skin , whitening creams , study, harmful , ingredient , Hydroquinone,UAE, skin pigmentation,  Japan,  European Union,Australia.
in , ,

വെളുക്കാൻ തേച്ചത് പാണ്ടാകരുതേ; വൈറ്റനിംഗ് ക്രീമുകളെ പറ്റി ഞെട്ടിക്കുന്ന പഠനഫലം

കറുപ്പിന് ഏഴഴകെന്നാണ് പഴമൊഴി. എന്നിരുന്നാലും പൊതുവെയുള്ള സൗന്ദര്യ സങ്കൽപ്പത്തിൽ വെളുപ്പ് നിറത്തിന് നൽകിയിരിക്കുന്ന സ്ഥാനം വളരെ വലുതാണ്. അതിനാൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനുള്ള വൈറ്റനിംഗ് ക്രീമുകൾക്ക് ( whitening creams ) വൻ ഡിമാന്റാണുള്ളത്.

ഇന്ന് വിപണിയിൽ ഒട്ടനവധി വൈറ്റനിംഗ് ക്രീമുകൾ ലഭ്യമാണ്. നല്ല വെളുത്ത സുന്ദരനും സുന്ദരിയുമെന്നു പറഞ്ഞു കേൾക്കാൻ താല്പര്യമുള്ളവരുടെ എണ്ണം കൂടുതലാണെന്ന് ഈ ക്രീമുകളുടെ വമ്പിച്ച വിൽപ്പനയിലൂടെ മനസിലാക്കാവുന്നതാണ്.

വിവിധ ബ്രാൻഡുകളിൽ പല നിരക്കുകളിൽ വൈറ്റനിംഗ് ക്രീമുകൾ ലഭ്യമാണ്. ഇക്കാലത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യത്തിൽ പോലും ഇത്തരം ക്രീമുകളുടെ ഉപയോഗം പലരും ഒഴിവാക്കാറില്ല.

പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള പ്രത്യേകം ക്രീമുകളുടെ അത്യാകർഷകമായ പരസ്യങ്ങൾ അവതരിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കൾ ഈ ഉത്പന്നങ്ങൾക്ക് അടിമപ്പെടുന്നു. ഒട്ടനവധി പേർ കമ്പനികളുടെ വിപണന തന്ത്രത്തിൽ അകപ്പെടുന്നതിനാൽ നിരവധി കമ്പനികൾ വൻ നേട്ടങ്ങൾ കൊയ്യുകയാണ്.

എന്നാൽ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന സാന്നിധ്യമായ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

വൈറ്റനിംഗ് ക്രീമുകളിൽ ആരോഗ്യത്തിൽ ഹാനികരമാകുന്ന പദാർത്ഥങ്ങൾ അടങ്ങിരിക്കുന്നതായി ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. ‘വെളുക്കാൻ തേച്ചത് പാണ്ടാകുക’ എന്ന പ്രശസ്ത പഴംചൊല്ല് ഓർമ്മപ്പെടുത്തുന്നതാണ് പുതിയ പഠനഫലം.

വൈറ്റനിംഗ് ക്രീമുകളിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രോക്വിനോൺ ( Hydroquinone ) എന്ന ദോഷകരമായ രാസവസ്തുവാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നതെന്ന് ഗവേഷകർ വ്യക്തമാക്കി. ഇത്തരത്തിൽ ദോഷകരമായ പദാർത്ഥങ്ങൾ അടങ്ങിരിക്കുന്ന മൂന്ന് വൈറ്റനിംഗ് ക്രീമുകൾ വിപണിയിൽ നിന്ന് നിരോധിച്ചതായി യുഎഇ അധികൃതർ അറിയിച്ചു.

ഹൈഡ്രോക്വിനോൺ എന്ന രാസവസ്തു അടങ്ങിയിരിക്കുന്ന വൈറ്റനിംഗ് ക്രീമുകൾ നിരന്തരമായി ഉപയോഗിച്ചാൽ സ്കിൻ ക്യാൻസർ പോലുള്ള രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ ഏറെയാണ്. ഇതിനെ കുറിച്ച് യുഎഇയിലെ ഹെൽത്ത് ആൻഡ് പ്രീവെൻഷൻ മന്ത്രാലയം നേരത്തെ തന്നെ മുന്നറിപ്പ് പുറത്തിറക്കിയിരുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ചർമ്മത്തെ ബ്ലീച്ച് ചെയ്യുവാനാണ് ഹൈഡ്രോക്വിനോൺ ഉപയോഗിക്കുന്നതെന്നാണ് എഫ് ഡി എയുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹൈപ്പർപിഗ്മെൻറേഷൻ, പുള്ളികൾ, കലകൾ, പ്രായാധിക്യം മൂലം ഉണ്ടാകുന്ന പാടുകൾ എന്നിവ നേർപ്പിക്കാൻ വേണ്ടി ഹൈഡ്രോക്വിനോൺ ഉപയോഗിക്കുന്നു.

യുഎഇയ്ക്ക് പുറമെ നിരവധി രാജ്യങ്ങളിൽ ഹൈഡ്രോക്വിനോൺ പൂർണ്ണമായി നിരോധിച്ചു കഴിഞ്ഞു. ജപ്പാനിലും യൂറോപ്യൻ യൂണിയനിലും ആസ്ട്രേലിയയിലും ഈ രാസവസ്തുവിന്റെ ഉപയോഗം വളരെ മുൻപ് തന്നെ നിരോധിച്ചിട്ടുണ്ട്.

 skin , whitening creams , study, harmful , ingredient , Hydroquinone,UAE, skin pigmentation,  Japan,  European Union,Australia.

Leave a Reply

Your email address will not be published. Required fields are marked *

Cyber police stations , cabinet, decision, Kerala, new, three, Eranakulam, Thrissur, Kozhikode, crimes, cyber cases, vacancies, appointment, police

മൂന്നു പുതിയ സൈബര്‍ പോലീസ് സ്റ്റേഷനുകൾ കൂടി തുടങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു

വനിതാ ഡോക്ടറുടെ മരണം; ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്