും കേന്ദ്രസഹായം തേടുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്നലെ രാത്രി മുഴുവൻ ഒട്ടേറെ പേരുമായി ബന്ധപ്പെട്ടെന്നും ആശങ്കാജനകമാണ് ഡൽഹിയിലെ സ്ഥിതിവിശേഷമെന്നും പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.

മുസ്ലിംകളെയും അവരുടെ വീടുകളെയും കച്ചവട സ്ഥാപനങ്ങളെയും തിരഞ്ഞു പിടിച്ച് അക്രമിക്കുന്ന സംഘപരിവാർ അക്രമികൾക്ക് എല്ലാ ഒത്താശയും ചെയ്ത് നിഷ്ക്രിയരായി നോക്കി നിൽക്കുകയാണ് കേന്ദ്ര സർക്കാരിന് കീഴിലുള്ള ഡൽഹി പൊലീസ് എന്ന ആരോപണങ്ങൾക്കിടയിലാണ് “പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്തവിധം” കാര്യങ്ങൾ കൈവിട്ടുപോയി എന്ന് ഡൽഹി മുഖ്യമന്ത്രി അഭിപ്രായപ്പെടുന്നത്. പട്ടാളത്തെ വിളിക്കാനും നിരോധനാജ്ഞ ഏർപ്പെടുത്താനുമാണ് ഡൽഹി സർക്കാരിന്റെ തീരുമാനം.

നിസ്സംഗത വെടിഞ്ഞു മുഖ്യമന്ത്രി ഇടപെടണം എന്ന ആവശ്യമുയർത്തി ഇന്നലെ അർധരാത്രിയിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുൻപിൽ ധർണ നടത്തിയിരുന്നു. വടക്കുകിഴക്കൻ ഡൽഹിയിലാണ് അക്രമങ്ങൾ ഏറെയും അരങ്ങേറിയിട്ടുള്ളത്.

ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് കഴിയും എന്ന ആത്മവിശ്വാസമുണ്ടെന്നാണ് ഇന്നലെ കെജ്രിവാൾ പറഞ്ഞത്. എന്നാൽ നിരോധനാജ്ഞ ഏർപ്പെടുത്താത്തതിനും സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാത്തിനും അമിത് ഷായെ കുറ്റപ്പെടുത്തി എ എ പി എം എൽ എ ആതിഷി രംഗത്തെത്തി. സംഘർഷ ബാധിത മേഖലയിലേക്ക് പട്ടാളത്തെ ഇറക്കണമെങ്കിൽ ജില്ലാ മജിസ്‌ട്രേറ്റ് കേന്ദ്രസർക്കാരിനോട് ഔദ്യോഗികമായി അപേക്ഷിക്കണം. റവന്യൂ വകുപ്പ് സംസ്ഥാന സർക്കാരിന് കീഴിലായതിനാൽ ജില്ലാ മജിസ്‌ട്രേറ്റും അതിനു കീഴിൽവരും.

ഇതിനിടയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ സ്ഥിതിഗതികൾ വിലയിരുത്തിയതായി പി ടി ഐ റിപ്പോർട്ട് ചെയ്തു. സീലാംപൂർ, ജെഫ്‌റാബാദ്, മൗജ്പൂർ, ഗോകുൽ പുരി ചൗക്ക് തുടങ്ങിയ മേഖലകൾ അദ്ദേഹം സന്ദർശിച്ചു.