Solar commission report, chief minister,
in ,

സോളാര്‍ കമ്മീഷൻ റിപ്പോർട്ട്: നടപടിക്കെതിരെ എ ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ (Solar case) മുൻ അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഡിജിപി എ. ഹേമചന്ദ്രന്റെ (Hemachandran) നേതൃത്വത്തിൽ അന്വേഷണസംഘം പരാതി നല്‍കാനൊരുങ്ങുന്നതായി റിപ്പോർട്ട്.

അന്വേഷണത്തിൽ വീഴ്ച്ച വരുത്തിയതായി സോളാർ കമ്മീഷന്‍ കുറ്റപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടുമെന്നും പകര്‍പ്പ് കിട്ടിയാല്‍ കോടതിയെ സമീപിക്കുമെന്നുമാണ് സൂചന.

പ്രത്യേക അന്വേഷണസംഘം സോളാര്‍ കമ്മീഷന് നല്‍കിയ പല തെളിവുകളും ഉള്‍പ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോർട്ടിന്റെ പേരിൽ അന്നത്തെ പ്രത്യേക അന്വേഷണസംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന് എ. ഹേമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുമെന്നും ഇതിന്റെ പേരിൽ മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെ പീഡിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം അറിയിച്ച് ഹേമചന്ദ്രന്‍ പോലീസ് മേധാവിക്കും ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിക്കും കത്തു നല്‍കിയതായി റിപ്പോർട്ടുണ്ട്..

മുഖ്യമന്ത്രിയുടെ അന്വേഷണ പ്രഖ്യാപനത്തെ തുടർന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ സ്വയം വിരമിക്കാനുള്ള ആലോചനയിലാണെന്നും സൂചനയുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

AMMA, Lal, Mukesh, media freedom,journalists,  Gauri, panama papers, journalist

പനാമ അഴിമതി കണ്ടെത്തിയ മാധ്യമപ്രവര്‍ത്തക വധിക്കപ്പെട്ടു

Thomas Chandy, AG, legal opinion

കൈയ്യേറ്റ റിപ്പോർട്ട് നാളെ; തോമസ് ചാണ്ടി അവധിയെടുക്കുന്നു