solar panel mural, Butterfly, unveiled , San Antonio,
in ,

ഊർജ്ജത്തിനൊപ്പം കൗതുകമുണർത്തുന്ന സോളാർ ശലഭം

സോളാർ പാടങ്ങൾ അനുദിനം വ്യാപൃതമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ‘സോളാർ ശലഭം’ എന്ന് കേൾക്കുമ്പോൾ അതിശയിക്കേണ്ടതില്ല. ലോകത്തിലെ ആദ്യ സോളാർ പാനൽ മ്യൂറൽ (solar panel mural) സാൻ അന്റോണിയോയിൽ സ്ഥാപിക്കപ്പെട്ടു. വമ്പൻ ചിത്രശലഭത്തിന്റെ (butterfly) ചിത്രമാണ് ഈ സോളാർ പാനലിൽ ചിത്രീകരിച്ചിരിക്കുന്നത്.

സോളാർ പാനലുകളെ ക്രിയാത്മകമായ സൃഷ്ടിയായി പരിണമിപ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ‘ലാ മൊണാർക്ക’ എന്ന പേരിൽ സൗരോർജത്തെ വൈദ്യുതിയാക്കി മാറ്റുന്ന ഈ കൂറ്റൻ ചിത്രശലഭത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

സാൻ അന്റോണിയോയിലെ ചിത്രകാരനായ ക്രൂസ് ഓർടിസ്, പെനെലോപ് ബോയെർ എന്നിവരുടെ സഹകരണവും പരിശ്രമവുമാണ് ഇങ്ങനെയൊരു സ്വപ്നം യാഥാർഥ്യമാക്കിയതിന് പിന്നിൽ. ലുമിനാരിയിൽ നടന്ന സാൻ അന്റോണിയോ ആർട്സ് ഫെസ്റിവലിലാണ് ലോകത്തിലെ തന്നെ ആദ്യ സോളാർ ചുവർ ചിത്രം അനാവരണം ചെയ്തത്.solar panel mural, Butterfly, unveiled , San Antonio,

 

പി വി സാങ്കേതികത ഉപയോഗിച്ചുള്ള നിർമ്മാണമായതിനാൽ വെളിച്ചം ഇതിലൂടെ സുതാര്യമായി കടന്നു പോവുകയും പാനലുകളിലേക്ക് പതിക്കുകയും ചെയ്യുന്നു.

സ്ഥായിയായ ഊർജ്ജ സംരംഭ ഉപഭോഗങ്ങളെ പൊതുജന സൃഷ്ടികളുമായി കൂട്ടിച്ചേർക്കുന്ന ലാൻഡ് ആർട്ട് ജനറേറ്റർസ് പദ്ധതിയുടെ ആദ്യ പടിയായിട്ടാണ് ഇത്തരത്തിലൊരു ചുവർചിത്രം രൂപീകരിച്ചിരിക്കുന്നത്.

നാടൻ കലാകാരന്മാർ, വാസ്തുശില്പികൾ, പ്രകൃതി ചിത്രകാരന്മാർ, എൻജിനീയർമാർ, ഗവേഷകർ എന്നിവരുടെ സഹായത്തോടെ നഗരങ്ങളിൽ ശുദ്ധമായ ഊർജ്ജ ഉത്പാദനം സാധ്യമാക്കുക എന്നതാണ് ഇതിന്റെ പിന്നണി പ്രവർത്തകരുടെ ആത്യന്തികമായ ലക്ഷ്യം.

solar panel mural, Butterfly, unveiled , San Antonio,ആഗോള താപനം, കാലാവസ്ഥ വ്യതിയാനം എന്നിവ മൂലം വന്യജീവികൾ നേരിടുന്ന ഭീഷണി വ്യക്തമാക്കുവാനാണ് ചിത്രശലഭത്തെ പ്രതിരൂപമാക്കിയത്.

ചിത്രകാരന്റെ അഭിപ്രായത്തിൽ നാഷണൽ വൈൽഡ് ലൈഫ് ഫെഡറേഷന്റെ ആദ്യ ബട്ടർഫ്‌ളൈ ചാമ്പ്യൻ സിറ്റി എന്ന ഖ്യാതി നേടിയ സാൻ അന്റോണിയോയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ‘ലാ മൊണാർക്ക’ എന്ന ആശയത്തിലെത്തിയത്.

ഫെസ്റ്റിവലിന് ശേഷം ഈ സോളാർ ചിത്രം സാൻ അന്റോണിയോയിലെ എപിസെന്റർ ക്യാമ്പസിലെ പോളിനേറ്റർ ഗാർഡനിലേക്ക് മാറ്റി സ്ഥാപിക്കും. അവിടെ സ്ഥാപിക്കുന്ന സോളാർ ചുവർചിത്രം തുടർന്നും സൗരോർജ്ജം ഉത്പാദിപ്പിക്കുന്നതിനൊപ്പം കാഴ്ച്ചക്കാരുടെ മനം കവരുമെന്ന് ഇതിന്റെ പിന്നണിപ്രവർത്തകർ പ്രതീക്ഷിക്കുന്നു.

കടപ്പാട്: ഇൻഹാബിറ്റാറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Kochi Navy, drone, crashes, VP Naidu, arrival, Indian navy, flight, 

ഉപരാഷ്ട്രപതി എത്തുന്നതിന് മുൻപ് കൊച്ചിയിൽ ഡ്രോണ്‍ തകര്‍ന്നു

Rosogolla, Biopic ,movie, inventor ,theatres ,next year, West Bengal ,won, Geographical Indication ,GI, tag , Kolkata-based director,launched , project , Nobin Chandra Das , sweetmeat maker , invented,dessert , film , December , producer , Windows Production,directed , Pavel, low budget film ,Babar Naam Gandhiji ,Father’s name is Gandhiji, critics accolades,

വെള്ളിത്തിരയിലും മധുരം പകരാനായ് രസഗുള എത്തുന്നു