sleep talking, nasty, offensive, dialogue, conversation, study, grammar, technically disorder, person, talk, sleep, nonsense, Dr Isabelle Arnulf
in ,

ഉറക്കത്തിലെ സംഭാഷണം; രസകരമായ വെളിപ്പെടുത്തലുമായി പഠനഫലം

നമ്മിൽ പലരും സംസാരിക്കുവാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ അത് ഉറക്കത്തിലാണെങ്കിലോ? ഇത്തരം ‘ഉറക്ക’ സംഭാഷണങ്ങൾ ( sleep talking ) അസംബന്ധമായ വാചകമടി മുതൽ ദീർഘമായ പ്രഭാഷണങ്ങൾ വരെ ഉൾപ്പെടുന്നതാവാം. നമ്മുടെ നിയന്ത്രണ പരിധിക്ക് പുറത്ത് നടക്കുന്ന ഇത്തരം വർത്തമാനങ്ങൾ ആരെങ്കിലും നമ്മുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ പോലും നാം അവജ്ഞയോടെ അവ തള്ളിക്കളയാറാണ് പതിവ്.

എന്നാൽ ഉറക്കത്തിലെ വാചകമടിയുടെ ശാസ്ത്രീയ വശം വിശദീകരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടർ ഇസബെല്ല അർണോൾഫ്. തന്റെ പുതിയ പഠന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർ തന്റെ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.

നിദ്രയുടെ മൂർദ്ധന്യാവസ്ഥയിൽ ഉച്ചരിക്കപ്പെടുന്നതിൽ കൂടുതലും മോശപ്പെട്ടതും അപരിഷ്‌കൃതവുമായ വാക്കുകളായിരിക്കുമെന്നാണ് ഡോക്ടറിന്റെ പഠനം പറയുന്നത്. മനസ്സിലെ കുറ്റബോധവും വഷളത്തരവും ഈ വാചകമടിയ്ക്ക് കാരണമായേക്കാമെന്നും സൂചനയുണ്ട്.

232 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 129 പേർക്ക് നിദ്രാ തടസ്സങ്ങളും, 87 പേർ ഉറക്കത്തിൽ നടക്കുന്നവരോ അല്ലെങ്കിൽ രാത്രിയെ ഭയക്കുന്നവരോ ആയിരുന്നു. പഠനത്തിന് വിധേയരായവരിൽ ഒരാൾക്ക് കൂർക്കം വലി ശീലമുള്ളതായും രേഖപ്പെടുത്തി.

എന്നാൽ മറ്റുള്ളവർക്ക് നിദ്രാ സംബന്ധമായി യാതൊരുവിധ രോഗങ്ങളും ഇല്ലെന്നതും പഠനത്തിന് മുൻപ് ഉറപ്പ് വരുത്തിയിരുന്നു. പഠന ദിവസങ്ങളിൽ ഇവരുടെ ഉറക്കത്തിന് ശേഷമുള്ള സംഭാഷണം വ്യക്തമായി റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

പഠനത്തിൽ പങ്കെടുത്തവരിൽ കൂടുതൽപ്പേരും ‘no’ എന്ന വാക്ക് കൂടുതലായി ഉപയോഗിച്ചു എന്ന് കണ്ടെത്തി. 24 ശതമാനം പേരുടെ സംസാരങ്ങളിൽ നിഷേധാത്മകത കലർന്നിരുന്നുവെന്നും 22 ശതമാനത്തോളം പേർ ‘മോശം’ ഭാഷ ഉപയോഗപ്പെടുത്തിയതായും ഡോക്ടർ വെളിപ്പെടുത്തി.

മോശമായ സന്ദർഭങ്ങളോ സംഭാഷണങ്ങളോ അല്ലായിരുന്നെങ്കിൽ കൂടി അപ്രിയകരമായ പദങ്ങൾ ഉണർന്നിരിക്കുമ്പോഴുള്ളതിനേക്കാൾ 800 തവണ വരെ കൂടുതൽ പറഞ്ഞവരും കൂട്ടത്തിലുണ്ടെന്നത് അതിശയിപ്പിക്കുന്നതായി ഡോക്ടർ വ്യക്തമാക്കി. 10 ശതമാനത്തോളമാണ് ഇത്തരക്കാരുടെ നിരക്ക്.

എന്നാൽ പഠനത്തിലൂടെ പുറത്ത് വന്നതിൽ ഏറ്റവും രസകരമായ കാര്യം ഇത്തരം നിദ്രാ വർത്തമാനങ്ങളിൽ പോലും കൂടുതൽ പേരും വ്യാകരണം ശരിയായി പാലിക്കുന്നു എന്നതാണ്. കൂടാതെ സംഭാഷണത്തിനിടയിൽ പാലിച്ച കൃത്യമായ ഇടവേളയിലുള്ള മൗനം ഉണർന്നിരിക്കുന്ന അവസ്ഥയെ അനുസ്മരിപ്പിക്കുന്നതാണെന്ന് ഡോക്ടർ കൂട്ടിച്ചേർത്തു.

എന്നാൽ സംഭാഷണത്തിന്റെ നിലവാരം മാത്രമേ മാറുന്നുളളു എന്നും അത് മോശമായ രീതിയിലേക്ക് പ്രയോഗിക്കപ്പെടുന്നത് ഒന്നിലധികം വ്യക്തികളിലേക്കാണെന്നും പഠനത്തിലൂടെ വ്യക്തമായി.

ഒരാൾ ഉണർന്നിരിക്കുമ്പോൾ തലച്ചോർ നടത്തുന്ന പ്രവർത്തനരീതി തന്നെയാണ് ഉറക്കത്തിനിടയിലെ സ്വപ്നദർശന വേളയിലും സംസാരവേളയിലും നടത്തുന്നതെന്നും പഠനത്തിൽ പറയുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Priyanka, actress, Priyanka Chopra,tax,luxury car,watch, income tax department, I-T raid,luxury car ,an expensive watch, LVMH-Tag watch, appellate tribunal, income tax appellate tribunal

പ്രിയങ്ക ചോപ്ര ആഡംബര വാച്ചിനും കാറിനും നികുതി അടയ്ക്കണം: ആദായ നികുതി വകുപ്പ്

U-19 cricket world cup, Afghanistan, semi final, New Zealand, enter, runs, Super League Quarter-Final, afghan team, wickets, half century, batting, bowling,

അണ്ടര്‍-19 ലോകകപ്പ്: അഫ്‌ഗാൻ സെമിഫെെനലില്‍ പ്രവേശിച്ചു