നിയന്ത്രണം ക്യാപ്റ്റന് നൽകണം: ഗാംഗുലി 

ക്രിക്കറ്റ്, ക്യാപ്റ്റന്റെ മത്സരമാണെന്ന് തുറന്നടിച്ച് സൗരവ് ഗാംഗുലി.  സിംബയോസിസ് ഇന്റർനാഷണലിൽ “എ സെഞ്ച്വറി ഈസ് നോട്ട് ഇനഫ്” എന്ന തന്റെ പുസ്തകം പ്രകാശിപ്പിക്കുന്ന ചടങ്ങിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. ഫുട്ബോൾ പോലെ ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് കോച്ച് അല്ലെന്നും അത് ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണെന്നും അഭിപ്രായപ്പെടുകയായിരുന്നു നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഗവർണിങ് കൗൺസിലിലെ ഒരംഗം കൂടിയായ താരം.

നിലവിലുള്ള പല ക്രിക്കറ്റ് പരിശീലകരും അത്തരത്തിലല്ല ചിന്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ താരം കോച്ച് പിന്നിലേക്ക് നീങ്ങുകയും നിയന്ത്രണം ക്യാപ്റ്റന് നൽകേണ്ടത് അവശ്യമാണെന്നും വ്യക്തമാക്കി.  ക്രിക്കറ്റിൽ കോച്ചിന്റെ സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

കരിയറിൽ ലഭിച്ച മികച്ച ഉപദേശം ഏതാണെന്ന ചോദ്യത്തിന് ഒരിക്കലും ഒരു പരിശീലകനെ തിരഞ്ഞെടുക്കരുതെന്നതാണെന്നായിരുന്നു ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും തന്റെ മികവ് പ്രകടിപ്പിച്ച ഗാംഗുലി മറുപടി നൽകിയത്. അവസരം ലഭ്യമായാൽ നിലവിലെ ഇന്ത്യൻ ടീം പരിശീലകനായ രവി ശാസ്ത്രിയോട് എന്ത് ചോദ്യമാകും ഉന്നയിക്കുക എന്നതിന് ടീമിനെ തിരഞ്ഞെടുക്കുന്നത് രവി ശാസ്ത്രിയാണോ നിലവിലെ ക്യാപ്റ്റനായ രോഹിത് ശർമ്മയാണോ എന്ന് മറുചോദ്യം ഉന്നയിക്കുകയായിരുന്നു ക്യാപ്റ്റൻ സ്ഥാനത്തിലുപരി ഇന്ത്യയുടെ ശക്തമായ ബാറ്റിംഗ് നിരയിൽ ഉൾപ്പെട്ടിരുന്ന ഗാംഗുലി.

സച്ചിൻ ടെൻഡുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, സഹീർ ഖാൻ, ഹർഭജൻ സിംഗ് എന്നിങ്ങനെ എക്കാലത്തെയും മികച്ച താരങ്ങളുൾപ്പെട്ടതായിരുന്നു ഗാംഗുലി നയിച്ച ഇന്ത്യൻ ടീം. നിലവിൽ നിരവധി പ്രതിഭാശാലികളായ കളിക്കാർ ടീമിലുണ്ടെന്നും എന്നാൽ അടുത്ത മത്സരങ്ങൾ തങ്ങൾ കളിക്കുമോ എന്ന കാര്യത്തിൽ അവർക്ക് നിശ്ചയമില്ലെന്നും പറഞ്ഞ താരം അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കഴിയണമെന്നും സമ്മർദ്ദങ്ങളിൽ പലരുടെയും പ്രതികരണം താൻ നിരീക്ഷിച്ചതുകൊണ്ടാണ് അവരെ പിന്തുണയ്ക്കുന്നതെന്നും ഗോഡ് ഓഫ് ദി ഓഫ് സൈഡ് എന്ന വിശേഷണവും നേടിയെടുത്ത ഗാംഗുലി പറയുന്നു.

ഏഷ്യ കപ്പിൽ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളുടെ ഫോമില്ലായ്മ താത്കാലികമാണെന്നും അവർ ശക്തമായ ടീമായതിനാൽ തിരികെയെത്തുമെന്നും വ്യക്തമാക്കിയ തരാം നിലവിലെ ഓസ്‌ട്രേലിയൻ ടീം കഴിഞ്ഞ 20-25 വർഷങ്ങളിലെ ഏറ്റവും ദുർബലമായ ടീമാണെന്നും അഭിപ്രായപ്പെട്ടു.

ക്രിക്കറ്റിൽ മികവാർന്ന കളിക്കാരുടെ  വ്യക്തിഗത പ്രകടനങ്ങൾ മാത്രം ആരാധകർക്ക് കാണുവാൻ കഴിഞ്ഞിരുന്നിടത്ത് നിന്നും ടീം ഇന്ത്യ എന്ന നിലയിലേക്കുള്ള വളർച്ചയ്ക്ക് പിന്നിലുള്ള  ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വിദേശങ്ങളിൽ ഒരു മത്സര വിജയം എന്നത് വിദൂര സ്വപ്നമായി കണ്ടിരുന്ന ഇന്ത്യൻ ടീമിനെ പരമ്പര വിജയങ്ങളിലേക്ക്  ഉയർത്തിയ ഇന്ത്യയുടെ എക്കാലത്തെയും ആക്രമണോത്സുകതയാർന്ന ക്യാപ്റ്റനാണ് ബംഗാൾ കടുവ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഇടംകൈയൻ ബാറ്റ്സ്മാൻ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കാളിയൻ വരുന്നു, ഒരിക്കൽ കൂടി മലയാള മണ്ണിൽ  

കൊച്ചിയിലെ ചെറുകിട സ്ഥാപനങ്ങള്‍ക്കിനി ടാറ്റ ടെലി സ്മാര്‍ട്ട് ഓഫീസ് സൊലൂഷന്‍