smog vacuum cleaner, Poland, ,Smog Free Tower,Smog Free Project , clean air, China, Studio Roosegaarde, world’s first smog vacuum cleaner, Kraków’s Park ,Jordana,, Park Jordana ,Visitors, Smog Free Ring, Museum of Contemporary Art,MOCAK,positive ionization technology ,pollutants,city,Eindhoven University of Technology ,efficacy, pure air,
in , ,

ലോകത്തിലെ ആദ്യ സ്മോഗ് വാക്വം ക്ലീനർ പോളണ്ടിൽ

ജോർദാന: ചൈനയിലെ തങ്ങളുടെ പര്യടനത്തിന് ശേഷം റൂസെഗാർഡേ സ്റ്റുഡിയോ മൂടൽമഞ്ഞിൽ നിന്ന് വിമുക്തമായ പരിശുദ്ധ വായു നൽകുന്നതിനുള്ള പദ്ധതി പോളണ്ടിൽ കേന്ദ്രീകൃതമാക്കുന്നു. ഇതിനോടനുബന്ധിച്ച് ലോകത്തിലെ ആദ്യ സ്മോഗ് വാക്വം ക്ലീനർ ( smog vacuum cleaner ) എന്ന് സ്റ്റുഡിയോ വിലയിരുത്തുന്ന ‘സ്മോഗ് ഫ്രീ ടവർ’ സ്ഥാപിക്കാനൊരുങ്ങുകയാണ്.

ജോർദാനയിലെ ക്രാകൗ പാർക്കിലാണ് ടവർ സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത്. ഫെബ്രുവരി 16 മുതൽ ഏപ്രിൽ 15 വരെയാണ് ജോർദാന പാർക്കിൽ ടവർ പ്രവർത്തിക്കുക. പാർക്കിലെ വായുവിൽ നിന്നും മലിനീകരണ വസ്തുക്കളെ പുറംതള്ളുന്നത് വഴിയാണ് ടവറിന്റെ പ്രവർത്തനം.

ക്രാക്കോവിലെ സമകാലിക ആർട് മ്യൂസിയത്തിൽ ഈ പദ്ധതി വഴി രൂപപ്പെടുത്തുന്ന മൂടൽ മഞ്ഞ് വിമുക്തമായ പ്രദേശം കാണുവാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. 23 അടി നീളമുള്ള ടവർ അയണീകരണ സാങ്കേതികതയിലൂടെയാണ് മാലിന്യ വിമുക്തമാക്കുന്നത്.

ടവർ സ്ഥിതി ചെയ്യുന്നതിന് ചുറ്റുമുള്ള പ്രദേശങ്ങൾ നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ നിന്നും 55 മുതൽ 70 ശതമാനം വരെ ശുദ്ധമായിരിക്കുമെന്നാണ് റൂസെഗാർഡേ വ്യക്തമാക്കുന്നത്.

ഈ അവകാശ വാദം ശരി വയ്ക്കുന്നതാണ് ടവറിന്റെ കാര്യക്ഷമത സ്ഥിതീകരിച്ച് കൊണ്ടുള്ള എയ്‌ന്ദോവൻ സാങ്കേതിക സർവ്വകലാശാലയുടെ ഗവേഷണം. ക്രാകൗ നഗരത്തിൽ മൂടൽമഞ്ഞ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ഇതിന് മുൻപ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

smog vacuum cleaner, Poland, ,Smog Free Tower,Smog Free Project , clean air, China, Studio Roosegaarde, world’s first smog vacuum cleaner, Kraków’s Park ,Jordana,, Park Jordana ,Visitors, Smog Free Ring, Museum of Contemporary Art,MOCAK,positive ionization technology ,pollutants,city,Eindhoven University of Technology ,efficacy, pure air,

2016-ൽ ക്രാകൗ പോസ്റ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വായു മലിനീകരണം ഉച്ചസ്ഥായിയിലെത്തി നിൽക്കുന്ന ലോസ് ഏയ്ഞ്ചൽസ്, ബെയ്‌ജിങ്‌ എന്നീ നഗരങ്ങളെ പോലും പിന്നിലാക്കുന്ന തരത്തിലാണ് ഈ നഗരത്തിലെ അവസ്ഥയെന്ന് വെളിപ്പെടുത്തിയിരുന്നു.

മൂടൽമഞ്ഞ് അമിതമായി പ്രവഹിക്കുന്ന സമയം നഗരത്തിലെ മലിനീകരണം സുരക്ഷിതമായി കണക്കാക്കപ്പെടുന്ന അളവിനേക്കാൾ ആറ് മടങ്ങു വരെ വർധിക്കുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ നിരീക്ഷണം.

ഐ എൻ ജി ബാങ്ക് സ്ലാസ്കി എസ് എയാണ് ഈ പദ്ധതിയുടെ പോളണ്ടിലെ പ്രധാന പങ്കാളി. ക്രാകൗ വിലെ മുനിസിപ്പാലിറ്റി, പോളണ്ടിലെ കിംഗ്ഡം ഓഫ് നെതർലൻഡ്‌സ്‌ എംബസി എന്നിവയും ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്.

2015-ൽ ഡാൻ റൂസെഗാർഡേ രൂപകൽപ്പന ചെയ്ത സ്മോഗ് ഫ്രീ ടവർ 2016-ൽ ബെയ്‌ജിങ്ങിൽ താൽക്കാലികമായി സ്ഥാപിക്കപ്പെട്ടിരുന്നു. 70 ശതമാനത്തോളം സൂക്ഷ്മ കണങ്ങളെ ആകിരണം ചെയ്യാൻ അതിനു കഴിയുമെന്നും തിരിച്ചറിഞ്ഞിരുന്നു.

മലിനീകരണം നിയന്ത്രാതീതമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരമൊരു സാങ്കേതിക സംവിധാനത്തിന്റെ പ്രസക്തിയേറുകയാണ്. കൂറ്റൻ ഫാനായി തോന്നിപ്പിക്കുന്ന ഈ സംവിധാനം ചെറിയ പ്രദേശത്താണെങ്കിൽപ്പോലും പ്രയോജനകരമാണെന്നാണ് ഗവേഷകരും വിലയിരുത്തുന്നത്.

കടപ്പാട്: ഇൻഹാബിറ്റാറ്റ്

smog vacuum cleaner, Poland, ,Smog Free Tower,Smog Free Project , clean air, China, Studio Roosegaarde, world’s first smog vacuum cleaner, Kraków’s Park ,Jordana,, Park Jordana ,Visitors, Smog Free Ring, Museum of Contemporary Art,MOCAK,positive ionization technology ,pollutants,city,Eindhoven University of Technology ,efficacy, pure air,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

central sports meet , sports council , kerala, Kerala State Sports Council ,KSSC, conduct ,sports meet ,schools ,CBSE, ICSE ,syllabuses, State,meet ,include ,students , Navodaya and Kendriya Vidyalaya schools,central syllabus,KSSC president ,T.P. Dasan

കേന്ദ്ര സിലബസ് വിദ്യാര്‍ഥികള്‍ക്കായി സെന്‍ട്രല്‍ സ്കൂള്‍ സ്പോര്‍ട്സ് മീറ്റ്

Kochi , Padma Junction , accident,man ,lady, helped, fainted,  passengers, auto, hospital, woman, injured, 

പത്മാ ജംഗ്ഷനിലെ അപകടം: രക്ഷകയായി വഴിയാത്രക്കാരി