Sonam , marriage, Mehendi, Sridevi, daughters, Jhanvi,  Sonam Kapoor, marriage, Anand Ahuja, wedding, Khushi, Anil Kapoort, kapoor family, videos, photos, social media, popular, 
in , , , ,

സോനം കപൂറിന്റെ മാംഗല്യ വിശേഷങ്ങളിൽ ശ്രീദേവീ പുത്രിമാരുടെ പങ്കെന്ത്?

മുംബൈ: ബോളിവുഡ് കാത്തിരുന്ന മറ്റൊരു പ്രമുഖ താര മാംഗല്യത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കവെ പ്രമുഖ മാധ്യമങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയയും സോനം കപൂറിന്റെ ( Sonam ) വിവാഹ മുന്നൊരുക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്ന തിരക്കിലാണ്.

അനിൽ കപൂറിന്റെ മകളും പ്രശസ്ത നടിയുമായ സോനം കപൂറും വ്യവസായി ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾക്ക് വൻ വാർത്താപ്രാധാന്യമാണ് മാധ്യമങ്ങൾ നൽകുന്നത്.

ഹിന്ദി ചലച്ചിത്ര ലോകത്തിന് ഒട്ടേറെ താരങ്ങളെ സംഭാവന ചെയ്ത കപൂർ കുടുംബാംഗമായ സോനം കപൂറിന്റെ വിവാഹത്തിനായി കപൂർ കുടുംബത്തിനൊപ്പം മറ്റ് പ്രമുഖരും തയ്യാറെടുത്തു കഴിഞ്ഞു.

നാളെ നടക്കാനിരിക്കുന്ന വിവാഹത്തിന് മുന്നോടിയായി ഇന്ന് വൈകുന്നേരം നാല് മണിയ്ക്ക് മെഹന്ദി ചടങ്ങുകൾ ആരംഭിക്കും.Sonam , marriage, Mehendi, Sridevi, daughters, Jhanvi,  Sonam Kapoor, marriage, Anand Ahuja, wedding, Khushi, Anil Kapoort, kapoor family, videos, photos, social media, popular, മെഹന്ദി ചടങ്ങുകളിൽ പങ്കെടുക്കുവാനുള്ള ക്ഷണപത്രം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. സ്ഥലം, തീയതി, സമയം എന്നിവയ്ക്ക് പുറമെ അതിഥികൾ ചടങ്ങിൽ അണിയേണ്ട വസ്ത്രത്തിന്റെ നിറമുൾപ്പെടെയുള്ള വിവരങ്ങൾ ക്ഷണപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മെഹന്ദി ചടങ്ങുകൾക്ക് മുന്നോടിയായി നടക്കുന്ന ആഘോഷങ്ങളിൽ കപൂർ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്നതിന്റെ ഫോട്ടോകളും വീഡിയോകളും ധാരാളമായി പ്രചരിക്കുകയാണ്. വിവാഹ മാമാങ്കം വൻ ആഘോഷമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മാധ്യമങ്ങൾ.

എന്നാൽ വിവാഹം സ്വകാര്യ ചടങ്ങായി നടത്തുവാനാണ് താൽപര്യമെന്ന് കപൂര്‍-അഹൂജ കുടുംബം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ സിനിമ ലോകത്തെ ലേഡി സൂപ്പർ സ്റ്റാറായ ശ്രീദേവിയുടെ ആകസ്മിക മരണത്തെ തുടർന്നാണ് കപൂർ കുടുംബം ഈ തീരുമാനം കൈക്കൊണ്ടതെന്നാണ് സൂചന.sonam-kapoor-marriage-mehendi-sridevi-daughters-jhanvi-khushi-blivenewsതങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷം ആഘോഷിക്കുമ്പോള്‍ തങ്ങള്‍ക്ക് എല്ലാ അനുഗ്രഹവും സ്നേഹവും ചൊരിഞ്ഞതില്‍ നന്ദിയുണ്ടെന്നും വിവാഹ തീയതി പ്രഖ്യാപിച്ചു കൊണ്ട് സംയുക്തമായി പുറത്തിറക്കിയ കുറിപ്പിലൂടെ കപൂര്‍-അഹൂജ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാൽ ആ തീരുമാനം നടപ്പിലാകില്ലെന്നാണ് മാധ്യമങ്ങൾ ഈ വിവാഹത്തിന് നൽകുന്ന പ്രാധാന്യത്തിലൂടെ വ്യക്തമാകുന്നത്. ലണ്ടനിൽ നടത്താനായി നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം ഇപ്പോൾ മുംബൈയിൽ നടക്കാൻ തീരുമാനിച്ചതിന്റെ ആഹ്ളാദത്തിലാണ് ആരാധകരും മാധ്യമങ്ങളും.

കോലി-അനുഷ്‌ക വിവാഹം ഇറ്റലിയിൽ നടത്തിയതിനാൽ നിരാശരായവർക്ക് പുതിയൊരു അവസരമാണ് സോനം കപൂറിന്റെ വിവാഹത്തിലൂടെ കൈവന്നിരിക്കുന്നത്.

ഇന്ത്യൻ സിനിമയുടെ ആദ്യ ലേഡി സൂപ്പർസ്റ്റാറായ ശ്രീദേവിയുടെ ഭർത്താവും മക്കളും വിവാഹത്തിൽ പങ്കെടുക്കുമോ എന്നതിന്റെ സംബന്ധിച്ച് നേരത്തെ ചില അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിന് എന്തായാലും വിരാമമായി.Sonam , marriage, Mehendi, Sridevi, daughters, Jhanvi,  Sonam Kapoor, marriage, Anand Ahuja, wedding, Khushi, Anil Kapoort, kapoor family, videos, photos, social media, popular, അനിൽ കപൂറിന്റെ ജ്യേഷ്‌ഠനായ ബോണി കപൂറിന്റെ പത്നിയും പുതുമുഖ നായികയായ ജാൻവിയുടെ മാതാവുമായ ശ്രീദേവിയുടെ വിയോഗം കപൂർ കുടുംബത്തെ തളർത്തിയെങ്കിലും നടിയുടെ പുത്രിമാരായ ജാൻവിയും ഖുഷിയും സോനത്തിന്റെ വിവാഹ പൂർവ്വ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ധാരാളമായി പ്രചരിക്കുകയാണ്.

നടിയുടെ ആകസ്മികമായ നിര്യാണത്തിലൂടെ അടുത്തിടെ വാർത്തകളിൽ നിറഞ്ഞ ശ്രീദേവിയുടെ കുടുംബാംഗങ്ങളുടെ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾ കൂടുതൽ താല്പര്യമാണ് കൈക്കൊള്ളുന്നത്.

ഒട്ടേറെ പ്രമുഖർ ചടങ്ങുകളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ശ്രീദേവിയുടെ പുത്രിമാരുടെ വിശേഷങ്ങൾ പങ്കു വയ്ക്കുവാനാണ് കൂടുതൽ മാധ്യമങ്ങളും താല്പര്യം കാട്ടുന്നത്.

പീച്ച്‌ നിറത്തിലുള്ള വസ്ത്രമാണ് സോനം മെഹന്ദി ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ലെയ്‌ലാക് ഷരാര സ്യൂട്ടിൽ സോനം അതിസുന്ദരിയായി. ദുപ്പട്ടയിലെ സുവർണ്ണ നിറത്തിലുള്ള മനോഹരമായ വർക്കുകളും എംബ്രോയ്ഡറിയും വസ്ത്രത്തിന് മോടി കൂട്ടി. ബോർഡറിലുള്ള ഗോൾഡൻ ബ്രോകേയ്ഡ് വർക്ക് സോനത്തിന്റെ സൗന്ദര്യം വർധിപ്പിച്ചു.

വലിയ കമ്മലും മിനിമൽ മേക്കപ്പുമായി നടി ഇന്ന് തിളങ്ങിയപ്പോൾ പിങ്ക് നിറത്തിലുള്ള ബാന്ദ്ഗാല കുർത്തയാണ് തനിക്കായി ആനന്ദ് തിരഞ്ഞെടുത്തത്. അനാമിക ഖന്ന, അനുരാധ വഖില്‍, അബു ജനി സന്ദീപ് ഖോസ്ല എന്നിവര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമാണ് സോനം വിവാഹ രാവില്‍ ധരിക്കുക.Sonam , marriage, Mehendi, Sridevi, daughters, Jhanvi,  Sonam Kapoor, marriage, Anand Ahuja, wedding, Khushi, Anil Kapoort, kapoor family, videos, photos, social media, popular, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

kozhikode landslide , building ,construction,workers, rescued, hospital,   kozhikode ,landslide ,mudslide, Bihar native, Kismath, died,accident,

കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ വീണ്ടും മണ്ണിടിച്ചില്‍

Chengannur by election,Vellappally , Kummanam, V Muralidharan ,  LDF, UDF, BJP,   assembly, bypoll, assembly seat, Vellappally Natesan, SNDP, BJP,  lection,D. Vijayakumar, Delhi, AICC, president , Chengannur Co-operative Bank , national vice- president,Ayyappa Seva Sangham,

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: പത്രികകൾ സമര്‍പ്പിച്ചു; വിവാദ പ്രസ്താവനകളുമായി നേതാക്കൾ