smartphones, selfie, best, camera, features, AI Beauty,price,AI-powered selfie camera, dual rear camera , Honor 10, Nokia 7 Plus, Redmi Note 5 Pro, Redmi Y2, Samsung
in , ,

സെൽഫിയ്ക്ക് പിന്തുണയേകാൻ ഇതാ ചില മികച്ച സ്മാർട്ട്ഫോണുകൾ

സ്മാർട്ഫോണിന്റെ കടന്നുവരവോടെ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ വാക്കാണ് ‘സെൽഫി’ ( selfie ). പ്രത്യേക അവസരങ്ങളിലും വ്യക്തികളുമായുള്ള കൂടിച്ചേരലുകൾ ഓർമ്മിക്കുവാനും സെൽഫികളെടുക്കുന്നതിൽ നിന്നും കണ്ണാടിയിൽ മുഖം നോക്കുന്നതിന് പകരം സെൽഫിയെടുക്കുക എന്ന തലത്തിലേക്കായി ഇപ്പോൾ നമ്മുടെ വളർച്ച.

സ്മാർട്ട്ഫോണുകളില്ലാത്ത വ്യക്തികൾ ഇക്കാലത്ത് അത്യപൂർവം എന്ന് തന്നെ പറയേണ്ടി വരും. ഫോൺ തിരഞ്ഞെടുക്കുമ്പോൾ മുഖ്യ ഘടകമായി പലരും പരിശോധിക്കുന്നതും മുൻ ക്യാമറയുടെ നിലവാരമാണ്.

ആഗോളതലത്തിൽ വ്യാപകമാകുന്ന ‘സെൽഫി ഭ്രമ’ത്തിലെ ബിസിനസ് സാദ്ധ്യതകൾ കണക്കിലെടുത്ത് സാംസങ്, നോക്കിയ, ഓപ്പോ, വിവോ എന്നീ ബ്രാൻഡുകളെല്ലാം ഈ വർഷം ചില സെൽഫി സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു.

അത്തരത്തിൽ സെൽഫി പ്രേമികളെ ആവേശത്തിലാക്കി ഏറ്റവുമൊടുവിൽ വിപണി കീഴടക്കിയ സ്മാർട്ട്ഫോണുകളിൽ ചിലതിനെ നമുക്ക് പരിചയപ്പെടാം.

റെഡ്മി വൈ 2

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിർമ്മിതമായ 16എം പി മുൻ ക്യാമറ തന്നെയാണ് റെഡ്മി വൈ 2വിന്റെ ഏറ്റവും ആകർഷകമാക്കുന്നത്. സെൽഫി ഫ്ലാഷ് എന്ന അനുബന്ധ സവിശേഷതയോടെയാണ് വൈ 2 വിപണിയിലെത്തിയിരിക്കുന്നത്.

12 എം പി + 5 എം പി പിൻ ക്യാമറയോടുകൂടിയുള്ള ഇതിന്റെ വില 9999 മാത്രമാണെന്നത് സെൽഫി പ്രേമികൾ ഉൾപ്പെടെ എല്ലാ മൊബൈൽ ഉപയോക്താക്കളെയും ഒരു പോലെ ആകർഷിക്കും.

ജിയോ ടാഗിംഗ്, ടച്ച് ഫോക്കസ്, ഫേസ് ഡിറ്റക്ഷൻ, ആട്ടോ എച്ച് ഡി ആർ, പനോരമ എന്നിവയെല്ലാം ക്യാമറയുടെ സവിശേഷതകളാണ്. 10000രൂപയ്ക്കുള്ളിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സെൽഫി ഫോൺ എന്ന ടാഗ്‌ലൈൻ ഏറ്റവും അനുയോജ്യമാകുക റെഡ്മി വൈ 2 വിന് തന്നെയാണ്.

സ്നാപ്ഡ്രാഗൺ 625 14 എൻ എം ഒക്റ്റാ കോർ പ്രോസസ്സർ, 15.2 സെന്റിമീറ്ററുള്ള ഫുൾ സ്ക്രീൻ ഡിസ്പ്ലേ, ഫേസ് ലോക്ക് എന്നിങ്ങനെ വ്യത്യസ്തമായ മറ്റ് ഫീച്ചറുകളും റെഡ്മി വൈ 2വിലുണ്ട്.

മോട്ടോ ജി 6

സെൽഫി പ്രേമികൾക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മറ്റൊരു ഓപ്ഷനാണ് മോട്ടോ ജി 6. ഇവയിൽ 16 എം പി സെൽഫി ക്യാമറയും 12എം പി+ 5 എം പി ഡ്യൂവൽ പിൻ ക്യാമറയും കമ്പനി പ്രദാനം ചെയ്യുന്നു.

എൽ ഇ ഡി ഫ്ലാഷ് സൗകര്യവും ഇതിനൊപ്പമുണ്ട്. 13,999 രൂപയാണ് മോട്ടോ ജി 6ന്റെ ആരംഭ വില. ഐ പി എസ് എൽ സി ഡി കപ്പാസിറ്റിവ് ടച്ച് സ്ക്രീൻ, ക്വാൽകോം എസ് ഡി എം 450 സ്നാപ്ഡ്രാഗൺ 450 പ്രൊസസ്സർ എന്നിവയാണ് ഇതിന്റെ മറ്റ് സവിശേഷതകൾ.

റെഡ്മി നോട്ട് 5 പ്രോ

ഫെബ്രുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രോ തന്നെയാണ് നിലവിൽ 15,000 രൂപയിൽ താഴെയുള്ളവയിൽ മികച്ച സെൽഫി ഫോണായി പൊതുവെ കണക്കാക്കപ്പെടുന്നത്. 20എം പി മുൻ ക്യാമറ നോട്ട് 5 പ്രോയെ ജനപ്രിയമാക്കുന്നു.

ഐ ഫോൺ എക്സ് സ്റ്റൈലിന് സമാനമായി വെർട്ടിക്കലി അറേഞ്ച്ഡ് 12 എം പി+ 5 എം പി ഡ്യൂവൽ ക്യാമറയാണ് പിന്നിലുള്ളത്. 14999ൽ ആരംഭിക്കുന്ന ഇവ 5.99 ഇഞ്ച് ഫുൾ എച്ച് ഡി 18:9 ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ-636 പ്രൊസസ്സർ, 4 ജിബി/ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ പുത്തൻ ഫീച്ചറുകൾ നിരവധി ഉൾപ്പെടുത്തിക്കൊണ്ടാണ് റെഡ്മി നോട്ട് 5 പ്രോ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്.

ഹുവായ് പി 20 ലൈറ്റ്

സെൽഫി പ്രേമികളെ ആകർഷിക്കുന്നതിനായി 24 എം പി മുൻ ക്യാമറയാണ് ഹുവായ് പി 20 ലൈറ്റിൽ ഒരുക്കിയിരിക്കുന്നത്.എ ഐ ക്യാമറ നൽകിയിരിക്കുന്ന ഫോണിൽ സവിശേഷമായ നോച്ച് ഡിസ്പ്ലേയാണുള്ളത്.

നിലവിൽ 17999 രൂപയാണ് ഇതിന്റെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 2.36 GHz ആൻഡ്രോയിഡ് വി 8.0 ഓപ്പറേറ്റിംഗ് സിസ്റ്റം, 1.7GHz കോർടെക്സ് -എ 53 കിരിൻ 659 ഒക്റ്റാ കോർ പ്രൊസസ്സർ, 4 ജിബി റാം, 64 ജിബി ഇന്റർണൽ മെമ്മറി എന്നിങ്ങനെയുള്ള സവിശേഷതകൾ പുത്തൻ പി 20 ലൈറ്റിനെ ശ്രദ്ധേയമാക്കുന്നു.

പി 20 പ്രോ

സെൽഫി ക്യാമറ 24 എം പി തന്നെയാണെങ്കിലും പി 20 പ്രോയെ ആകർഷണീയമാക്കുന്നത് പിന്നിലെ ട്രിപ്പിൾ ക്യാമറയാണ്. 40 എംപി, 20 എം പി, 8 എം പി എന്നിങ്ങനെയാണ് ക്യാമറകൾ ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 59,999 വിലയുള്ള പി 20 പ്രോയിൽ ലൈറ്റിന് സമാനായ ഫീച്ചറുകൾ തന്നെയാണ് സജ്ജീകരിക്കപ്പെട്ടിരിക്കുന്നത്.

ഒപ്പോ എഫ് 7

സെൽഫി കേന്ദ്രീകൃതമായ ഒപ്പോ എഫ് 7 , 25 എം പി എ ഐ സെൽഫി ക്യാമറയോടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്. പിൻ ക്യാമറ 16 എം പി + 5 എം പി യാണെന്നതും ശ്രദ്ധേയമാണ്. 19990 രൂപയാണ് എഫ് 7ന്റെ ആരംഭ വില. 6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേ, 4 ജിബി റാം, 64 ജിബി ഇന്‍റേര്‍ണല്‍ മെമ്മറി എന്നിവ ഫോണിന് സവിശേഷത നല്‍കുന്നു.

256 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധ്യമാണ്. Android 8.0 Oreo ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുക. സ്മാർട്ഫോൺ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച F6 ന്റെ പിൻഗാമിയായാണ് F7 എത്തിയിരിക്കുന്നത്. 3,300mAh ന്റെ ബാറ്ററി ലൈഫാണ് എഫ് 7 പ്രദാനം ചെയ്യുന്നത്.

വിവോ വി 9

ഒപ്പോ എഫ് 7നോടൊപ്പം വിപണിയിലെത്തിയ സ്മാർട്ഫോണാണ് വിവോ വി9. 24 എം പി സെൽഫി ക്യാമറയും 16 എം പി + 5 എം പി പിൻ ക്യാമറയും വി9 നൽകുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെൽഫി ഫീച്ചറുകളോട് കൂടിയ വിവോ വി 9 ന് 6.3 ഇഞ്ചിന്റെ ഐ പി എസ എൽ സി ഡി ഡിസ്‌പ്ലേയാണുള്ളത്.

ക്വൽകോം സ്നാപ്ഡ്രാഗൺ 450 4 ജിബി റാം 64 ജിബി ഇന്റെർണൽ മെമ്മറിയോടൊപ്പം 256 ജിബി മെമ്മറിയുള്ള കാർഡ് വരെ ഫോണിലുപയോഗിക്കാം. 3260 എം എ എച്ച് ബാറ്ററിയും ഫിംഗർ പ്രിൻറ് സെൻസറും ഇതിന്റെ മറ്റൊരു സവിശേഷതയാണ്. 20,990 രൂപയ്ക്കാണ് വി 9 വിപണിയിൽ ലഭ്യമാകുന്നത്.

ഹോണർ 10

ഹുവായുടെ ഉപ ബ്രാൻഡായ ഹോണർ അടുത്തിടെയാണ് ഹോണർ 10 വിപണിയിലെത്തിക്കുന്നത്. സെൽഫി പ്രേമികളുടെ സ്വപ്ന ഫോൺ എന്ന് വിശേഷിപ്പിക്കാവുന്ന ഇത് പെട്ടെന്ന് തന്നെ വിപണി കീഴടക്കി മുന്നേറുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറോടുകൂടിയ സെൽഫി ക്യാമറ ഷാർപ്, ഫോക്കസ്ഡ് ഇമേജുകൾ പകർത്തുവാൻ ഉതകുന്നു.

അറോറ ഗ്ലാസ് ഡിസൈൻ ഹോണർ 10ന് കാഴ്ചയ്ക്ക് കൂടുതൽ സൗന്ദര്യാത്മകമാക്കുന്നില്ലെങ്കിലും മികച്ച പ്രകടനമാണ് ഫോൺ കാഴ്ചവയ്ക്കുന്നത്. 5.84 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേ, ഹുവായ് കിരിൻ 970 പ്രൊസസ്സർ എന്നിവയോടുകൂടിയ ഹോണർ 10 നിലവിൽ 29999 രൂപയ്ക്ക് ലഭ്യമാകുന്നു.

സാംസങ് ഗാലക്‌സി ജെ 8

18990 രൂപയ്ക്ക് വിപണിയിലെത്തിയ ഗാലക്‌സി ജെ 8 ഫ്ലാഷോട് കൂടിയ 16 എം പി മുൻ ക്യാമറ യും അതോടൊപ്പം ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികതയും നൽകുന്നു. 16 എം പി + 5 എം പി ഡ്യൂവൽ പിൻ ക്യാമറയും ജെ 8ലുണ്ട്.

6 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഫോണിന്റെ റെസൊല്യൂഷൻ 720 x 1480 പിക്സലാണ്. 1.8 GHz ഒക്ട കോര്‍ പ്രോസസറും A53 കോര്‍ടെക്സ് പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും. 4 ജിബി റാമും 64 ജിബി ഇന്റെർണൽ മെമ്മറിയും ഫോണില്‍ ഉണ്ടാകും.

സാംസങ് ഗാലക്‌സി എ 6+

സെൽഫി ഷൂട്ടറോഡ് കൂടിയ ഗാലക്‌സി എ 6+ AMOLED ഇൻഫിനിറ്റി ഡിസ്‌പ്ലേയുമായാണ്അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 23900 രൂപയാണ് എ 6+ ൻറെ വിപണി വില. 24 എം പി മുൻ ക്യാമറയും 16 എം പി+ 5 എം പി ഡ്യൂവൽ ക്യാമറയും 6+ ഒരുക്കിയിരിക്കുന്നു.

1.8GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 450 അഡ്നാനോ 506 ജിപിയു 14nm മൊബൈൽ പ്ലാറ്റ്ഫോം 32 ജിബി ഇന്റേണൽ മെമ്മറി / 3 ജിബി റാം, 64 ജിബി ഇന്റേണൽ മെമ്മറി / 4 ജിബി റാം, 256 ജിബി വരെ വിപുലപ്പെടുത്താവുന്ന മെമ്മറി എന്നിവയെല്ലാം 6+ ൻറെ സവിശേഷതകളാണ്.

സാംസങ് ഗാലക്‌സി എ 8+

ഈ വർഷം പുറത്തിറങ്ങിയ സാംസങിന്റെ മോഡലാണ് ഗാലക്‌സി എ 8+. 16 എം പി + 5 എം പി മുൻ ക്യാമറ, 16 എം പി പിൻ ക്യാമറ എന്നിവയാണ് എ8+ നൽകുന്നത്. 29990 രൂപയ്ക്കാണ് ഗാലക്‌സി എ 8+ വിപണിയിൽ ലഭ്യമാകുന്നത്.

നോക്കിയ 7 പ്ലസ്

നോക്കിയ ഫോണുകളിൽ ഏറ്റവും മികച്ച സെൽഫി ഫോൺ തന്നെയാണ് 7 പ്ലസ്. 18.9 16 എം പി യാണ് മുൻ ക്യാമറ ഇത് പ്രദാനം ചെയ്യുന്നു. ഡിസ്പ്ലേ റെഷിയോ,4 ജിബിയുടെ റാം കൂടാതെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഈ മോഡലിന്റെ ആന്തരിക സവിശേഷതകളാണ്.

മികച്ച സെൽഫികൾക്കായി f/2.0 അപ്പർച്ചർ, സെയ്‌സ് ഒപ്റ്റിക്സ് എന്നീ സംവിധാനങ്ങളും നോക്കിയ 7 പ്ലസ്സിലുണ്ട്. 6 ഇഞ്ച് ഫുൾ എച്ച് ഡി 18.9 ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 660 പ്രൊസസ്സർ, 4 ജിബി റാം,64 ജിബി ഇന്റെർണൽ സ്റ്റോറേജ് എന്നീ സവിശേഷതകളെല്ലാമുള്ള 7 പ്ലസിന്റെ വിപണി വില 25999 രൂപയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

വ്യവസായ-വാണിജ്യ ന​യത്തിന് മന്ത്രിസഭാ അംഗീ​കാരം

നിങ്ങളുടെ തെറിവിളി കേട്ട് ചൂളിപ്പോകുന്നതല്ല ഞങ്ങളുടെ രാഷ്ട്രീയം: കെ. കെ. രമ