slavery, Kerala, maid, police, complaint, media, allegation, minister, security, driver, Gavaskar, camp followers, rich , poor, 
in ,

കേരളത്തിലും അടിമപ്പണിയോ? വീണ്ടും ആരോപണം

ദാസ്യവൃത്തി, ദാസ്യപ്പണി, അടിമപ്പണി, വിടുവേല ( slavery ) എന്നീ പദങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യമല്ല പ്രബുദ്ധ കേരളത്തിൽ നിലനിൽക്കുന്നത് എന്നായിരുന്നു അടുത്തകാലം വരെയും മലയാളികളുടെ ധാരണ. എന്നാൽ പോലീസിലെ ദാസ്യവൃത്തി വൻ വിവാദമായ സാഹചര്യത്തിലാണ് കാര്യങ്ങൾ അത്ര നേരെ ചൊവ്വേയല്ലല്ലോ നീങ്ങുന്നതെന്ന് നാം തിരിച്ചറിഞ്ഞത്.

ഇന്നും തുടരുന്ന അടിമപ്പണി

നൂറ്റാണ്ടുകൾ തുടർന്ന അടിമപ്പണി ഇന്നും ലോകത്തിൽ പലയിടത്തും തുടരുകയാണ്. നമ്മുടെ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അജ്ഞതയാലും സാമ്പത്തിക പരാധീനതയാലും ഇക്കാലത്തും ധാരാളം ജനങ്ങൾ ഒരു ന്യൂനപക്ഷം ആളുകൾക്ക് വേണ്ടി ദാസ്യപ്പണി ചെയ്യുന്നുണ്ട്. കുട്ടികളും ഇതിന്റെ ഇരകളാണെന്നതാണ് മറ്റൊരു ദുഖകരമായ വസ്തുത.

കാലം മാറിയെങ്കിലും

മുൻ കാലങ്ങളിൽ ജാതി മതങ്ങളുടെ വേർതിരിവിന്റെ അടിസ്ഥാനത്തിൽ മേൽജാതിയെന്ന ദുരഭിമാനം കൊണ്ടിരുന്നവർ കീഴ്ജാതിയെന്ന് മുദ്ര കുത്തിയിരുന്നവരെക്കൊണ്ട് അടിമപ്പണി ചെയ്യിച്ചിരുന്നു. എന്നാൽ കാലമേറെ കഴിഞ്ഞപ്പോൾ പ്രബുദ്ധരായ രാഷ്ട്രീയ സാംസ്‌കാരിക നായകന്മാരുടെ ശ്രമഫലത്താൽ ജാതി ചിന്തയും അനാചാരങ്ങളും തൂത്തെറിയാനായി. സാധാരണക്കാർ ഉൾപ്പെടെയുള്ള പൗരന്മാർ തിരഞ്ഞെടുത്ത ജനപ്രതിനിധികൾ അധികാരത്തിലേറിയപ്പോൾ ജനാധിപത്യത്തിന്റെ നന്മ ബഹുഭൂരിപക്ഷവും തിരിച്ചറിഞ്ഞു.

സാക്ഷര കേരളം; പ്രബുദ്ധ കേരളം

കേരളത്തിൽ അടിമപ്പണി നിലനിൽക്കുന്നില്ലെന്നായിരുന്നു പൊതുവെയുള്ള ധാരണ. സാക്ഷരതാ നിരക്ക്, സാംസ്‌കാരിക ഉന്നമനം എന്നിവയാൽ പ്രബുദ്ധത നേടിയ ജനങ്ങൾ സഹജീവികളോട് സഹിഷ്ണുതയോടെ പെരുമാറുന്നതായി പ്രത്യക്ഷത്തിൽ പ്രകടമായിരുന്നു. എന്നാൽ അത് തികച്ചും തെറ്റായ ധാരണയാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കേരളാ പോലീസ് ഡ്രൈവർ ഗാവസ്‌കർ പരാതിയുമായി രംഗത്തെത്തിയത്.

ഞെട്ടിപ്പിച്ച വെളിപ്പെടുത്തൽ

മേലുദ്യോഗസ്ഥർ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് വീട്ടുപണി ചെയ്യിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയതിനെ തുടർന്ന് ഒട്ടനേകം പരാതികൾ പുറത്തു വന്നു. ഉത്തരേന്ത്യയിൽ ഇപ്പോഴും തുടരുന്ന അടിമ പ്പണി കേരളത്തിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പ്രഖ്യാപിച്ചിരുന്നു. പോലീസിലെ ദാസ്യപ്പണി വിവാദത്തിൽ ജനപ്രതിനിധികൾ പ്രതികരിച്ചത് പരാതിക്കാർക്ക് ധൈര്യം പകർന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന പുതിയൊരു ആരോപണം ഇതിന് മങ്ങലേൽപ്പിച്ചിരിക്കുകയാണ്.

പുതിയ വിവാദം

ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്റെ ഭാര്യ മരുമകന്റെ ഷൂസ് തുടയ്ക്കാന്‍ തന്നോട് ആവശ്യപ്പെട്ടു എന്ന ആരോപണവുമായി മുന്‍ ജീവനക്കാരി ഉഷ രംഗത്തെത്തിയിരിക്കുകയാണ്. ഷൂസ് തുടയ്ക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലാണ് തന്നെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതെന്നും കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും അവർ ആരോപിക്കുന്നു.

ജനദാതള്‍ (എസ്) നേതാവായ മാത്യു ടി തോമസിന്റെ അമ്മയുടെ ശുശ്രൂഷയ്ക്ക് വേണ്ടി നൂറനാട് സ്വദേശിയായ ഉഷ ജീവനക്കാരിയായി എത്തിയെന്നും മൂന്ന് വര്‍ഷത്തോളം ഇവര്‍ ജോലിചെയ്തെന്നും പരാതിക്കാരി പറയുന്നു. തുടർന്ന് തന്നിലുള്ള വിശ്വാസത്തിന്റെ പേരിലാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി ജോലി തന്നതെന്നും അവർ വെളിപ്പെടുത്തി. തന്റെ കുടുംബത്തിനും നേര്‍ക്ക് നടക്കുന്ന ഭീഷണി അവസാനിപ്പിക്കാനാണ് താനിപ്പോൾ മാധ്യമങ്ങളെ കണ്ടതെന്നും യുവതി പറയുന്നു.

ഒരിക്കല്‍ തന്നെ മന്ത്രിയുടെ മകളുടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച്‌ പോളിഷ് ചെയ്യാനും മന്ത്രിയുടെ ഭാര്യയായ അച്ചമ്മ അലക്‌സിന്റെ കാല്‍ കഴുകിച്ച്‌ എണ്ണയിടാനും മകളുടെ വീട്ടില്‍ ജോലി ചെയ്യിക്കാനും ആവശ്യപ്പെട്ടെന്ന് ഇവര്‍ പറയുന്നു. ഇതെല്ലാം വിസമ്മതിച്ച തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ ആരോപണം.

ഒരിക്കല്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട അനുഷ എന്ന സ്ത്രീ അവരുടെ എടിഎം കാര്‍ഡ് ഏല്‍പ്പിക്കുകയും പണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതായുംഎന്നാല്‍ എടിഎമ്മില്‍ നിന്നും പണം എടുക്കന്‍ അറിയാത്തതിനാൽ പ്ലസ്ടുവിന് പഠിക്കുന്ന മകളെക്കൊണ്ട് ചെറിയ തുക എടുത്തുകൊടുത്തതായും യുവതി പറയുന്നു. എന്നാല്‍ ഒരു ലക്ഷം രൂപ താൻ എടുത്തെന്ന് ആരോപിച്ച് മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തതായും ഏപ്രില്‍ മാസത്തിൽ തന്നെ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയെന്നും യുവതി ആരോപിക്കുന്നു.

ദരിദ്ര കുടുംബവും രോഗിയായ ഭര്‍ത്താവും രോഗിയായ മകളും അടങ്ങുന്ന തന്റെ കുടുംബത്തിന് പല തരത്തിലുള്ള ഭീഷണികളുണ്ടെന്നും പണം എടുത്തെത്ത് സമ്മതിച്ചാല്‍ ജോലി തരാമെന്നും അല്ലാത്ത പക്ഷം മകനെ പോലീസിനെക്കൊണ്ട് മർദിപ്പിക്കുമെന്ന് മന്ത്രിയുടെ ഭാര്യ ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെടുന്നു.

പല തവണ മന്ത്രി മാത്യു ടി തോമസിനെ അദ്ദേഹത്തിന്റ വീട്ടിലും ഓഫീസിലും ചെന്ന് കാണുവാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞില്ലെന്നും യുവതി പരാതിപ്പെടുന്നു. യുവതിയുടെ ആരോപണം ന്യൂസ് 18 ആണ് റിപ്പോര്‍ട്ട് ചെയ്തത്. ജനപ്രതിനിധിയെ കുറിച്ചുള്ള യുവതിയുടെ പരാതിയെ പറ്റി അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇത്തരമൊരു ആരോപണം അതും ഒരു മന്ത്രിയുടെ മുൻജീവനക്കാരിയിൽ നിന്നും ഉണ്ടായ സാഹചര്യം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പരാതി പുറത്തു വന്ന സാഹചര്യത്തിൽ സംഭവത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തേണ്ട ചുമതല അധികൃതർക്കുണ്ടെന്നാണ് പൊതുവെയുള്ള അഭിപ്രായം. കേരളം പോലൊരു സംസ്ഥാനത്ത് സാമൂഹിക സാമ്പത്തിക ഉച്ചനീചത്വം അത്രയേറെ തീവ്രമല്ലെന്ന നിലയ്ക്ക് മാറ്റം സംഭവിച്ചതായി പല സംഭവങ്ങളും നമ്മെ ഓർമ്മപ്പെടുത്തുന്നു.

ഗേറ്റ് തുറക്കാൻ വൈകിയെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ അതിക്രൂരമായി മർദിച്ചു കൊന്ന നിസാമെന്ന വ്യവസായി കാട്ടിത്തന്നത് പണക്കൊഴുപ്പിന്റെ അഹന്തയായിരുന്നു. പോലീസ് മേധാവികളും ജഡ്ജിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ തങ്ങളെ ദാസ്യപ്പണി ചെയ്യിക്കുന്നതായി നേരത്തെ ആരോപണമുയർന്നപ്പോൾ തെളിഞ്ഞത് അധികാരത്തിന്റെ ഹുങ്കായിരുന്നു.

ഇത്തരം പ്രവണതകൾ പ്രബുദ്ധരെന്ന് സ്വായം അഭിമാനിക്കുന്ന കേരളം പോലൊരു സംസ്ഥാനത്ത് വച്ചു പൊറുപ്പിക്കരുതെന്നാണ് സാധാരണക്കാരുടെ നിലപാട്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള സാമ്പത്തിക അന്തരം വർദ്ധിച്ചു വരുന്ന ഇക്കാലത്ത് പണവും അധികാരവും ഉപയോഗിച്ച് എന്തുമാകാമെന്ന് ചിലരുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സഹാപീഡിയ ഇന്ത്യ ഹെറിറ്റേജ് വാക്കിന് ‘പാറ്റാ’ ഗോള്‍ഡ് പുരസ്കാരം

peace, Hiroshima day, CP Narayanan , MP ,AIPSO  students, politics, campus, High Court, women, freedom, Kashmir, Kerala, tourism, refugees, cyber attacks, politics,  Rajya Sabha ,Executive Committee, Kerala Agricultural University, Member, State Planning Board,Political Secretary , Chief Minister,elected ,Committee on Rural Development , Rohingya, Syria, terrorism, Pakistan, military, war, Japan, AIPSO , students 

ലോകസമാധാന ഭീഷണികളെ ഓർമ്മപ്പെടുത്തി മറ്റൊരു ഹിരോഷിമാദിനാചരണം കൂടി വരവാകവെ