സോണി യായ്! ഹീറോസ് ബിഹൈൻഡ്  ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു 

കൊച്ചി: പ്രമുഖ ടെലിവിഷൻ ചാനലായ സോണി യായ് ഏർപ്പെടുത്തിയ ഹീറോസ് ബിഹൈൻഡ് ദി ഹീറോസ് അവാർഡുകൾ സമ്മാനിച്ചു.  വിവിധ രംഗങ്ങളിൽ ലോകോത്തര വ്യക്തിത്വങ്ങളെ വളർത്തിയെടുത്തവരും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നവരുമായ രാജ്യത്തെ ഗുരുതുല്യരായ സമുന്നത വ്യക്തിത്വങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകിയത്. ഈ വർഷത്തെ അധ്യാപക ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്. 

റാപ്പ്, ഹിപ്- ഹോപ്പ് തരംഗം രാജ്യത്തു കൊണ്ടുവന്ന ഇന്ത്യൻ റാപ്പറും ഡിവൈൻ എന്ന പേരിൽ പ്രശസ്തനുമായ വിവിയൻ ഫെർണാണ്ടസ്; ഇന്ത്യൻ ചലച്ചിത്ര സംവിധാന രംഗത്തും നൃത്തരംഗത്തും വിലപ്പെട്ട സംഭാവനകൾ  നൽകിയ റെമോ ഡിസൂസ; ദേശീയ- അന്തർദേശീയ തലങ്ങളിൽ ആദരിക്കപ്പെടുന്ന പ്രമുഖ ചലച്ചിത്ര സംവിധായകൻ മഹേഷ് ബട്ട്; ക്രിക്കറ്റിന്റെ ലോകത്ത് രാജ്യമാകെ അറിയപ്പെടുന്ന വ്യക്തിത്വവും ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെയുള്ളവരുടെ ഗുരുവുമായ ദിനേശ് ലാഡ്‌; അജിത്ത് അഗാർക്കർ, രമേശ് പവാർ തുടങ്ങിയ പ്രതിഭകളെ ക്രിക്കറ്റിങ് ലോകത്തിനു സംഭാവന ചെയ്ത ദിലീപ് വെങ്‌സർക്കർ; ലോകോത്തര ബാഡ്മിന്റൺ താരങ്ങളായ സൈന നെഹ്‌വാൾ, പി വി സിന്ധു എന്നിവരുടെ ഗുരുവും ബാഡ്മിന്റൺ ഇതിഹാസവുമായ പുല്ലേല ഗോപീചന്ദ്; 2016 ലെ ചാമ്പ്യൻസ് ഓഫ് എർത്ത് അവാർഡ് ജേതാവും പ്രശസ്തമായ ബീച്ച് ക്ളീൻ കപ്പ് ഡ്രൈവിലൂടെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനുമായ അഫ്രോസ് ഷാ;  ആസിഡ് ആക്രമണ ഇരകളുടെ അതിജീവനത്തിനായി പരിശ്രമിക്കുന്ന മേക്ക് ലവ് നോട്ട് സ്കാർസ് എന്ന എൻ ജി യുടെ സ്ഥാപക റിയ ശർമ്മ എന്നിവരാണ് ഇത്തവണത്തെ അവാർഡ് ജേതാക്കൾ. 
സാനിയ മിർസ, ടെറൻസ് ലൂയിസ്, സുഭാഷ് ഗായ്, കൈലാഷ് സത്യാർഥി , ഉസ്താദ് അംജത് അലി ഖാൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളാണ് സോണി യായ് അവാർഡുകളുടെ മുൻപതിപ്പുകളിൽ ആദരിക്കപ്പെട്ടിട്ടുള്ളത്.  
പുതിയ തലമുറയിലെ റോൾ മോഡലുകളെ വളർത്തിയെടുക്കുന്ന അധ്യാപകരുടെ നിരന്തരമായ ആഘോഷമാണ് സോണി യായ് ബിഹൈൻഡ് ദി ഹീറോസിലൂടെ കൊണ്ടാടുന്നതെന്ന് സോണി പിക്ചേഴ്സ് നെറ്റ്‌വർക്സ് ഇന്ത്യ കിഡ്സ് വിഭാഗം ബിസിനസ് ഹെഡ് ലീന ലെലെ ദത്ത പറഞ്ഞു. ഇന്നത്തെ ഐക്കണുകൾക്കു പിന്നിലെ പ്രേരക ശക്തിയെന്ന നിലയിൽ അവരുടെ പരിശ്രമവും സംഭാവനയും തിരിച്ചറിഞ് ആദരിക്കുകയാണ് ചാനൽ ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.    

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അപ്പുവിന്റെ സത്യാന്വേഷണത്തിന് ​രാജ്യാന്തര പുരസ്ക്കാരം

പാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം ഉചിതം:വി എം സുധീരൻ