Sophia, robot, Saudi, citizenship
in , ,

പൗരത്വം ലഭിച്ച ആദ്യ റോബോട്ട് സോഫിയ; പൗരത്വം നൽകിയത് സൗദി

https://www.youtube.com/watch?time_continue=5&v=dMrX08PxUNY

റിയാദ്: ലോകത്താദ്യമായി ഒരു രാജ്യം റോബോട്ടിന് (robot) പൗരത്വം (citizenship) നല്‍കി. സൗദി അറേബ്യയാണ് (Saudi) സോഫിയ (Sophia) എന്ന ഹ്യൂമനോയ്ഡ് റോബോട്ടിന് (humanoid robot) പൗരത്വം നല്‍കിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് സോഫിയയെ നിർമ്മിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് സൗദി ഭരണകൂടം സോഫിയക്ക് പൗരത്വം നല്‍കി.

ബുധനാഴ്ച്ചയാണ് ചടങ്ങ് നടന്നതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള കഴിവുള്ള സോഫിയ ഇതോടെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന പദവി സ്വന്തമാക്കി.

അപൂര്‍വ്വമായ ഈ അംഗീകാരത്തില്‍ ഏറെ അഭിമാനം തോന്നുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ ചടങ്ങിനിടെ പ്രതികരിച്ചു. മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ക്കു വേണ്ടി തന്റെ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കാനാണ് താത്പര്യപ്പെടുന്നതെന്നും സോഫിയ അറിയിച്ചു.

ഈ ലോകത്തെ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ ഉറപ്പ് നൽകി.
ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തല്‍സമയ ചോദ്യങ്ങള്‍ക്ക് സോഫിയ കൃത്യമായ മറുപടികൾ നല്‍കിയിരുന്നു.

ചിരിക്കാനും ദേഷ്യപ്പെടാനുമുള്ള തന്റെ കഴിവും മറുപടികള്‍ക്കിടയില്‍ സോഫിയ സ്വയം വെളിപ്പെടുത്തി. ഹോങ്കോങ് കമ്പനിയായ ഹാൻസൺ റോബോട്ടിക്‌സ് ആണ് സോഫിയയുടെ രൂപകൽപ്പന നിർവ്വഹിച്ചത്.

ആധുനിക ലോകത്തിൽ റോബോട്ടുകളുടെ അനിവാര്യമായ ആവശ്യകതയെ സംബന്ധിച്ച കാര്യങ്ങൾ ബോസ്റ്റൺ ഡൈനാമിക്സിന്റെ സ്ഥാപകനും സിഇഒയുമായ മാർക് റൈബെർട് വിശദമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

P V Anwar mla, land, 203 acre, RTI,law, Anwar

പി വി അന്‍വര്‍ എംഎല്‍എയുടെ കൈവശം 203 ഏക്കര്‍ ഭൂമി

UST Global,Infinity Labs,

യുഎസ്ടി റീറ്റെയില്‍ കേന്ദ്രീകൃത ഇന്‍ഫിനിറ്റി ലാബ്‌സ് ആരംഭിച്ചു