smartphone, addiction,social interaction, study, smart technology,Frontiers in Psychology,
in ,

സ്മാർട്ട് ഫോൺ ആസക്തി: മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം

യുവജനത സ്മാർട്ട് ഫോണുകൾക്ക് അടിമകളാണെന്ന ( smartphone addiction ) ആരോപണം അപ്രസക്തമെന്ന് പുതിയ പഠനം ഫലം. സ്മാർട്ഫോണുകളിൽ ജീവിതം ഹോമിക്കുന്ന യുവജനതയെക്കുറിച്ച് സ്മാർട്ഫോണുകളിൽ പോലും വൻ ചർച്ചകൾ നടക്കുന്നു. ഈ കാലയളവിലാണ് സ്മാർട്ട് ഫോൺ ആസക്തിയെ സംബന്ധിച്ച മിഥ്യാധാരണകൾ പൊളിച്ചടുക്കി പുതിയ പഠന ഫലം പുറത്തു വന്നിരിക്കുന്നത്.

സാങ്കേതികത നാൾക്കുനാൾ സ്വപ്നതുല്യമായ നേട്ടങ്ങൾ കൈവരിച്ച് അറിവുകൾ വിരൽത്തുമ്പുകളിലേക്കെത്തിക്കുമ്പോഴും സാമൂഹിക വ്യവഹാരങ്ങളിൽ നിന്നകന്ന് സ്മാർട്ട് ഫോണുകൾക്ക് അടിമപ്പെട്ടു പോകുന്ന മക്കളെ നോക്കി അമ്പരപ്പോടെ നിൽക്കുന്ന മാതാപിതാക്കളാണ് നമുക്ക് ചുറ്റും ഏറെയുള്ളത്.

എന്നാൽ ഈ വിഷയത്തിൽ ഇതുവരെയുള്ള നമ്മുടെ ധാരണകളെല്ലാം മിഥ്യയാണെന്ന് അവകാശപ്പെട്ടു കൊണ്ടാണ് പുത്തൻ പഠന വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. നവയുഗ സാങ്കേതികതകളുടെ ക്രമാതീതമായ ഉപയോഗത്തെ കേന്ദ്രീകരിച്ച് നടത്തിയ പഠനമാണ് സ്മാർട്ഫോണുകളിലല്ല മറിച്ച് നിരന്തരമായ സാമൂഹിക ഇടപെടലുകൾക്കാണ് മനുഷ്യർ ആസക്തരായിരിക്കുന്നതെന്ന വാദം ഉന്നയിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോൺ ആസക്തി അമിതമാണെങ്കിലും സാമൂഹിക വിരുദ്ധമാകുന്നില്ലെന്ന് സൈക്കോളജിയെക്കുറിച്ചുള്ള വാർത്താപത്രികയിൽ പുറത്ത് വന്ന പഠനം പറയുന്നു. നിരന്തരം തങ്ങളുടെ ഫോണുകൾ പരിശോധിച്ച് സമൂഹ മാധ്യമങ്ങളിൽ സുഹൃത്തുക്കളുടെയും പരിചിതരുടെയും സുഖ വിവരങ്ങൾ അന്വേഷിക്കുകയും അതിൽ വ്യാപൃതരാവുകയും ചെയ്യുന്നവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടവരായി ചിത്രീകരിക്കുകയാണ് ഇതുവരെയുണ്ടായിട്ടുള്ളത്.

അത്തരക്കാരെ പലതരം പഠനങ്ങൾക്ക് വിധേയമാക്കുന്ന രീതി ലോകത്തിന്റെ പല ഭാഗങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്. മറ്റുള്ളവരെ വീക്ഷിക്കുന്നതിന് പുറമെ തങ്ങൾ മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടണമെന്ന ആഗ്രഹം മനുഷ്യന്റെ പരിണാമ കാലം മുതൽക്കേ നിലനിൽക്കുന്നതാണെന്ന് വിശദമാക്കുകയാണ് കാനഡയിലെ മക്ഗിൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ സാമുവൽ.

മനുഷ്യ മനസ്സുകളിലെ ഇത്തരം ആഗ്രഹങ്ങൾ തന്നെയാണ് കൂടുതൽ സങ്കീർണത സൃഷ്ടിക്കുന്നതെന്നും എന്നാൽ അവയ്ക്ക് ലളിതമായ പരിഹാരങ്ങൾ നമുക്ക് കണ്ടെത്താൻ കഴിയുമെന്നും സാമുവൽ  അഭിപ്രായപ്പെടുന്നു.

smartphone, addiction,social interaction, study, smart technology,Frontiers in Psychology,

ഉചിതമായ സാംസ്കാരിക പെരുമാറ്റങ്ങൾക്കായി മറ്റുള്ളവരിൽ നിന്നും നിർദ്ദേശങ്ങൾ അനിവാര്യമായി വരുന്ന ഒരു സവിശേഷമായ സാമൂഹ്യ ജീവിയായി മനുഷ്യൻ രൂപപ്പെടുന്ന സാഹചര്യം വന്നു ചേർന്നതാണ് ഇത്തരം ആസക്തിയ്ക്ക് കാരണമെന്ന് പഠനം വിലയിരുത്തുന്നു.

ലക്ഷ്യങ്ങളും അർത്ഥങ്ങളും കണ്ടെത്തുന്നതിന് പുറമെ തിരിച്ചറിവിനും ഇത് ഒരു മാർഗ്ഗമായി സ്വീകരിക്കുന്ന തരത്തിലേക്ക് നാം മാറിക്കഴിഞ്ഞിരിക്കുന്നു. സാങ്കേതികതയുടെ ഈ കടന്നുകയറ്റത്തെ പരിണാമത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഗവേഷകർ നോക്കിക്കണ്ടത്.

മനുഷ്യർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സ്മാർട്ട് ഫോൺ സേവനങ്ങളെല്ലാം മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുവാനുള്ള അവന്റെ ആഗ്രഹത്തെ സഹായിക്കുന്നതാണെന്ന കണ്ടെത്തലിലാണ് ഈ പഠനം ഏറെ പ്രസക്തമാകുന്നത്.

സ്മാർട്ട് ഫോണുകൾ ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾക്ക് ആവശ്യമാണെങ്കിലും ഹൈപ്പർ കണക്റ്റിവിറ്റിയുടെ വേഗതയും വ്യാപ്തിയും വർധിപ്പിക്കുന്നത് മസ്തിഷ്കത്തിന്റെ പ്രവർത്തങ്ങൾക്ക് ദോഷകരമാണെന്നും അത് മനുഷ്യന്റെ ആരോഗ്യത്തിന് ഏറെ അപകടകരമാണെന്നുമുള്ള അഭിപ്രായത്തോട് സാമുവൽ യോജിക്കുന്നു.

ഫോൺ പരിശോധിക്കുന്നതിന് കൃത്യമായ സമയ പരിധി നിശ്ചയിക്കുന്നതും നോട്ടിഫിക്കേഷൻ സംവിധാനങ്ങൾ സജ്ജമാക്കുന്നതും സ്മാർട്ട് ഫോൺ ആസക്തിക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്നും കൂടാതെ ജോലി സ്ഥലങ്ങളിൽ വൈകുന്നേരങ്ങളിലും മറ്റുമുള്ള ഇമെയിലുകൾ നിരോധിക്കുന്നതിന് നടപടികൾ കൈവരിക്കേണ്ടതുണ്ടെന്നും പഠനം നിർദ്ദേശിക്കുന്നു.

സാങ്കേതിക സ്ഥാപനങ്ങൾ സ്മാർട്ട് ഫോൺ പോലെയുള്ള ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിന് പകരം അവ ഉചിതമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് പരിശ്രമിക്കണമെന്നും സാമുവൽ വ്യക്തമാക്കുന്നു. കൂടാതെ അധ്യാപകരെയും രക്ഷിതാക്കളെയും ഇതിനെ കുറിച്ച് വ്യക്തമായി ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

smartphone, addiction,social interaction, study, smart technology,Frontiers in Psychology,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Swipe , dual camera ,Cheapest rate, smartphone ,launched ,Rs 3999 ,Reliance Jio, cashback,combination ,8MP , 2MP cameras,  3000mAh battery ,Android 7.1.1 Nougat,

വെറും 3999 രൂപക്ക് ഇരട്ട ക്യാമറയുള്ള സ്മാർട്ട് ഫോണുമായി സ്വൈപ്പ്

UST Global , Women’s Day, celebration, Thiruvananthapuram centre ,March 8 ,campus, event,guests, R. Sreelekha, IPS, GDP  Dr. V. R. Lalithambika, India’s Rocket Women, Scientist and Deputy Director ,VSSC ,Meera Nair, Journalist , Writer, dance, music,

യു എസ് ടി ഗ്ലോബൽ തിരുവനന്തപുരം കേന്ദ്രത്തിൽ വനിതാ ദിനം ആഘോഷിച്ചു