Oommen Chandy,blackmail,solar case,investigation team, K Surendran, complaint, former Chief Minister, Kerala, Saritha, Biju Radhakrishnan, statement, crime branch, BJP leader, Congress, case, solar, Solar report, Oommen Chandy, High court, petition, Kapil sibal, Saritha,case, former minister, Kerala High court, controversy, Kerala, politics, Biju Radhakrishnan, 
in ,

സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണം; ഉമ്മൻ‌ചാണ്ടി ഹൈക്കോടതിയിൽ

കൊച്ചി: സോളാര്‍ റിപ്പോര്‍ട്ട് (Solar report) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍‌ചാണ്ടി (Oommen Chandy) ഹൈക്കോടതിയെ സമീപിച്ചു. ഉമ്മന്‍‌ചാണ്ടിയുടെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

നിരവധി കേസുകളിലെ പ്രതിയായ സരിതയുടെ കത്തിനെ മാത്രം ആധാരമാക്കിയാണ് കമ്മീഷന്റെ നിഗമനങ്ങളെന്ന് ഉമ്മൻ ചാണ്ടി ഹർജിയിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. അതിനാൽ സരിതയുടെ കത്തിനെ തുടര്‍ന്നുള്ള നടപടികള്‍ റദ്ദാക്കണമെന്ന് മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കൂടാതെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശം ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ ഉമ്മന്‍‌ചാണ്ടി ആവശ്യപ്പെടുന്നു. ഇതിനായി കമ്മീഷന്റെ നിയമ വിരുദ്ധമായ പരിഗണനാ വിഷയങ്ങള്‍ ഭേദഗതി ചെയ്തത് റദ്ദാക്കണമെന്നാണ് ഉമ്മന്‍‌ചാണ്ടി ചൂണ്ടിക്കാട്ടിയത്.

ഹര്‍ജിയില്‍ സോളാര്‍ കമ്മീഷന്റെ കണ്ടെത്തലുകളെയും ശുപാര്‍ശകളെയും അദ്ദേഹം ചോദ്യം ചെയ്തു. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ചാണ്ടിയും പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരും സരിതയെ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ഉമ്മൻ‌ചാണ്ടി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതായും ആര്യാടന്‍ മുഹമ്മദ് ടീം സോളാറിനെ സഹായിച്ചെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കമ്മീഷൻ ടേം ഓഫ് റഫറൻസിന് പുറത്തായാണ് പ്രവർത്തിച്ചതെന്നും ഉമ്മൻ ചാണ്ടിയുടെ ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.

സുപ്രീം കോടതി അഭിഭാഷകൻ അരിജിത് പസായത്ത് സർക്കാരിനു നൽകിയ നിയമോപദേശത്തിന്റെ പകർപ്പു കൂടി ഉൾപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കോൺഗ്രസ് നേതാവു കൂടിയായ കപിൽ സിബൽ ഉമ്മൻ ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Malayalam film industry, 2017,achievements, controversy, movies, Mollywood, actress attack case, Take off, Surabhi Lakshmi, Vinayakan, WCC, Women in Cinema Collective, Abi, IV Sasi, death, Minnaminungu, Dileep, Parvathy, Mammootty, Kasaba, IFFK, awards, Surabhi lakshmi, controversies, WCC, IFFK, explanation, Women in Cinema Collective, actress, International film festival, Parvathy, Minnaminungu, national award winner, movies, whatsapp, group, silence, pass

വിവാദങ്ങൾക്ക് വ്യക്തമായ മറുപടിയുമായി സുരഭി ലക്ഷ്മി

Toonz Media Group, Fruit Ninja, animation, awards, won, Technopark,Viju thomas , audience ,suntec convention centre,Singapore ,received, award,Indywood,Asian Television

ടൂൺസ് മീഡിയ ഗ്രൂപ്പിന് അനിമേഷൻ പുരസ്കാരങ്ങൾ