സോളാർ കേസ്: നവംബര്‍ 9-ന് പ്രത്യേക നിയമസഭാ സമ്മേളനം

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം (special session) വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം (cabinet meeting) തീരുമാനിച്ചു.

നവംബര്‍ 9-ന് പ്രത്യേക നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഗവര്‍ണർക്ക് ശുപാര്‍ശ സമർപ്പിച്ചു. നവംബര്‍ 9-ന് സോളാര്‍ കേസിലെ ജുഡീഷല്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. നടപടി റിപ്പോര്‍ട്ട് സഹിതമായിരിക്കും റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുക. നേരത്തെ ജനുവരിയിലായിരുന്നു നിയമസഭാ സമ്മേളനം നിശ്ചയിച്ചിരുന്നത്.

അതേസമയം, സോളാർ കേസിൽ മുൻ അന്വേഷണസംഘത്തിനെതിരെ പരാതിയുമായി സരിത രംഗത്തെത്തി. പീഡിപ്പിക്കപ്പെട്ടെന്ന തന്‍റെ പരാതികളിൽ നടപടി ഉണ്ടായില്ലെന്നും തന്നെ തട്ടിപ്പുകാരിയാക്കി ചീത്രീകരിക്കാനാണ് ശ്രമം നടന്നതെന്നും സരിത ആരോപിച്ചു.

കഴിഞ്ഞ സർക്കാരിന്‍റെ കാലത്ത് രണ്ട് തവണ പരാതി നൽകിയിരുന്നതായും എന്നാൽ തന്നെ കരുതിക്കൂട്ടി പ്രതിയാക്കാനുള്ള അന്വേഷണമാണ് മുൻ അന്വേഷണസംഘം നടത്തിയതെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി ഡിജിപിക്ക് പരാതി കൈ മാറി.

സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ സോളാര്‍ റിപ്പോര്‍ട്ടിനെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സഭ വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നത്. അതിനു മുൻപ് റിപ്പോര്‍ട്ട് ആര്‍ക്കും കൈമാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ തുടർന്ന് സോളാർ കമ്മീഷൻ റിപ്പോർട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കം 12 പേര്‍ ആവശ്യപ്പെട്ടിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ban on crackers, SC, protesters, crackers

സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ചത് വിവാദമാകുന്നു

ദിലീപ് വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കിയെന്ന് പോലീസ്