in ,

സോളാര്‍ കേസ്: പൊതു അന്വേഷണത്തിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: വിവാദ സോളാര്‍ കേസില്‍ (Solar case) തുടരന്വേഷണം നടത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം (Kerala assembly) തീരുമാനിച്ചു. തുടരന്വേഷണത്തിന് അംഗീകാരം നല്‍കിയ മന്ത്രിസഭ അന്വേഷണ സംഘത്തെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും.

സോളാര്‍ കേസുമായി ബന്ധപ്പെട്ട അഴിമതിയില്‍ പൊതു അന്വേഷണമാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ സരിത ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ പ്രാഥമിക പരിശോധനയ്ക്ക് ശേഷം മാത്രം കേസെടുത്താന്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചു.

നിയമപരമായി എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം കൈക്കൊണ്ടത്. തുടരന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാർ മുന്‍ ജഡ്ജി ജസ്റ്റിസ് അരിജിത്ത് പാസായത്തിൽ നിന്ന് നിയമോപദേശം തേടിയിരുന്നു.

അദ്ദേഹത്തിൽ നിന്ന് അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തുടരന്വേഷണത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. സരിതയുടെ മൊഴിക്കു പുറമേ ശക്തമായ തെളിവ് സര്‍ക്കാരിന്‍റെ പക്കലുണ്ടെങ്കില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാമെന്ന് ജസ്റ്റിസ് അരിജിത് പസായം കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടികളും അടങ്ങുന്ന റിപ്പോര്‍ട്ട് വ്യാഴാഴ്ച്ച നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കും. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് തുടര്‍ അന്വേഷണം നടത്താൻ കഴിഞ്ഞ മാസം 11-ന് ചേര്‍ന്ന് മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Thomas Chandy,Kerala High court, encroachment, petition, appeal, SC, HC, court order, appeal, lake encroachment, collector, report, cabinet, resort, former minister, transport minister, supreme court, resignation, Thomas Chandy,Thomas Chandy ,High Court, special treat, govt, asks, encroachment, petition, judge, AIYF, resignation, demanded, VS,Vigilance court, enquiry, road, encroachment,land encroachment

തോമസ് ചാണ്ടി രാജി വയ്ക്കണം: കമ്യൂണിസ്റ്റ് യുവജന സംഘടന

Ryan international school case, murder, CBI, arrest, class XI, student,

രണ്ടാം ക്ലാസുകാരന്റെ മരണം; പതിനൊന്നാം ക്ലാസുകാരന്‍ കസ്റ്റഡിയിൽ