വിദ്യാർഥികൾക്കു സ്മാർട്ട് ക്ലാസ് റൂമും കൗൺസിലിങും

കഠിനംകുളം: വിദ്യാഭ്യാസരംഗം മികവുറ്റതാക്കുക, കഴിവുള്ള തലമുറയെ വാർത്തെടുക്കുക എന്നിവ ലക്ഷ്യമാക്കിയുള്ള പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് കഠിനംകുളം ഗ്രാമ പഞ്ചായത്ത് . ഇതിന്റെ ഭാഗമായി പഞ്ചായത്തിലെ അഞ്ച് സർക്കാർ എൽ.പി സ്‌കൂളുകളിൽ   സ്മാർട്ട് ക്ലാസ്സ് റൂമുകൾ അനുവദിച്ചു.

ഏഴ്  സർക്കാർ എൽ .പി സ്‌കൂളുകൾ ഉള്ളതിൽ മേനംകുളം എൽ.പി.എസ്, പുത്തൻതോപ്പ് എൽ.പി.എസ്, ചാന്നാങ്കര എൽ.പി.എസ് , കഠിനംകുളം എൽ.പി.എസ് , കഠിനംകുളം എസ്.കെ.വി  എൽ.പി.എസ് എന്നിവടങ്ങളിലാണ് ഒരോ   സ്മാർട്ട് ക്ലാസ്സ് റൂമുകൾ ആരംഭിച്ചത് . മറ്റു രണ്ടു സ്‌കൂളുകളിലും ഉടൻ ഈ സംവിധാനം നടപ്പിലാക്കും. പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.

സർക്കാർ, എയ്ഡഡ്, അണെയ്ഡഡ് സ്‌കൂളുകൾ ഉൾപ്പെടെ പഞ്ചായത്തിനുളളിൽ വരുന്ന  14 സ്‌കൂളുകളിലേയും കുട്ടികൾക്ക് സൗജന്യ കൗണസിലിംഗ് നൽകുന്നതാണ് മറ്റൊരു പദ്ധതി. കണിയാപുരം ബ്ലോക്ക് റിസോഴ്‌സ് സെന്ററിനെയും തുമ്പ സേവിയർ റീച്ച് സെന്ററിന്റെയും സഹകരണത്തോടെയാണ്  കഠിനംകുളം പഞ്ചായത്ത്  കൗൺസിലിംഗ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.

കുട്ടികൾ നേരിടുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാനും അവരുടെ മാനസികാരോഗ്യം മെച്ചപ്പടുത്താനും കൗൺസിലിംഗിന്റെ സാധ്യത ഉപയോഗിക്കുകയാണു പദ്ധതി ലക്ഷ്യം. ഇതിന്റെ ആദ്യ പടിയായി 14 സ്‌കൂളിലെയും അധ്യാപകർക്കും പി.ടി.എ അംഗങ്ങൾക്കുമായി മനശാസ്ത്രജ്ഞൻ ഡോ. ജസ്റ്റിൻ പടമാടൻ നയിച്ച  ഏകദിന  കൗൺസിലിംഗ് ശില്പശാല സംഘടിപ്പിച്ചു. കുട്ടികളുടെ മാനസിക വളർച്ചയിൽ അധ്യാപകരും രക്ഷകർത്താക്കളും  ഏറെ സ്വാധീനം ചെലുത്തുന്നതിനാലാണ് ഇത്തരത്തിൽ ഒരു ശില്പശാല സംഘടിപ്പിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമഗ്ര മാനസികാരോഗ്യ പരിപാടി ‘സുരക്ഷ’ക്ക് തുടക്കം

ഹൃഷികേശ് റോയ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു