in ,

സോളാര്‍ കേസ്: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് വിഎസിന്റെ കത്ത്

തിരുവനന്തപുരം: സോളാര്‍ കേസുമായി (Solar case) ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ (VS) സുപ്രീംകോടതി (Supreme court)  ചീഫ് ജസ്റ്റിസിന് (Chief justice) കത്തയച്ചു. സരിത നായര്‍ പ്രമുഖര്‍ക്കെതിരെ നല്‍കിയ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്ട്രേറ്റിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കത്തയച്ചത്.

മജിസ്ട്രേറ്റായിരുന്ന എന്‍ വി രാജുവിനെതിരേയുള്ള അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ച സാഹചര്യത്തിലാണ് വിഎസ് സുപ്രീംകോടതിയെ സമീപിക്കുന്നത്. രഹസ്യമൊഴി രേഖപ്പെടുത്താത്തതില്‍ അസ്വാഭാവികതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് വിഎസിന്റെ കത്തിലെ ആവശ്യം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലിലായ സരിതയെ 2013 ജൂലെ 20-ന് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം രവിപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു.

രഹസ്യമൊഴി നല്‍കാനുണ്ടെന്ന് സരിത അന്ന് മജിസ്ട്രേറ്റായിരുന്ന എന്‍വി രാജുവിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രഹസ്യ മൊഴി കേള്‍ക്കാന്‍ തയ്യാറായെങ്കിലും അത് രേഖപ്പെടുത്താന്‍ തയ്യാറായില്ലെന്നാണ് പരാതി. കേസില്‍ ഉള്‍പ്പെട്ട പല പ്രമുഖരുടെയും പേരുകള്‍ സരിത മജിസ്ട്രേറ്റിനോട് വെളിപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്.

എസിജെഎം ആയിരുന്ന രാജു സരിതയുടെ മൊഴി പിന്നീട് എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ വിടുകയായിരുന്നു എന്നും വിവരം ചോര്‍ന്നതിനെ തുടര്‍ന്ന് സരിതയുടെ മേല്‍ പിന്നീട് വലിയ സ്വാധീനമുണ്ടായതായും അതിനാൽ സരിത മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയില്‍ നിന്ന് പിന്‍മാറി എന്നുമാണ് ആരോപണം.

രഹസ്യമൊഴിയിലെ വിവരങ്ങള്‍ അപ്പോള്‍ തന്നെ രേഖപ്പെടുത്താന്‍ മജിസ്ട്രേറ്റ് തയ്യാറാതിരുന്നതാണ് പ്രതികള്‍ക്ക് രക്ഷപെടാന്‍ ഇടയാക്കിയതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

മൊഴി രേഖപ്പെടുത്താതെ കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള അവസരം മജിസ്ട്രേറ്റ് നല്‍കിയെന്ന് ആരോപിച്ച്‌ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് സെക്രട്ടറി അഡ്വ. എ. ജയശങ്കര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് സംഭവത്തില്‍ മജിസ്ട്രേറ്റിനെതിരേ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തിയെങ്കിലും നടപടികൾ ഉണ്ടായില്ല. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുന്‍പില്‍ മജിസ്ട്രേറ്റ് എന്‍വി രാജു മൊഴി നല്‍കാനെത്തിയെങ്കിലും കോടതി നടപടികള്‍ രേഖപ്പെടുത്തുന്നതിന്റെ തിരക്കിലായതിനാല്‍ സരിത പറഞ്ഞ പേരുകള്‍ ശ്രദ്ധിച്ചില്ലെന്ന് മൊഴി നല്‍കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

it,companies,kerala,dismissing,employees,

ഐ.ടി. മേഖലയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലുകള്‍

organ transplant-amendment-NOTTO

അവയവദാനം: കൂടുതൽ ബന്ധുക്കളെ ഉൾപ്പെടുത്താൻ നിയമ ഭേദഗതി