Smriti , Women's Challenger Trophy, India Blue, women, cricket, century, India Red, runs, Mithali Raj, captain, opener, bowling, all out, wickets, ball, batting, toss, Preethi Poonia, sixer, four, Smriti Mandhana
in , ,

വുമൺ ചലഞ്ചര്‍ ട്രോഫി: സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി; ഇന്ത്യ ബ്ലൂവിന് വിജയം

ഇന്‍ഡോര്‍: വുമൺസ് ചലഞ്ചര്‍ ട്രോഫിയില്‍ ( Women’s Challenger Trophy ) ഇന്ത്യ ബ്ലൂ ( India Blue ) വിജയിച്ചു. ഓപ്പണർ സ്മൃതി മന്ദാനയുടെ ( Smriti Mandhana ) സെഞ്ചുറി മികവിൽ ഇന്ത്യ ബ്ലൂ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി.

ഇന്ത്യ റെഡ്ഡിനെ എട്ട് വിക്കറ്റിനാണ്  ഇന്ത്യ ബ്ലൂ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ഇന്ത്യ ബ്ലൂ ബോളിങ് തിരഞ്ഞെടുത്തു.

ഇന്ത്യ റെയ്ഡിനെ 199-ന് ബ്ലൂ ഓൾ ഔട്ടാക്കി. സ്മൃതി മന്ദാനയുടെ നേതൃത്വത്തിൽ ഇന്ത്യ ബ്ലൂ ആക്രമിച്ചു ബാറ്റു വീശി. 23 പന്ത് ബാക്കി നിൽക്കെ ബ്ലൂ 200 റൺസ് നേടി.

സ്മൃതി മന്ദാന 10 ഫോറും ഒരു സിക്‌സറും നേടിയാണ് സെഞ്ച്വറി തികച്ചത്. മറ്റൊരു ഓപ്പണറായ വി ആർ വനിത നാല് ഫോറും മൂന്ന് സിക്‌സും അടക്കം 42 റൺസ് കരസ്ഥമാക്കിയപ്പോൾ മോന പുറത്താകാതെ 44 റൺസ് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റെഡിന് വേണ്ടി ക്യാപ്റ്റൻ മിതാലി രാജ് 72 റൺസ് നേടിയിരുന്നു. ഭേദപ്പെട്ട തുടക്കമാണ് റെഡ് കാഴ്ച്ചവച്ചത്. ദീപ്തി ശർമ്മ 23 ഉം, പ്രീതി പൂനിയ 29 റൺസും നേടിയപ്പോൾ മിതാലി രാജുമായി ചേർന്ന് ദീപ്തി ശർമ്മ 33 റൺസ് കൂട്ടിച്ചേർത്തു.

എന്നാൽ ഇവരെ തുടർന്ന് മൈതാനത്തിലെത്തിയ ഫുൾമാലിക്കും നേഹ തൽവാറിനും ക്യാപ്റ്റന് പിന്തുണ നൽകാൻ കഴിഞ്ഞില്ല. ഫുൾമാലി മൂന്ന് റൺസെടുത്തപ്പോൾ നേഹ വെറും ഒരു റണ്ണിന് പുറത്തായി.

ആറാം വിക്കറ്റിൽ എസ് ബി വർമ്മയുമായുള്ള കൂട്ടുകെട്ടിൽ മിതാലി 61 റൺസ് കൂട്ടിച്ചേർത്ത് റെഡിന്റെ സ്‌കോര്‍ 199 ലെത്തിച്ചു.

Smriti , Women's Challenger Trophy, India Blue, women, cricket, century, India Red, runs, Mithali Raj, captain, opener, bowling, all out, wickets, ball, batting, toss, Preethi Poonia, sixer, four, Smriti Mandhana

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പിവി അൻവറിന്റെ പാർക്കിനെതിരെ കളക്ടറുടെ റിപ്പോർട്ട്