SOF, Olympiad
in

എസ്ഒഎഫ് ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരുവനന്തപുരം വിദ്യാർത്ഥിനി തിളങ്ങി

തിരുവനന്തപുരം: സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ ( SOF ) അന്താരാഷ്ട്ര നിലവാരത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഇംഗ്ലീഷ് ഒളിമ്പ്യാഡ് മത്സരത്തിൽ തിരുവനന്തപുരം സ്വദേശിനിയായ സരസ്വതി അശോക് എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനി അന്താരാഷ്ട്ര തലത്തിൽ രണ്ടാം റാങ്ക് സ്വന്തമാക്കി.

30 രാജ്യങ്ങളിലെ 45000 സ്കൂളുകളിൽ നിന്നും ലക്ഷകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ആര്യ സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനി സരസ്വതി അശോക് അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയത്. സരസ്വതിക്ക് വെള്ളി മെഡലും പ്രശസ്തി പത്രവും 25000 രൂപയും സമ്മാനിച്ചു.Saraswathy Ashok _Arya Central School

തിരുവനന്തപുരത്ത് നിന്ന് മാത്രം 25578 പേർ മത്സരത്തിൽ പങ്കെടുത്തിരുന്നു. 2017-18 വർഷത്തിൽ നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിലെ വിജയികളെ കണ്ടെത്താനായി സയൻസ് ഒളിമ്പ്യാഡ് ഫൗണ്ടേഷൻ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു.

അവിടെ വച്ച് ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ ഒളിമ്പ്യാഡ് പരീക്ഷകളിൽ ആദ്യ മൂന്ന് റാങ്ക് നേടിയ സയൻസ് ഫൗണ്ടേഷൻ അന്താരാഷ്ട്ര ജേതാക്കൾക്ക് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. 180 അവാർഡുകളാണ് ആകെ നൽകിയത്.

ഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനം നേടിയ 60 പേർക്ക് 50000 രൂപ, സ്വർണ്ണ മെഡൽ, പ്രശസ്തി പത്രം എന്നിവ നൽകി. അന്താരാഷ്ട്രതലത്തിൽ രണ്ടാം സ്ഥാനം നേടിയ 60 പേർക്ക് 25000 രൂപയും, വെള്ളി മെഡലും, പ്രശ്തി പത്രവും സമ്മാനിച്ചു.

മൂന്നാം സ്ഥാനം കരസ്ഥമാക്കിയ 60 പേർക്ക് 10000 രൂപയും വെങ്കല മെഡലും പ്രശസ്തി പത്രവും നൽകി. അന്താരഷ്ട്ര തലത്തിൽ മികവാർന്ന പ്രകടനം കാഴ്ച വച്ച വിദ്യാർത്ഥികളെ പരിശീലിപ്പിച്ചതിന് 30 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പ്രധാനാധ്യാപകരെയും 50 അധ്യാപകരെയും ക്യാഷ് അവാർഡും സമ്മാനപത്രവും നൽകി ആദരിച്ചു.

നിയമ നീതി വകുപ്, കോർപ്പറേറ്റ് കാര്യ മന്ത്രി പി പി ചൗധരി, എൻ ഐ ടി മണിപ്പൂരിലെ മുൻ ചെയർമാനും ഐ എസ് ആർ ഒ പ്രൊഫസറുമായ പദ്മശ്രീ വൈ എസ് രാജൻ, ബ്രിട്ടീഷ് കൗൺസിലിന്റെ ഇന്ത്യ എക്‌സാമിനേഷൻസ് ഡയറക്ടർ മിഖായേൽ കിംഗ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ പ്രസിഡന്റ് മാർക്കണ്ട് ലെലെ എന്നിവറായിരുന്നു ഡൽഹി ഇന്ത്യ ഹാബിറ്റാറ്റ് സെന്റർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് ദീപം കൊളുത്തി ആരംഭം കുറിച്ചത്.

ചടങ്ങിനെത്തിയവരുമായി സംസാരിച്ച ചൗധരി അക്കാഡമിക്സിൽ മികവ് കൈവരിച്ചതിന് വിദ്യാർത്ഥികളെയും സ്കൂളുകളെയും പ്രശംസിച്ചു. പ്രധാന മന്ത്രിയുടെ ‘എക്സാം വാരിയേഴ്‌സ്’ എന്ന പുസ്തകം കുട്ടികൾക്കായി നിർദേശിച്ച അദ്ദേഹം പരീക്ഷകൾ ആഘോഷമാക്കി മാറ്റുവാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെടുകയും വ്യക്തിത്വത്തിന്റെയല്ല മറിച്ച് തയ്യാറെടുപ്പുകളുടെ പരിശോധനയാണ് പരീക്ഷകളെന്നും വ്യക്തമാക്കി.

ശാസ്ത്രത്തെക്കുറിച്ച് സംസാരിച്ച ശ്രീ ചൗധരി സങ്കൽപ്പശക്തി മനുഷ്യന്റെ മാത്രം തനത് സവിശേഷതയാണെന്നും വിശാലമായ ചിന്താ ശക്തി വികസിപ്പിക്കുവാൻ അത് സഹായിക്കുമെന്നും വ്യക്തമാക്കി.

2017 -18 വർഷം നടത്തിയ എസ് ഒ എഫ് ഒളിംപ്യാഡിൽ 30 രാജ്യങ്ങളിൽ നിന്നുള്ള 1400 നഗരങ്ങളിലെ 45000 സ്‌കൂളുകൾ പങ്കാളികളായെന്ന് എസ് ഒ എഫ് സ്ഥാപകനും ഡയറക്ടറുമായ മഹാബീർ സിംഗ് പറഞ്ഞു. 5850 സ്‌കൂളുകളിലെ 55000 ത്തോളം വിദ്യാർത്ഥികൾക്ക് ഉന്നത സ്റ്റേറ്റ് തല പുരസ്കാരങ്ങൾ സമ്മാനിച്ചു.

കൂടാതെ, ഉയർന്ന റാങ്ക് കൈവരിച്ചതിന് 800000 ൽ ഏറെ വിദ്യാർത്ഥികൾക്ക് ‘മെഡൽസ് ഓഫ് എക്സലൻസ്’ നൽകി. കഴിഞ്ഞ 7 വർഷങ്ങളായി ബ്രിട്ടീഷ് കൗൺസിൽ, കമ്പനി സെക്രട്ടറീസ് ഒളിമ്പ്യാഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, കോർപ്പറേറ്റ് അഫേഴ്‌സ് മന്ത്രാലയം എന്നിവർ സഹകരിച്ചാണ് എസ് ഒ എഫ് ഇന്റർനാഷണൽ ഇംഗ്ലീഷ് ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്.

കൂടാതെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരും എന്നാൽ പഠന കാര്യങ്ങളിൽ മികവ് പുലർത്തുന്നവരുമായ 300 ഓളം പെൺകുട്ടികളെ ഗേൾ ചൈൽഡ് സ്കോളർഷിപ്പ് സ്കീമിൽ ഉൾപ്പെടുത്തി വാർഷിക സ്കോളർഷിപ്പ് നൽകുക, ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന 120 കുട്ടികളെ പ്രത്യേക സ്കോളർഷിപ്പ് സ്കീമിൽ ഉൾപ്പെടുത്തുക, പുതിയ പാഠ്യ പദ്ധതിയും സാങ്കേതിക വിദ്യയും അധ്യാപക സമൂഹത്തിന് പരിചിതമാക്കാനുള്ള പരിശീലന പരിപാടികൾ സംഘടിപ്പിക്കുക, മറ്റ് ക്ലാസ്സുകൾ, ക്യാമ്പുകൾ, പ്രദർശനങ്ങൾ നടത്തുക തുടങ്ങി നിരവധി കർമപരിപാടികൾ എസ് ഒ എഫ് നടത്തി വരുന്നു.

ഇതോടൊപ്പം അക്കാദമിക മേഖലയിൽ സാർവ്വത്രികമായ മികവ് പ്രകടിപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അക്കാദമിക് എക്സലെൻസ് സ്കോളർഷിപ്പ് നല്കുന്നുണ്ട്. ഇതിന്റെ ഭാഗമായി 25 രാജ്യങ്ങളിലെ 160 വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും പ്രശസ്തി പത്രവും ഉൾപ്പെടെയുള്ള പുരസ്കാരങ്ങളും ഇതിനോടകം നല്കിയിട്ടുണ്ട്.

2018-19 അധ്യയന വർഷത്തിൽ ടാറ്റ കൺസൾട്ടൻസി സർവീസസ് കൂടി എസ് ഒ എഫ് പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതോടെ പരീക്ഷാ നടത്തിപ്പിൽ അവരുടെ ഡിജിറ്റൽ ഓൺലൈൻ വൈദഗ്ദ്ധ്യം കൂടി പ്രയോജനപ്പെടുത്തും.

2017-18 അധ്യയന വർഷത്തിൽ ‘എസ് ഒ എഫ് രാജ്യാന്തര ജനറൽ നോളജ് ഒളിമ്പ്യാഡ്’ എന്ന പുതിയൊരു ഒളിമ്പ്യാഡ് അവതരിപ്പിച്ചു. സ്കൂളുകളിൽ നിന്നും രക്ഷിതാക്കളിൽ നിന്നുമുള്ള നിരന്തരമായ അഭ്യർത്ഥനയെത്തുടർന്നാണ് ഇത് നടപ്പിലാക്കിയത്‌. ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിൽ പഠിക്കുന്നവർക്ക് ഐ ജി കെ ഒ മത്സരത്തിൽ പങ്കെടുക്കാം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Killiyaar ,mission, 5000, saplings , river, World Environment day ,  conservation, water, save, Killiyaar Mission, bamboo, 

കിള്ളിയാറിന്റെ കരയ്ക്ക് കരുത്തുകൂട്ടാൻ 5,000 വൃക്ഷത്തൈകൾ നട്ടു

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷ ബഹളത്താൽ സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു