സൗര പദ്ധതിയില്‍ 200 മെഗാവാട്ട് സൌരോര്‍ജ്ജ ഉല്‍പ്പാദനത്തിനായി ടെണ്ടര്‍ നടപടികള്‍ 

തിരുവനന്തപുരം:  ഊര്‍ജ്ജകേരളാ മിഷന്റെ ഭാഗമായുള്ള സൌര  പദ്ധതി പ്രകാരം ഭൂതലസൌരോര്‍ജ്ജ പദ്ധതികളിലൂടെ 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട്  ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ നൂറിലധികം സംരംഭകര്‍ പങ്കെടുത്തു.

സൌരോര്‍ജ്ജ പ്ളാന്റ് സ്ഥാപിക്കാന്‍  ആവശ്യമായ സ്ഥലം കൈവശമുള്ളവരും ഇതിനാവശ്യമായ സാങ്കേതിക പരിചയവും പ്രാവീണ്യമുള്ളവരുമടക്കം പങ്കെടുത്ത കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തിനകത്തുതന്നെ സൌരോര്‍ജ്ജപ്ളാന്റുകള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സാധ്യതകളും മറ്റും വിശദമായി ചര്‍ച്ച ചെയ്തു.

ആദ്യഘട്ടത്തില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാനായി റിവേഴ്സ് ബിഡ്ഡിംഗ് സംവിധാനത്തിലൂടെ പങ്കെടുക്കാന്‍ സംരംഭകര്‍ക്ക് അവസരമുണ്ടാകും.

കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബിഡ്ഡിംഗ് സംവിധാനത്തിലൂടെ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാണ്  സംരംഭകര്‍ ടെണ്ടറില്‍ പങ്കെടുക്കേണ്ടത്.  നിര്‍ദിഷ്ട യോഗ്യതയുള്ള എല്ലാ സംരംഭകര്‍ക്കും ഈ സംവിധാനത്തിലൂടെ തുല്യ അവസരം ലഭിക്കും. ഇതിലൂടെ, ഇപ്പോള്‍ കണക്കാക്കിയിരിക്കുന്ന യൂണിറ്റിന് പരമാവധി വിലയായ 3 രൂപ 50 പൈസ എന്നതിനേക്കാള്‍  കുറഞ്ഞനിരക്കില്‍ വൈദ്യുതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഗസ്റ്റ് മാസം പകുതിയോടെ, ഇതിനാവശ്യമായ ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനും യോഗത്തില്‍ സംരംഭകര്‍ ഉയര്‍ത്തിയ വിവിധ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്.‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം, കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മൈത്ര എനര്‍ജി, സോള്‍ജെന്‍, ബോഷ്, റ്റാറ്റ സോളാര്‍, വിക്രം സോളാര്‍, ഗള്‍ഫാര്‍, ഈസന്‍ എനര്‍ജി, ഇക്ര എനര്‍ജി, വണ്ടര്‍ലാ തുടങ്ങിയ പ്രമുഖരെ കൂടാതെ വന്‍കിട പദ്ധതികള്‍ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമായിട്ടുള്ള വസ്തു ഉടമകളും സാങ്കേതിക വിദഗ്ദ്ധരും അടക്കം 100 ലധികം സംരംഭകര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഏൺസ്റ്റ് ആൻഡ് യംഗ് ആഗോള പ്രതിനിധികൾ ടെക്നോപാർക്കിലെത്തി ചർച്ച നടത്തി

മുഖ്യമന്ത്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം