കൂർക്കംവലി ഒഴിവാക്കാൻ ഒട്ടേറെ മാർഗ്ഗങ്ങൾ

snoring, remedies, avoid , life style, bed, sleep, rest, doctors, research, pillow, alcohol, smoking, mouth, surgery, nose, clean, bedtime, night, tools, help, reduce, noise, healthy weight, diet, nasal passages ,clear, Mouth-based snorer,
snores.

ജോലിത്തിരക്കും മാനസിക പിരിമുറുക്കവും ഒക്കെക്കഴിഞ്ഞ് രാത്രി സ്വസ്ഥമായി ഉറങ്ങാനുള്ള കൊതിയോടെ എത്തുന്ന നിങ്ങളെ റൂമിലേക്ക് സ്വീകരിക്കുന്നത് പങ്കാളിയുടെ കാതടപ്പിക്കുന്ന കൂർക്കംവലിയാണെങ്കിലോ? എങ്കിൽ കഴിഞ്ഞു കാര്യം, അല്ലേ? അപ്പോഴാണ് നാം തിരിച്ചറിയുന്നത് കൂർക്കംവലി ( snoring ) അത്ര നിസാരമല്ലായെന്ന്. പല ദാമ്പത്യങ്ങൾക്കിടയിലും കൂർക്കംവലി വലിയ വില്ലനായി മാറിയ ചരിത്രമുണ്ട്.

എന്നാൽ അൽപ്പം ഒന്ന് ശ്രമിച്ചാൽ ഈ കൂർക്കംവലി ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പല ഗവേഷണങ്ങളും വെളിപ്പെടുത്തുന്നത്. അതിനായി നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. എങ്ങനെയുള്ള മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് നോക്കാം.

ആരോഗ്യകരമായ ശരീരഭാരവും ഭക്ഷണക്രമവും നിലനിർത്തുക

ശരീരഭാരം അമിതമായി കൂടുന്നത് കൂർക്കംവലിയ്ക്ക് കാരണമാക്കുന്നു. എന്തെന്നാൽ ശാരീരഭാരം കൂടുമ്പോൾ കഴുത്തിൽ കൊഴുപ്പുള്ള കോശങ്ങൾ വന്ന് അടിയുകയും ഇത് മൂലം ശ്വാസോച്ഛ്വാസത്തിന് തടസം നേരിടും ചെയ്യുന്നു. വായുവിന് സുഗമമായി അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ സാധിക്കാതെ വരുമ്പോഴാണ് കൂർക്കംവലിക്കുന്നത്. അതുകൊണ്ട് ശാരീരഭാരം കുറയ്ക്കുകയും ആരോഗ്യം നല്കുന്ന മിതമായ ഭക്ഷണങ്ങൾ ജീവിത ശൈലിയിൽ ഉൾപ്പെടുത്തുകയുമാണ് ആദ്യം വേണ്ടത്.

ചരിഞ്ഞ് കിടന്ന്‌ ഉറങ്ങുവാൻ ശ്രമിക്കുക

മലർന്ന് കിടന്ന് ഉറങ്ങുന്നതിനേക്കാൾ എപ്പോഴും ചരിഞ്ഞ് കിടക്കുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. വശങ്ങളിലോട്ട് ചരിഞ്ഞ് കിടക്കുന്നതാണ് ഉത്തമം. മലർന്ന് കിടക്കുമ്പോൾ നമ്മുടെ നാവ്, താടി എന്നിവ വായുവിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ കൂർക്കംവലിക്കാർ ചരിഞ്ഞ് കിടക്കുന്നതാവും ഉചിതം.

കിടക്കുന്നതിന് മുൻപ് മദ്യപാനം ഒഴിവാക്കാം

കിടക്കുന്നതിന് മുൻപ് മദ്യപാനം ഒഴിവാക്കുക. മദ്യപിച്ച് ഉറങ്ങുമ്പോൾ ശരീരത്തിലെ പേശികൾക്ക് കൂടുതൽ അയവ് വരുന്നു. ഇതുമൂലം നമ്മുടെ തൊണ്ടയ്ക്ക് അസ്വസ്ഥത ഉണ്ടാവുകയും കൂറക്കംവലിയ്ക്കുകയും ചെയ്യുന്നു.

പുകവലി ഉപേക്ഷിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുക

പുകവലിക്കുന്നത് നിയന്ത്രിക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുന്നതിലൂടെ കൂർക്കംവലി അകറ്റാം. പുകവലിക്കുന്നത് നാസാദ്വാരങ്ങളെയും തൊണ്ടയെയും സാരമായി ബാധിക്കുന്നു. മൂക്കിന്റെ ദ്വാരം മലിനമാകുകയും ഇതിലൂടെയുള്ള വായു സഞ്ചാരത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ ശരീരത്തിന് ലഭിക്കേണ്ട ഓക്സിജന്റെ അളവ് ഗണ്യമായ രീതിയിൽ കുറയുന്നു.

നാസാദ്വാരം വൃത്തിയാക്കി വയ്ക്കുക

നാസാ ദ്വാരം വൃത്തിയാക്കി വച്ചാൽ മാത്രമേ വളരെ സുഗമമായി ശ്വസിക്കാൻ സാധിക്കുകയുള്ളു. അല്ലാത്തപക്ഷം വായിലൂടെ മാത്രമേ ശ്വസിക്കാൻ കഴിയുകയുള്ളു. അലർജി മൂലം മൂക്കടപ്പുണ്ടായാൽ ഉടൻ ചികിത്സ തേടേണ്ടതാണ്.

ഡോക്ടറെ സന്ദർശിക്കുക

snoring-remedies-avoid-life-style-bed-sleep-snorer-blivenews.com

കൂർക്കംവലി വളരെ നാൾ നിലനിന്നാൽ ഉടൻ തന്നെ ഡോക്ടറേ സമീപിക്കുക. കാരണം ചില കൂർക്കംവലിയ്ക്ക് ചില ഘട്ടങ്ങളിൽ സർജറികൾ ആവശ്യമായി വരാറുണ്ട്.

കൂർക്കംവലി നിയന്ത്രിക്കുന്നതിന് വ്യായാമം ശീലമാക്കുക

നാവിന്റെ വ്യായാമത്തിലൂടെ മനുഷ്യരുടെ കൂർക്കംവലി നിയന്ത്രിക്കാൻ സാധിക്കുമെന്ന് ബ്രസീലിയൻ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിട്ടുണ്ട്. നാവ് വായുടെ മുകളിലേക്ക് തള്ളിപിടിക്കുക. എന്നിട്ട് നാവ് ചലിപ്പിച്ച് പഴയ അവസ്ഥയിലേക്ക് കൊണ്ടുവരുക. നാവ് വായുടെ മുകളിലേക്ക് അമർത്തി പിടിക്കുക. നിങ്ങളുടെ മുൻവശത്തെ പല്ലിന് എതിരെ ശക്തമായി നാവ് കൊണ്ട് അമർത്തി പിടിക്കുക. എന്നിട്ട് വായുടെ മുകൾ ഭാഗത്തേക്ക് തള്ളുക.

വായിലൂടെയുള്ള കൂർക്കംവലി തടയാം

ഉറങ്ങുന്ന സമയങ്ങളിൽ പലരും ശ്വസിക്കുന്നത് മൂക്കിലൂടെയല്ല, മറിച്ച് വായിലൂടെയാണ്. വായ് അടച്ചു വച്ച് കിടന്നുറങ്ങുന്നവരിൽ കൂർക്കംവലി താരതമ്യേന കുറവാണ്. പക്ഷെ ഉറക്കത്തിനിടയിൽ സ്വയമറിയാതെ വായ് തുറക്കുന്നത് തടയാൻ വായ് മൂടിവയ്ക്കുന്ന ഉപകരണങ്ങൾ ഉപയോഗിക്കാം.

നൂതനമായ സംവിധാനങ്ങൾ കണ്ടെത്തുക

പ്രത്യേകതരം തലയിണകൾ, സ്മോർ കാം ഉൽപ്പന്നങ്ങൾ, മൗത്ത് ഗാർഡ്, നാസൽ സ്ട്രിപ്പുകൾ, ഡിലേറ്റർ, മൗത്ത് ബ്രീത്തിങ് ഉപകരണങ്ങൾ തുടങ്ങിയ നൂതന സംവിധാനങ്ങളുടെ സഹായത്തോടു കൂടി വീട്ടിൽ വച്ച് തന്നെ കൂർക്കംവലി ഒരുപരിധി വരെ തടയാൻ സാധിക്കുമെന്ന് ബ്രിട്ടീഷ് സ്നോറിംഗ് & സ്ലീപ്പ് അപ്നിയ അസോസിയേഷന്റെ വെബ്സൈറ്റിൽ പറയുന്നു

ആധുനിക തലയിണകൾ

കൂർക്കംവലി നിയന്ത്രിക്കാൻ ഇന്ന് വിപണിയിൽ ചില ആധുനിക സാങ്കേതിക വിദ്യകൾ ലഭ്യമാണ്. അതിൽ എടുത്ത് പറയേണ്ട ഒന്നാണ് തലയിണകൾ. ഇത് വെറും തലയിണകൾ അല്ല. സീക്ക് എന്ന ഈ തലയിണകളിൽ ഒരു മ്യൂസിക്ക് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ പാട്ടുകൾ കേൾക്കാൻ സാധിക്കും. ഈ തലയിണകൾ ഉറങ്ങാൻ സഹായിക്കുന്നതിന് പുറമെ കൂർക്കംവലി നിരീക്ഷിക്കും. ഓൺലൈൻ കമ്പനിയായ ആമസോണിൽ നിന്ന് ഈ ഹൈ ടെക് തലയിണകൾ വാങ്ങാൻ സാധിക്കും.

സ്നോറിഫിക്സ് സ്ട്രാപ്പ്  

സ്നോറിഫിക്സ് അടുത്തിടെ വിപണിയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പുതിയ ഉൽപ്പന്നമാണ്. നിത്യേനയുള്ള കൂർക്കംവലിയോട് പോരാടാൻ സഹായിക്കുന്നു എന്നതാണ്
സ്നോറിഫിക്സിന്റെ ഏറ്റവും വലിയ പ്രത്യേകത. താടിയിലും തലയിലും ചുറ്റിയിടാവുന്ന വളരെ ഭാരം കുറഞ്ഞ ഒരു ഇലാസ്റ്റിക് സ്ട്രാപ്പാണ് സ്നോറിഫിക്സ്. ഈ സ്ട്രാപ്പ് വായ് അടഞ്ഞ് ഇരിക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ ഉപയോഗിക്കുന്നതിലൂടെ വളരെ നല്ല രീതിയിൽ ശ്വസിക്കാൻ ഇതിലൂടെ സാധിക്കുന്നു.

ഇത്തരം മാർഗ്ഗങ്ങളിലൂടെ ഒരു പരിധി വരെ കൂർക്കം വലിയെ  നിയന്ത്രിക്കാം. അങ്ങനെ സുഖകരമായ ഉറക്കം നേടി, പുത്തനുണവ്വ് കൈവരിച്ച് പുതിയൊരു ദിനത്തെ വരവേൽക്കാം.

wake-up-early-696x464

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

NavAlt , NavAlt , smart fifty, competition , solar boat, US, Global Cleantech Innovation award , Kerala-based startup , Kochi, pollution, eco friendly, solar panel, America, India, UN agency, practice, innovation, business, Adithya, ferry boat, solar and electric boat,

സൗരോര്‍ജ കടത്തുബോട്ട്: കൊച്ചി നവാള്‍ട്ടിന് ആഗോള പുരസ്കാരം

Oru Adaar Love , FIR, Supreme court, stay, criminal proceedings, Priya Prakash Varrier, Manikya Malaraya Poovi , song, facebook, followers, complaint, Hyderabad, Maharashtra, petition, director,

മാണിക്യ മലരായ പൂവി: കേസെടുക്കരുതെന്ന് സുപ്രീംകോടതി; അപൂർവ്വ നേട്ടവുമായി പ്രിയ