Sonia Gandhi , hospital, Delhi, Chandigarh, health complications, Priyanka Gandhi, former president of the Indian National Congress
in ,

ശാരീരിക അസ്വസ്ഥത: സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഷിംല: ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയെ ( Sonia Gandhi ) ഡല്‍ഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ചണ്ഡീഗഢിലെ സ്വകാര്യ ആശുപത്രിയിലാണ് സോണിയയെ ആദ്യം പ്രവേശിപ്പിച്ചത്.

എന്നാൽ ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി സോണിയയെ ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിച്ചു. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

ഷിംലയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ ഛാറാബ്രാ ഗ്രാമത്തില്‍ വച്ചാണ് സോണിയയ്ക്ക് ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. മകള്‍ പ്രിയങ്ക ഒപ്പമുണ്ടായിരുന്നു. പ്രിയങ്കയുടെ കോട്ടേജിന്റെ നിര്‍മ്മാണ പുരോഗതി വീക്ഷിക്കാനാണ് സോണിയ ഷിംലയിലെത്തിയത്.

അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ ഷിംലയിലെ ഇന്ദിരാ ഗാന്ധി മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് അടിയന്തര വൈദ്യ സഹായത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. രാത്രി 11.45 ഓടെയാണ് സോണിയയെ ആംബുലസില്‍ ചണ്ഡീഗഢിലെ പി.ജി .ഐ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ സോണിയയുടെ സ്വകാര്യ ഡോക്ടര്‍മാര്‍ പ്രിയങ്കയുമായി സംസാരിച്ച്‌ ഡല്‍ഹിയിലേക്ക് പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ 8.30-ന് പ്രത്യേക വിമാനത്തില്‍ സോണിയ ഷിംലയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് യാത്ര തിരിച്ചത്.

അര്‍ധരാത്രിക്ക് മുന്‍പ് തന്നെ പി.ജി .ഐ ആശുപത്രി വിട്ട അവര്‍ ചണ്ഡീഗഡിലെ ഒരു ഹോട്ടലില്‍ തങ്ങിയ ശേഷം രാവിലെയാണ് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്.

സോണിയക്കായി പി.ജി .ഐ ആശുപത്രി ആംബുലന്‍സ് നല്‍കിയിരുന്നുവെങ്കിലും പ്രിയങ്കയോടൊപ്പം സ്വകാര്യ വാഹനത്തില്‍ പോകാനാണ് അവര്‍ താല്‍പര്യപ്പെട്ടതെന്ന് സൂചനയുണ്ട്.

ഷിംലയിലെ  ഐ.ജി.എം.സി ഹോസ്പിറ്റലിലെ സീനിയര്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. രമേശ് ചന്ദ് സോണിയയുടെ ചികിത്സയ്ക്ക് നേതൃത്വം നൽകിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷിംലയിലെ മോശം കാലാവസ്ഥയാണ് സോണിയയുടെ ആരോഗ്യത്തെ ബാധിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ശേഷം ബുധനാഴ്ചയാണ് സോണിയാ ഗാന്ധിയും പ്രിയങ്കയും ഷിംലയിൽ എത്തിയത്. ചരബ്രക്കടുത്തുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

facebook , election commission, CEO, P Rawat, data breach, lok sabha polls, election, voters, India, influence, 

ഫെയ്സ്ബുക്കുമായുള്ള ബന്ധം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുനഃപരിശോധിക്കുന്നു

Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution

ഭിന്നശേഷിക്കാര്‍ക്ക് ഗ്ലോബല്‍ ഐ.ടി. ചലഞ്ച്; അപേക്ഷ ക്ഷണിച്ചു