solar report, tabled, solar scam, assembly, CM,
in ,

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വളരെയേറെ വിവാദങ്ങൾ സൃഷ്‌ടിച്ച സോളാര്‍ ഇടപാടിനെ (Solar scam) സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് (commission report) മുഖ്യമന്ത്രി (CM) പിണറായി വിജയന്‍ നിയമസഭയുടെ (assembly) മേശപുറത്ത് വച്ചു. വ്യാഴാഴ്ച്ച രാവിലെ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി മേശപ്പുറത്ത് വച്ചത്.

നാലു വോള്യങ്ങളിലായി 1073 പേജുള്ള റിപ്പോര്‍ട്ടിന്‍ മേല്‍ സഭാചട്ടം 300 അനുസരിച്ച്‌ മുഖ്യമന്ത്രി പ്രസ്താവന നടത്തി. പൊതുജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് പരസ്യരേഖയാക്കുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഒറ്റ ദിവസത്തേക്ക് സമ്മേളനം വിളിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2 കോടി 16 ലക്ഷം രൂപ വാങ്ങിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഉമ്മന്‍ചാണ്ടിയും ഓഫീസും അധികാരം ദുരുപയോഗം ചെയ്തതായി കമ്മീഷന്‍ റിപ്പോർട്ടിൽ സൂചനയുണ്ട്.

സഭ ആരംഭിച്ച ഉടനെ പുതിയ അംഗമായ വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള കെഎന്‍എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് സ്പീക്കര്‍ റിപ്പോര്‍ട്ട് വയ്ക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തടസ്സവാദം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല.

റിപ്പോര്‍ട്ടിന്റെ കോപ്പി മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സോളാർ കമ്മീഷൻ റിപ്പോർട്ട് തിരുത്തിയതായി പ്രതിപക്ഷം ആരോപിച്ചു. റിപ്പോര്‍ട്ടിന് നിയമസാധുതയില്ലെന്നും കമ്മീഷന്‍ മുന്‍വിധിയോടെ പെരുമാറിയെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

സ്‌കൂളില്‍ കൂട്ടായി ഷീ പാഡ്; ആര്‍ത്തവദിനങ്ങളെ കുറിച്ച് ആശങ്ക വേണ്ട

IFFK,Madhabi Mukherjee, Bengali actress, Internatinal Film Festival of Kerala, Thiruvananthapuram, Trivandrum, capital city, 22nd Internatinal film festival of Kerala, delegate, registration, Pather Panchali, Satyajit Ray, Bibhutibhushan Bandyopadhyay, cinema, Bengali films, Nationalfilm award, best actress, Dibratrir Kabya, Madhabi Chakraborty, Madhabi Mukhopadhyay, Madhuri

ഐഎഫ്എഫ്കെ: ബംഗാളി അഭിനേത്രി മാധവി മുഖർജി മുഖ്യാതിഥി