ഡ്യൂവൽ ക്യാമറ സവിശേഷതയുമായി സോണി എക്സ്പീരിയ XZ3

Sony , Sony Xperia XZ3 , leaked, images , dual camera system , Full HD+ display ,stereo speaker

സോണി ( Sony ) എക്സ്പീരിയ XZ3 -യുടെ സവിശേഷതകളെ പറ്റി സ്മാർട്ട് ഫോൺ ലോകത്ത് നേരത്തെ തന്നെ നിരവധി വാർത്തകൾ പരന്നിരുന്നു. സോണി എക്സ്പീരിയ XZ3 വിപണിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ അതിന്റെ ചില ചിത്രങ്ങൾ ചോർന്നു.

സോണി എക്സ്പീരിയ XZ3 യുടെ ചോർന്ന ചിത്രങ്ങളിലൂടെ അതിന്റെ സവിശേഷതകൾ ആരാധകർക്ക് ഇതിനോടകം തന്നെ മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കട്ടിയുള്ള ബേസിൽസോടു കൂടിയ 18:9 അനുപാതത്തിലാണ് ഫോൺ എത്തുന്നത്.

ഫോണിന്റെ പിൻവശത്ത് ഡ്യൂവൽ ക്യാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്. സോണിയുടെ എക്സ്പീരിയ XZ2- വിന്റെ നവീകരിച്ച മോഡലാണ് എക്സ്പീരിയ XZ3.

സ്നാപ്ഡ്രാഗൺ 845 ചിപ്‌സെറ്റാണ് എക്സ്പീരിയ XZ3-ൽ ഉപയോഗിച്ചിരിക്കുന്നത്. മറ്റ് സോണി എക്സ്പീരിയ ഹാൻഡ്സെറ്റുകളെ പോലെ IP68 സർട്ടിഫിക്കേഷനോടു കൂടിയാണ് എക്സ്പീരിയ XZ3 യും വരുന്നത്.

എന്നാൽ എക്സ്പീരിയ XZ2 നെ അപേക്ഷിച്ച് എക്സ്പീരിയ XZ3 യ്ക്ക് വളരെയേറെ ഭാരക്കുറവുണ്ട്. 2160 x 1080 പിക്സൽ റെസല്യൂഷനോടു കൂടിയ 5-7 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെയാണ് ഫോണിന് നല്കിരിക്കുന്നത്.

ആറ് ജിബി റാമുള്ള ഫോൺ രണ്ട് വ്യത്യസ്ത സ്റ്റോറേജ് വകഭേദങ്ങളിലാണ് വിപണിയിൽ എത്തുക. അതായത് 64ജിബി, 128 ജിബി സ്റ്റോറേജുകളിൽ ഫോൺ ലഭ്യമാകും.

കൂടാതെ ഫോണിൽ മൈക്രോ എസ്ഡി കാർഡ് ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

3250mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. അതിവേഗം ചാർജ്ജിങ് പിന്താങ്ങുന്ന സംവിധാനവും ഉള്ളതായി കമ്പനി അവകാശപ്പെടുന്നു.

ഡ്യൂവൽ ക്യാമറ സംവിധാനത്തോടു കൂടി പുറത്തു വരുന്ന ഫോണിന്റെ പ്രൈമറി ക്യാമറ 19 എംപിയും സെക്കൻഡറി ക്യാമറ 12 എംപിയുമാണ്. ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫ്രണ്ട് ക്യാമറ 13 എംപിയുമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

school vehicles , security, phone number, whats app, Behra, drivers, children, 

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ വീഴ്ച്ച അറിയിക്കാൻ നിർദ്ദേശം

red alert, Kerala, heavy rain, KSRTC, bus, Chennithala, Govt, Monsoon

കാലവർഷക്കെടുതി: ആറ് ജില്ലകളിൽ റെഡ് അലേർട്ട്; റോഡിൽ താരമായി ആനവണ്ടി